Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
പിടിച്ചുകൊണ്ടവൾ പറഞ്ഞതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു...
“”…മീൽസോ..?? എനിയ്ക്കെങ്ങുമ്മേണ്ട… എനിയ്ക്കു ചിക്കൻബിരിയാണി മതി..!!”””_ വാശിയോടെ പറഞ്ഞുകൊണ്ട് ഞാൻ ചാരിയിരുന്നതും വെയ്റ്റർപയ്യൻ ഞങ്ങളെ മാറിമാറി നോക്കിനിന്നു...
“”…ഇവമ്പറേണെന്നും കാര്യാക്കണ്ട… രണ്ടു മീൽസെടുത്തോ... ഇവങ്കഴിച്ചോളും..!!”””
“”…അതു നീ തന്നത്താമ്പറഞ്ഞാപ്പോരല്ലോ…. എനിയ്ക്കു മീൽസുവേണ്ട..!!”””_ ഞാൻ വാശിയോടെപറഞ്ഞതും മീനാക്ഷി ദയനീയമായെന്നെ നോക്കി...
“”...ഡാ… ഇതെങ്കിലും നെനക്കു ഞാമ്പറേണപോലെ കേട്ടൂടേടാ… എപ്പഴും നിന്റെ താളത്തിനു തുള്ളിത്തുള്ളിയാണ് നീയിങ്ങനെ വഷളായിപ്പോയേ… അതോണ്ടെന്റെ കുട്ടൂസ് ഞാമ്പറേണ കേക്കൂട്ടോ..!!””‘
“”…പിന്നേ… താളത്തിനു തുള്ളിയെന്ന്… ആര്..?? എന്നിട്ടാണോ ഞാങ്കാണിച്ച ഡ്രെസ്സെടുക്കാണ്ടെന്നെ കളിയാക്കിയെ..??”””
“”…ഞാങ്കളിയാക്കിയോ..?? അപ്പഴ്ത്തെ നിന്റ മൊഖങ്കണ്ടപ്പൊന്നു ചിരിച്ചുപോയി… പിന്നെ ഞാനേത് ഡ്രെസ്സാണെടുത്തേന്നു കൂടി നോക്കാണ്ടെന്നെ ചീത്തപറയാനാണേ ആയിയ്‌ക്കോ..!!”””_ അവളെന്നെ പാളിനോക്കിക്കൊണ്ടു പറഞ്ഞുനിർത്തിയതും ഞാൻ വിശ്വാസം വരാതവളെനോക്കി…
“”…സാർ…??”””_ ഒരു തീരുമാനത്തിലെത്താനാകാതെ നിന്ന വെയ്റ്റർപയ്യൻ വീണ്ടുംവിളിച്ചതും
“”….രണ്ടു മീൽസെടുത്തോ...!!”””_ എന്നു ഞാൻ മറുപടിനല്കി…
“”…മിന്നൂസ് പറഞ്ഞ സത്യവാണോ..??”””_ അടുത്തുകിടന്ന ടേബിളുകളിലേയ്ക്കു തിരിഞ്ഞുംമറിഞ്ഞും നോക്കിയിരുന്ന മീനാക്ഷിയോടു ഞാൻചോദിച്ചതും അവളെന്റെ മുഖത്തേയ്ക്കു വെട്ടിത്തിരിഞ്ഞു നോക്കി…
“”…എന്താ..??”””
“”…അല്ലാ… ഞാമ്പറഞ്ഞ ഡ്രെസ്സാണെടുത്തേന്നു പറഞ്ഞ സത്യാണോന്ന്..!!”””
“”…അതിനു ഞാനങ്ങനൊന്നുമ്പറഞ്ഞില്ലല്ലോ…!!”””_ അവളെന്നെനോക്കി ചുണ്ടുകടിച്ചു ചിരിയടക്കിക്കൊണ്ടു പറഞ്ഞു…
“”…അപ്പൊ ഞാങ്കാട്ട്യ ഡ്രെസ്സല്ലേടുത്തേ..??”””
