Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കിട്ടുമെന്റടുക്കേന്ന്..!!”””_ എന്നൊന്നു നോക്കുകപോലും ചെയ്യാണ്ടാണവളതു പറഞ്ഞത്...
“”…പിന്നെ..?? അലവലാതിത്തരോമ്പറഞ്ഞിട്ട് കൂടെനിയ്ക്കാം... ഞാനപ്പോളങ്ങനെ നിന്നോണ്ടു വല്യ പ്രശ്നോന്നുമില്ലാണ്ടു കാര്യങ്കഴിഞ്ഞു... അല്ലേ പെമ്പിള്ളാരെ പൊതുസ്ഥലത്തു വെച്ചു കമന്റടിച്ചാലെന്താ ശിക്ഷേന്നൊക്കെ അറിയാവോ..??”””_ ഞാൻ ചിരിയടക്കി ചോദിച്ചതും എന്നെയൊന്നു തുറിച്ചുനോക്കി...
പിന്നൊന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു...
കുറച്ചു കഴിഞ്ഞു ഞാനതേക്കുറിച്ചൊന്നും മിണ്ടുന്നില്ലെന്നു കണ്ട അവളെന്നെയൊന്നു പാളിനോക്കി...
“”...കാണാങ്കൊള്ളാവുന്ന പെമ്പിളേളരൊക്കെ വന്നാ ഞാൻ ഫ്രെണ്ട്... ഇനിയൊലിപ്പിച്ചോണ്ടെന്റടുത്തു വാട്ടാടാ... കോഴീ... കാട്ടുകോഴീ..!!”””
“”…അതു ഞാൻ കോഴിത്തരങ്കാണിച്ചൊന്നുവല്ല മിന്നൂസേ... അവളുമാരെ വെറുതെ വെറുപ്പിയ്ക്കെണ്ടെന്നു കരുതീട്ടാ…. നീ ഷെമി... പെണക്കമ്മാറ്റാൻ വേണേ ഞാനൊരുമ്മ തരാം..!!”””_ ഞാനവളെ നോക്കി വെടക്കുചിരിയോടെ പറഞ്ഞതും മീനാക്ഷിയുമൊന്നയഞ്ഞു...
“”…അതിനേ... ഉമ്മതന്നും മുട്ടായിതന്നും മയക്കാനേ ഞാൻ ഗായത്രീദേവിയല്ല... മീനാക്ഷിയാ... മീനാക്ഷി..!!”””
“”…അതു ശെരിയാ... എന്റമ്മ പാവമാ... നിന്റെ കാര്യത്തിലൊഴികെ മറ്റൊരു കാര്യത്തിലുമമ്മ കൂടെ നിയ്ക്കാണ്ടിരുന്നിട്ടില്ല... നിന്റെകാര്യത്തിലും ഡോക്ടറ് കേറിയിടങ്കോലിട്ടോണ്ടാ..!!”””
“”…മ്മ്മ്.! കുട്ടൂസിന് മിസ്സെയ്യുന്നുണ്ടോ..??”””_ അവൾ വണ്ടി സ്ലോയാക്കിക്കൊണ്ടു ചോദിച്ചു...
“”…ഏയ്.! അങ്ങനൊന്നുവില്ല..!!”””_ അവൾടെ ചോദ്യത്തിന് ഒരൊഴുക്കൻമട്ടിൽ മറുപടിപറഞ്ഞതും മീനാക്ഷി റോഡിനോരംചേർത്ത് വണ്ടിയൊതുക്കി...
“”...ഇന്നൊരു ദെവസങ്കൂടി സയിച്ചാ നാളെയമ്മേ കാണാലോ... പിന്നെന്താ..??”””
“”…മിന്നൂസേ…. ഞാനൊരു കാര്യഞ്ചോയ്ച്ചോട്ടേടീ..??”””_ അവളുടെ മുഖഭാവംകണ്ടു ഞാനൊരു മുഖവുരയിട്ടു…
“”…മ്മ്മ്..??”””
“”…അന്നു നീയെന്നേങ്കൊണ്ടു വീട്ടിന്നിറങ്ങുമ്പോ… ഇനി നിന്റാഗ്രഹന്നടക്കാതെ തിരിച്ചുവരൂലാന്നല്ലേ പറഞ്ഞേ..?? എന്നിട്ടിപ്പാഗ്രഹം നടക്കാതെ തിരിച്ചുപോണത് എനിയ്ക്കാരേം മിസ്സെയ്യണ്ടെന്നു കരുതീട്ടല്ലേ..??”””_ ഞാൻ സംശയഭാവേനയവൾടെ മുഖത്തേയ്ക്കു നോക്കി...
“”…പിന്നേ... നിന്നെയോർത്തിട്ട്... ഒന്നുപോടാ പട്ടീ….! എനിയ്ക്കെല്ലാരേം കാണണോന്നു തോന്നി… പോവാന്തീരുമാനിച്ചു..!!”””_ എന്നെ നോക്കിയൊന്നിളിച്ചു കാട്ടിക്കൊണ്ടവൾ വീണ്ടും വണ്ടിയെടുത്തു…
“”…ഓ.! അങ്ങനെ… ഞാങ്കരുതി നിന്റാഗ്രഹമെനിയ്ക്കു നടപ്പാക്കാമ്പറ്റൂലാന്നു തോന്നീട്ടു തിരിച്ചുകൊണ്ടോവാന്ന്..!!”””- അതു പറയുമ്പോളെന്റെ സ്വരത്തിൽ ഞാമ്പോലുമറിയാതൊരു നിരാശ നിഴലിട്ടു...
“”…ഓഹോ… ഇതെന്റേന്നു മേടിച്ചുകെട്ടാനാണ്… ആ വായുമ്മെച്ചു മിണ്ടാണ്ടിരുന്നാ നെനക്കു കൊള്ളാം… ഇല്ലേ നാളെ ഞാൻ വീട്ടിപ്പോവും… നീയിവടെ നിയ്ക്കും…. പറഞ്ഞേക്കാഞ്ഞാൻ..!!”””_ അവൾ വീണ്ടും ഗൗരവത്തിലായി…
പിന്നെ ഞാനുമൊന്നും മിണ്ടാൻ നിൽക്കാതെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പോൾ അവളൊന്നു മുരടനക്കി… അതും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടതുമവൾ മെല്ലെപറഞ്ഞു…
“”…ഒറങ്ങി കെടക്കുമ്പം ബോധമില്ലാണ്ടോരൊന്നൊക്കെ പറഞ്ഞാ മനസ്സിലൊളേളക്കെ ബാക്ക്യൊള്ളോരു കേക്കും… അതോർമ്മവെച്ചാൽ എല്ലാർക്കുംകൊള്ളാം..!!”””_ അവളെന്റെ മുഖത്തുനോക്കാതെ പറഞ്ഞപ്പോൾ ഉള്ളിലൊരുതരം ഞെട്ടലുണ്ടായി…
അപ്പൊ… അടുത്താഴ്ച വീട്ടിപ്പോണോന്നും പറഞ്ഞു കലിപ്പുണ്ടാക്കിയത് ഞാൻ
💬 Comments
View all comments