Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കയ്യിലെടുത്തുകൊണ്ടു പറഞ്ഞതും അവളില്ലെന്നു തലകുലുക്കി…
“”…ശ്ശേ.! അതെന്താടീ..?? നെനക്കു വിളിച്ചു പറഞ്ഞൂടായ്രുന്നോ…?? ഒന്നൂല്ലേലും നിന്റച്ഛനുമമ്മേമല്ലേ…?? അവരുവിളിച്ചാ ഫോണോ എടുക്കൂല… അപ്പൊന്നു പോയ് കാണുവെങ്കിലുമ്മേണ്ടേ..??”””
“”…സിദ്ധൂ…. നീയൊന്നു നിർത്തുന്നുണ്ടോ…?? എനിയ്ക്കീ ടോപ്പിക്കിനി സംസാരിയ്ക്കാൻ താല്പര്യമില്ല..!!”””_ ഒറ്റയടിയ്ക്കു മൂഡുമാറി കട്ടകലിപ്പിൽ പറഞ്ഞവൾ ഡ്രൈവിങിൽ കോൺസെൻട്രേറ്റു ചെയ്തപ്പോളെന്റെ വാക്കുകളും മുട്ടിപ്പോയി…
അല്ലേലുമെനിയ്ക്കുമവൾടെ വീട്ടിപ്പോവാനത്ര ഉത്സാഹമുള്ളോണ്ടൊന്നുവല്ല… പിന്നെന്നെ കരുതിയവൾ ലീവെടുത്ത് എന്നേംകൂട്ടിയെന്റെ വീട്ടിലേയ്ക്കു പോകുമ്പോൾ അവൾക്കുമതേയിഷ്ടമുണ്ടോന്നു ചോദിയ്ക്കേണ്ടതെന്റെ കടമയാണല്ലോ…
അതുകൊണ്ടു ചോദിച്ചതാ…
അല്ലേലന്നവരു പറഞ്ഞവെച്ചാണേ ചത്താക്കൂടി ഞാങ്കേറില്ലായ്രുന്നു…
...എനിയ്ക്കതല്ല… ഇപ്പോളെന്റെ കടമയെക്കുറിച്ചും മീനാക്ഷിയെക്കുറിച്ചുമൊക്കെ ചിന്തിയ്ക്കുന്നതേ പറ്റി കേൾക്കുമ്പോ നിങ്ങൾക്കു സത്യത്തിൽ ചിരിവരുന്നില്ലേ..??
കീരിയും പാമ്പുമ്പോലെ കടിപിടികൂടിയ വെളിവില്ലാത്ത രണ്ടെണ്ണമെങ്ങനെയാ സ്വന്തം കടമകളെക്കുറിച്ചൊക്കെ ചിന്തിയ്ക്കാൻ തുടങ്ങിയതെന്നാലോചിയ്ക്കുമ്പോൾ നിങ്ങളെയൊക്കെപ്പോലെ തന്നെ എനിയ്ക്കുമതിശയമാ…
ചിലപ്പോളൊരുപക്ഷേ…. അതായിരിയ്ക്കും ജീവിതം….!
നമ്മളു കരുതുമ്പോലൊക്കെ നടന്നാപ്പിന്നെന്താ ആ ജീവിതത്തിലൊരു സുഖം..??
നിങ്ങൾക്കറിയോ… സത്യത്തിലന്നു പോത്തീസിലുവെച്ചു മീനാക്ഷി പറഞ്ഞതുംകേട്ടു താറുമാറായി തിരിച്ചുവരുമ്പോൾ എങ്ങനെങ്കിലുമീ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടണമെന്നേ എനിയ്ക്കുണ്ടാർന്നുള്ളൂ…
മറ്റെന്നാള് കല്യാണമെന്നവളു പറഞ്ഞസ്ഥിതിയ്ക്ക് നാളൊരുദിവസമ്മാത്രേ എന്തേലുംചെയ്യാൻ മുന്നിലുള്ളൂ... സൊ... നാളെയൊരു
ദിവസങ്കൊണ്ടവളെ തല്ലിക്കൊന്നു കെട്ടിതാഴ്ത്തിയിട്ടാണേലും ഈ കല്യാണമ്മുടക്കണം..!! –
വണ്ടിയിലിരിയ്ക്കുമ്പോൾ മുഴുവനെന്റെചിന്ത അങ്ങനൊക്കെയായ്രുന്നു...