“”…അല്ല..!!”””
“”…എന്നാലെനിയ്ക്കു ചോറുവേണ്ട..!!”””_ ഞാൻ കലിപ്പോടെപറഞ്ഞു ചാടിയെഴുന്നേറ്റതും മീനാക്ഷി ഇടതുകൈകൊണ്ട് പെപ്പർ ഹോൾഡെറുത്തു…
“”…പോവുവാണേ സത്യായ്ട്ടും ഞാനെറീം… മര്യാദയ്ക്കു വന്നിവടിരുന്നോ..!!”””_ പൂരക്കലിപ്പിലവളു പറഞ്ഞതും എന്റെ ഗ്യാസ്സുപോയി…
ഇനീം നല്ലകുട്ടിയായില്ലേല് ചിലപ്പൊയിവള് നാട്ടുകാർടെ മുന്നിലിട്ടെന്നെ ഞോണ്ടും…
പറഞ്ഞശേഷം പെപ്പെർഹോൾഡർ ടേബിളിലേയ്ക്കടിച്ചു വെച്ചതുമൊരു കിടുവലോടെ ഞാനവൾക്കെതിരേയിരുന്നു....
അപ്പോഴേയ്ക്കും ഫുഡെത്തിയിരുന്നു…
“”…മ്മ്മ്..?? എന്തോപറ്റി കഴിയ്ക്കണില്ലേ..??”””_ ആദ്യയുരുള കൈയിലെടുത്തുകൊണ്ടവൾ ചോറിലേയ്ക്കു കണ്ണും നട്ടിരുന്നയെന്നോടു ചോദിച്ചു…
“”…മ്മ്മ്… കഴിച്ചേക്കാം… എല്ലാം നെങ്ങടെക്കിഷ്ടോല്ലേ… നമ്മളെന്നും ബാക്കിയൊള്ളോരു പറേണ കേക്കാമ്മാത്രമ്പോന്ന പാവ..!!”””
“”…മ്മ്മ്…. അങ്ങനേങ്കി അങ്ങനെ… എന്റെ ചെക്കങ്കൊറച്ചൊക്കെ എന്നേം
അനുസരിയ്ക്കണോന്നൊരാഗ്രഹം എനിയ്ക്കുമൊണ്ടാർന്നു… ഞാനന്നേ പറഞ്ഞേണല്ലോ…. അപ്പോളെല്ലാം തലയാട്ടി സമ്മതിച്ചേച്ചുമിപ്പൊ പറ്റുകേലാന്നാണേ പൊക്കോ... എങ്ങാട്ടാന്നുവെച്ചാ പൊയ്ക്കോ… പാവയാന്നുപോലും…!!”””_ അവൾ കലിതുള്ളി വിറയ്ക്കുമ്പോഴും കണ്ണിൽനിന്നുമവളറിയാതെ രണ്ടുതുള്ളി കണ്ണുനീരുപൊഴിഞ്ഞു...
“”...ഞാനങ്ങനല്ല പറഞ്ഞേ… എപ്പഴും നീ പറയുന്ന കേക്കുമ്പോ ഞാവ്വെറുമൊരു കളിപ്പാവയായി പോകുന്നുണ്ടോന്നൊരു തോന്നൽ… അതുകൊണ്ടു പറഞ്ഞതാ..!!”””
“”…എപ്പഴുമോ…?? ഇപ്പോളിതു കഴിച്ചാ മതീന്നല്ലേ പറഞ്ഞുള്ളൂ…??”””
“”….പിന്നവിടന്നു ഡ്രെസ്സെടുത്തപ്പഴോ…?? നിന്റിഷ്ടത്തിനല്ലേ എടുത്തേ…എന്റിഷ്ടോന്നും നോക്കീലാല്ലോ..!!”””
“”…നോക്കീല…
💬 Comments
View all comments