0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2547

അതേ… അതൊരു കുഞ്ഞിനിടേണ്ട ഡ്രെസ്സാ…. അല്ലാണ്ട് എന്റോടൊള്ള വാശിതീർക്കാനൊള്ള സാധനോല്ല…. അതോണ്ടെടുത്തില്ല..!!”””

“”…അപ്പെന്റോടൊള്ള വാശിയ്ക്കു നെനക്കു നിന്റിഷ്ടത്തിനെടുക്കുന്നേ കൊഴപ്പോല്ലാ…?? “””

“”...അതിന് എന്റിഷ്ടത്തിനുവല്ല എടുത്തേ…!!”””

“”...പിന്നെ…??”””

“”…അവടെ നിന്ന സെയിൽഗേളില്ലേ… ആ കുട്ടിയോടു പറഞ്ഞെടുപ്പിയ്ക്കയാ ചെയ്തേ..!!”””_ അവളു പറഞ്ഞതുകേട്ടതും ഇതെന്തു ജീവിയെന്നമട്ടിൽ ഞാനവളെനോക്കി….

“”…എന്നാലുമതു വേണ്ടാരുന്നു മിന്നൂസേ…. നീയെടുത്ത തന്നായ്രുന്നു നല്ലത്..!!”””_ പൊട്ടിവന്ന ചിരിയടക്കിക്കൊണ്ടു ഞാൻപറഞ്ഞതും ഉണ്ടക്കണ്ണുരുട്ടിയവളെന്നെ തുറിച്ചുനോക്കി…

അടുത്തനിമിഷം അവളെഴുന്നേറ്റ് ഇടതുകൈകൊണ്ടെന്റെ മുടിയ്ക്കു പിടിച്ചുവലിച്ചു…

“”…ആഹ്… വിട്രീ… എടീ നോവുന്നെടീ..!!”””_ എന്നൊക്കെ പറഞ്ഞൊന്നുകേണപ്പോൾ ചുറ്റുമുള്ളവർ ശ്രെദ്ധിച്ചതിനാലാവണം അവൾ മുടിയിൽനിന്നും കയ്യെടുത്തു തിരിച്ചിരുന്നു…

“”…കിറുക്കി…!!”””_ വീണ്ടുമെന്നെ തുറിച്ചുനോക്കിയിരുന്ന മീനാക്ഷിയെ പതിഞ്ഞസ്വരത്തിൽ വിളിച്ചതും അവൾടെ ചുണ്ടിലും ചിരിപരന്നു…

“”…എന്നേം നോക്കിയിരിയ്ക്കാണ്ട് കഴിയ്ക്ക് ചെക്കാ…!!”””- അവൾ കഴിയ്ക്കുന്നതിനിടയ്ക്കു പറഞ്ഞതും ഞാൻ മുന്നിലെ പ്ലേറ്റിലേയ്ക്കു തല കുമ്പിട്ടു…

“”…ഡാ കുട്ടൂസേ… നോക്ക്‌… നോക്ക്… ദേടാ.. ഒരടിപൊളി പീസ് പോണു..!!”””_ അത്രയുംനേരം മിണ്ടാതിരുന്നു കഴിച്ചവൾ ഒരു പെണ്ണടുത്തുകൂടിപോയതും സ്ഥലകാലബോധമില്ലാണ്ടുറക്കെ പറഞ്ഞു...

…ഊൗമ്പി… ഊൗമ്പി... ബാക്ക്ഗ്രൗണ്ട് മ്യൂസിയ്ക്കോടെ ഞാനൊന്നു ചുറ്റുംകണ്ണോടിച്ചതും അവിടുള്ള സകലരുടേയുംനോട്ടം ഞങ്ങൾക്കു മേലേയായി…

മീനാക്ഷി കമന്റടിച്ച പെണ്ണും തിരിഞ്ഞുനിന്നു ഞങ്ങളെ രൂക്ഷമായിനോക്കിയപ്പോൾ മീനാക്ഷി മൊത്തത്തിലങ്ങ് തവിഞ്ഞു…

വിളറിയചിരിയോടെ ചുറ്റുപാടുമൊന്നു നോക്കിയ അവൾ, ഇനിയെന്താചെയ്ക എന്നമട്ടിലെന്നെ നോക്കിയതും,

“”…ഇവളല്ലേലുമങ്ങനാ… ഒരുപെണ്ണിനേം വെറുതേവിടൂലാന്ന്... ഇവളെക്കാരണം എനിയ്ക്കു നാട്ടിലെറങ്ങി നടക്കാമ്പോലും പറ്റാത്തവസ്ഥയായി… മതികഴിച്ചത്… ഇങ്ങോട്ടെണീറ്റു വാ നാശമ്പിടിച്ചതേ… വെറുതെ മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്..!!”””_ എന്നുംപറഞ്ഞു ഞാനവളെയും പിടിച്ചുവലിച്ചുകൊണ്ട് വോഷ്റൂമിലേയ്ക്കു നടന്നു…

“”…നെനക്കെന്താടീ പ്രാന്തുണ്ടോ..?? അയ്യേ.. നാണക്കേട്..!!”””_ ഞാൻ പൊട്ടിവന്നചിരി പരമാവധി ഒതുക്കിക്കൊണ്ടവളെ മൂപ്പിച്ചു...

“”…പറ്റിപ്പോയെടാ… അത്രേമൊച്ച പൊറത്തുവരോന്ന് കരുതീല… എല്ലാരുങ്കേട്ടല്ലേ… അയ്യേ..!!”””_ അവൾ സ്വയംപഴിച്ചുകൊണ്ട് കൈകഴുകുമ്പോളും എനിയ്ക്കു ചിരിയടക്കാനാവാത്ത നിലയായിരുന്നു…

“”…ചിരിയെടാ ചിരി... നീയൊന്നു കണ്ടോട്ടേന്നുകരുതി പറഞ്ഞപ്പോ… മ്മ്മ്.! കളിയാക്കിയ്‌ക്കോ..!!”””_ അവളെന്നെ തുറിച്ചുനോക്കി പറഞ്ഞശേഷം നടക്കാനൊരുങ്ങിയെങ്കിലും പെട്ടെന്ന് സഡ്ഡെൻബ്രേക്കിട്ടു...

“”…നീ മുന്നേ നടെ..!!”””_ തിരിഞ്ഞുനിന്നു പറഞ്ഞതും ഞാൻ തലകുലുക്കിക്കൊണ്ടു നടന്നു…

അന്നേരമൊരു പൂച്ചക്കുട്ടിയെപ്പോലെ ചൊതുങ്ങി എന്റൊപ്പംനടന്ന മീനാക്ഷിയ്ക്കങ്ങനൊരു മുഖമുണ്ടോന്നു കൂടി ഞാനതിശയിച്ചു പോയി...

“”…മിന്നൂസേ… ദേ…അവരൊക്കെ നിന്നെനോക്കിയാ ചിരിയ്ക്കുന്നേ... ഒരു ഹായ് പറ..!!”””_ തീയിലേയ്ക്കു കുറച്ചെണ്ണ പകർന്നുകൊണ്ടു ഞാൻപറഞ്ഞതും അവളുവീണ്ടുമെന്നോടെ ചൊതുങ്ങിക്കൊണ്ട് ചുറ്റുമൊക്കെ പാളിനോക്കി...

“”…ബില്ലു കൊടുത്തേച്ചും വരോ…??

💬 Comments

View all comments