വണ്ടി വീടിന്റെ ഗേറ്റുകടന്നപ്പോൾത്തന്നെ
എങ്ങോട്ടേലുമിറങ്ങി ഓടിയാലോന്നും
കരുതിയിരുന്നയെന്നെ അതിനുപോലും സമ്മതിയ്ക്കാതെ ശ്രീ ചുറ്റിട്ടുപിടിച്ചകത്തേയ്ക്കു
കൊണ്ടുപോയി...
""...നിനക്കു നിന്റാരേങ്കിലും വിളിച്ചുപറയണോങ്കി പറഞ്ഞോ... നാളെ രെജിസ്ട്രോഫീസിവെച്ച് നിന്റെമോന്റെ കല്യാണമാ..!!"""_ ഹോളിലേയ്ക്കു കയറിയപാടെ അമ്മയോടുത്തരവുപോലെ
വിളമ്പരംപുറപ്പെടുവിച്ച തന്തപ്പടിയെ ഞാൻ വിശ്വാസംവരാണ്ടൊന്നുനോക്കി...
ഇങ്ങേർക്കിതെങ്ങനെ സാധിയ്ക്കുന്നെന്നാണ്...
""...നാളെയോ..?? മറ്റെന്നാളെന്നു പറഞ്ഞിട്ട്..!!"""_ മീനാക്ഷിപറഞ്ഞുള്ളറിവിൽ
ഞാനെടുത്തടിച്ചുകൊണ്ടാണ് തിരക്കിയത്...
ഉടനെ,
""...കണ്ടില്ലേടീ... ഞാനപ്പഴേ പറഞ്ഞില്ലേ, അവളോടെപ്പറഞ്ഞാ ഇവനറിയോന്ന്... നെനക്കിപ്പൊ ബോധ്യായില്ലേ..??"""_ ഭാവംമാറിയ തന്തപ്പടി അമ്മയോടുചോദിച്ചശേഷം എന്റെനേരേ തിരിഞ്ഞു...
""...ഞങ്ങക്കപ്പഴേയറിയായ്രുന്നു... ഡേറ്റുപറഞ്ഞുകഴിഞ്ഞാ നിങ്ങളു രണ്ടുങ്കൂടിയതു
മൊടക്കാമ്പ്ലാനിടോന്ന്... അതോണ്ടാണവളോട് രാജീവൊരു നൊണപറഞ്ഞേ... ഇന്നിനിയിപ്പൊ
വീട്ടിച്ചെല്ലുമ്പഴേ അവളും സത്യമറിയൂ..!!"""_ അങ്ങേരെന്നെനോക്കി പുച്ഛച്ചിരി
ചിരിയ്ക്കുമ്പോഴും എന്താ ഇതിന്റൊക്കെയാവശ്യമെന്നുകൂടി എനിയ്ക്കു മനസ്സിലായില്ല...
അച്ഛന്റെ വീരവാദംപറച്ചിലുകേട്ട് അമ്മയും ചെറിയമ്മയും പരസ്പരംനോക്കുമ്പോൾ ഇതൊന്നുംകേട്ടുനിൽക്കാൻകൂടി താല്പര്യമില്ലാതെ കീത്തു മുറിയിലേയ്ക്കു പോയി...
""...അല്ലേ വിളിച്ചൊന്നുമ്പറേണ്ട... വിളിച്ചാപ്പിന്നെ ചോദ്യായി പറച്ചിലായ്,
അവസാനമെല്ലാമ്പറേണ്ടി വരും... അതോണ്ടിനീപ്പൊ അറിയുമ്പറിഞ്ഞാമതി..!!"""_ അച്ഛൻ
വീണ്ടുമമ്മയോടുത്തരവിറക്കി...
അമ്മയാണേലെല്ലാം തലകുലുക്കി സമ്മതിയ്ക്കുവേം ചെയ്തു...
അന്നെല്ലാരും പിരിഞ്ഞുപോയപ്പോൾ അക്കൂട്ടത്തിൽ ശ്രീയും മറുകണ്ടം ചാടുന്നതുകണ്ടു
ഞാനൊന്നുഞെട്ടി...
അവനോടെന്തേലുമൊരു വഴി
💬 Comments
View all comments