Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
ഞാമ്പോയ് വണ്ടീലിരുന്നോട്ടേ..??”””_ മുഖമുയർത്തി നോക്കിക്കൊണ്ടവൾ പതിഞ്ഞസ്വരത്തിൽ ചോദിച്ചതും ഞാൻ തലകുലുക്കി…
അതുകണ്ടതും പിന്നെ തിരിഞ്ഞുനോക്കാതെ പുറത്തേയ്‌ക്കൊരു നടത്തമായിരുന്നു…
ഞാൻ ബില്ലും പേ ചെയ്തു പുറത്തേയ്ക്കിറങ്ങുമ്പോഴും പലരുമെന്നെ നോക്കിയടക്കം പറയുന്നകണ്ടു…
ആസനത്തിലാലു കുരുത്താലതും തണലെന്നെണ്ണുന്ന നമുക്കെന്ത് മാനക്കേട്…
നേരേയിറങ്ങി കാറിനടുത്തേയ്ക്കു ചെല്ലുമ്പോൾ വിരലും കടിച്ചുകൊണ്ടെന്നെയും പ്രതീക്ഷിച്ച് കാറിൽ ചാരിനിൽപ്പുണ്ട് മീനാക്ഷി…
“”…എന്നാലുമത്രയ്ക്കും വേണ്ടായ്രുന്നു മിന്നൂസേ…. ഇപ്പോൾ ആളുകളൊക്കെ എന്തു കരുതിക്കാണോന്നറിയോ..?? നീ മറ്റെതാണെന്ന്..!!”””_ വീണ്ടുമവളെയൊന്നു മൂപ്പിയ്ക്കാനായി ഞാൻ പറഞ്ഞതുകേട്ട് അവളെന്നെനോക്കി...
ആൾക്കു കാര്യം മനസ്സിലായിട്ടില്ലെന്നു തോന്നുന്നു…
“”…മറ്റേതോ..?? എന്നുവെച്ചാ..??”””
“”…എന്നുവെച്ചാലതു തന്നെ... പെണ്ണുങ്ങളെ നോക്കി വെള്ളോറക്കീതല്ലേ… അപ്പൊ ലെസ് ആണെന്നേ കരുതൂ… പോരാത്തേനിമ്മാതിരി ഡ്രെസ്സും..!!”””
അതോടെ ഡോക്ടർടെ കിളിപോയി...
“”…ഹെലോ..!!”””_ അവളെന്നെനോക്കി എന്തുചെയ്യണോന്നറിയാത്ത ഭാവത്തിൽ നിൽക്കുമ്പോഴാണ് റെസ്റ്റോറെന്റിനകത്തുവെച്ച് അവളുകമന്റടിച്ച പെണ്ണും അവൾടെ കൂട്ടുകാരിയാണെന്നു തോന്നിയ്ക്കുന്ന വേറൊരുത്തിയും കൂടി ഞങ്ങൾ നിന്നിടത്തേയ്ക്കുവന്നത്...
അവരുടെ ഹെലോ കേട്ടു തിരിഞ്ഞുനോക്കിയ മീനാക്ഷി ചുമ്മാതൊന്നുകൂടി ഞെട്ടി...
“”…എന്നാലും ആണുങ്ങളു കമന്റടിച്ചിട്ടുണ്ട്… പക്ഷേ ഇതൊരു പെണ്ണ് ചെക്കനു വിളിച്ചുകാട്ടിക്കൊടുത്തോണ്ട് കമന്റടിച്ചു കേക്കണതാദ്യായ്ട്ടാ..!!”””_ കമന്റടിച്ചവൾടെ കൂട്ടുകാരി നൈസിനു മീനാക്ഷിയെ തളർത്തിയതും അവളെന്റെ പിന്നിലേയ്ക്കു മെല്ലെ താളം ചവിട്ടാൻതുടങ്ങി...
“”...നീയിതെങ്ങോട്ടൊളിയ്ക്കുന്നെ... നിന്നോടാപറേണേ..!!”””
ഞാനവളെ പിടിച്ചു മുന്നിലേയ്ക്കുതള്ളിയതും അവളെന്നെ ചെറഞ്ഞൊന്നുനോക്കി...
“”...എന്തായാലും നെങ്ങളു പൊളിയാട്ടോ… എങ്ങനെ ഫ്രണ്ട്സാണോ..??”””_ മീനാക്ഷിയുടെ ഭാവം കണ്ടിട്ടാവണം കമന്റടിയ്ക്കപ്പെട്ട പെണ്ണ് നൈസിനു വിഷയംമാറ്റി...
“”…ആം… ഫ്രണ്ടാ…. വയറു വെശക്കുന്നെന്നു പറഞ്ഞപ്പൊ ഫുഡ് മേടിച്ചുകൊടുക്കാൻ കൊണ്ടുവന്നതാ..!!”””_ മറുപടി പറഞ്ഞു തീർന്നതുമാത്രമേ എനിയ്‌ക്കോർമ്മയുള്ളൂ…
പുറംപൊളിയെയൊന്നു കിട്ടി...
കിട്ടിയടമൊന്നു തടവുമ്മുന്നേ ഡോറും വലിച്ചുതുറന്ന് അവളെന്നെ വണ്ടിയ്ക്കുള്ളിലേയ്ക്കു തള്ളി...
“”...ഇതെന്റെ കെട്ട്യോനാ... അവന്റടുക്കെ ഞാനിനീം കമന്റടിയ്ക്കും... അതൊന്നും കേക്കാമ്പറ്റൂലേൽ നീയൊക്കെ കൊണ്ടോയ് കേസുകൊട്... പോടീ..!!”””_ അവളുമാർക്കു നേരേയൊന്നു ചീറിയശേഷം വണ്ടിയുടെ മുന്നിലൂടെ ഡ്രൈവിങ്സീറ്റിലേയ്ക്കു വന്നുകയറിയ മീനാക്ഷിയേയും അവൾടെ ഡയലോഗ്കേട്ട് കിളിപോയിനിന്ന പെണ്പിള്ളേരെയും ഞാൻ തിരിച്ചുംമറിച്ചും നോക്കി...
അവളുമാരത്ഭുതത്തോടെയോ മറിച്ച് അതിശയത്തോടെയോ ഞങ്ങളെയുറ്റു നോക്കിനിന്നു...
ഇങ്ങനേമുണ്ടോ ജന്മങ്ങളെന്നാവും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക...
“”...എന്തായാലുമാ ഡയലോഗങ്ങു പൊളിച്ചു മിന്നൂസേ…. അല്ലേലുമവൾമാർക്കു രണ്ടെണ്ണത്തിന്റാവശ്യമുണ്ടാർന്നു... നിന്നെയെന്തൊക്കെ പറഞ്ഞാ കളിയാക്കിയേ…. ശവങ്ങള്..!!”””_ കലിപ്പുമുഴുവൻ ആക്സിലറേറ്ററിനോടു തീർത്തു ചവിട്ടിവിട്ട മീനാക്ഷിയെനോക്കി ഞാൻപറഞ്ഞു...
“”...നീ പോടാ... എന്റോടെ മിണ്ടണ്ട നീയ്... അവൾമാർക്കൊപ്പംനിന്നെന്നെ കളിയാക്കീമെച്ച് പക്ഷഞ്ചേരാമ്മന്നാ
💬 Comments
View all comments