0%

Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 966

മൊത്തത്തിൽപൊളിഞ്ഞ മുഖഭാവംകണ്ടതും മീനാക്ഷിയുടെമുഖത്തൊരു
പുഞ്ചിരിവിടർന്നു:

“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല..!!”””_ ആക്കിയചിരിയോടെ ഒരുവരിയുംപാടിക്കൊണ്ട് സെറ്റിയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി അകത്തേയ്ക്കുനോക്കി വിളിച്ചു:

“”...അമ്മേ... ദേ സിത്തുവന്നൂ..!!”””_ പറഞ്ഞശേഷമെന്റെ നേരേ തിരിഞ്ഞയവൾ,

“”...ഇരിയ്ക്കൂട്ടോ... ഞാനിപ്പ ചായേയ്ട്ട് വരാവേ... അങ്ങോട്ടുമിങ്ങോട്ടുമോടിയ ക്ഷീണങ്കാണും..!!”””_
വീണ്ടുമൊരിയ്ക്കൽകൂടിയെന്നെ നൈസിനു വാരിക്കൊണ്ടകത്തേയ്ക്കു
നടക്കുമ്പോൾ മന്ത്രംജപിയ്ക്കുമ്പോലെ വീണ്ടുമവൾടെ സ്വരമുയർന്നു:

“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല..!!”””_ ആ ഒരു വരിയുമ്പാടി തിരിഞ്ഞുനോക്കി ഷോൾഡറുകുലുക്കി ചിരിച്ചുകൊണ്ടോടാൻ തുടങ്ങിയ മീനാക്ഷിയുടെ കുണ്ടിനോക്കി ആഞ്ഞൊരുചവിട്ടായ്രുന്നു എന്റെമറുപടി...

“”…ആഹ്..!!”””_ എന്നൊരുവിളിയോടെ സൈഡിലെ സെറ്റിയിലേയ്ക്കലച്ചുവീണ മീനാക്ഷിയേയുംകൊണ്ടു സെറ്റിയൊന്നുകുലുങ്ങി...

എന്താണ് സംഭവിച്ചതെന്ന ഊഹമൊന്നില്ലാതവൾ തലചെരിച്ചുനോക്കിയതും,

“”...പണ്ടിവനൊരു കടിയാലൊരുപുലിയെ, ഖണ്ഡിച്ചതു ഞാൻ കണ്ടറിയുന്നേൻ..!!”””_ അവളുടെ അതേ നാണയത്തിലൊരു മാസ്സ് ഡയലോഗു ഞാനുമടിച്ചു, പക്ഷേ പാടിത്തിരിഞ്ഞതും മുന്നിലമ്മ...

...സബാഷ്.!

“”…നീയെന്താടാ കാട്ടിയേ..?? ഏ..?? ആ വയ്യാണ്ടിരിയ്ക്കുന്ന കൊച്ചിനെ ഉപദ്രവിയ്ക്കുന്നോ..?? അതിനൊന്നാതെ നടക്കാമ്മയ്യ... അപ്പഴാവന്റെ.."""_ ഞാൻ ചെയ്തതുമാത്രംകണ്ട് എന്റെകയ്യിലും പുറത്തുമായി രണ്ടുതല്ലുംതന്നിട്ട് അമ്മ പറയുമ്പോൾ മീനാക്ഷി തൊങ്ങിത്തൊങ്ങി അമ്മയ്ക്കടുത്തുചെന്നു...

“”...അല്ലേലും ഇവനെപ്പോഴുമിങ്ങനാമ്മേ... എന്നെ ചുമ്മായിട്ടൊക്കെ ഉപദ്രവിയ്ക്കും..!!”””_
ദയനീയഭാവത്തിൽ അമ്മയോടെന്റെപരാതിയും പറഞ്ഞുകൊണ്ടവളെന്നെ പാളിനോക്കി...

“”...അമ്മേ... ദേ... ഇവളൊണ്ടല്ലോ...”””

“”...വേണ്ട.! നീയൊന്നുമ്പറേണ്ട... നീയവളെ ചവിട്ടുന്നത് ഞാങ്കണ്ടതല്ലേ..!!”””_ എന്റെ ന്യായീകരണം കേൾക്കാൻ നിൽക്കാതെന്നെ ബ്ലോക്കാക്കിയശേഷമമ്മ വീണ്ടുംതുടർന്നു:

“”...നെനക്കറിയോ... നീയിവടന്നങ്ങോട്ടെറങ്ങിയേ പിന്നെ ഈ കൊച്ചൊരു തുള്ളി വെള്ളങ്കുടിച്ചിട്ടില്ല, നീയെപ്പൊ വരോന്നുഞ്ചോയ്ച്ചു പിന്നാലെ നടക്കുവായ്രുന്നു... അവസാനം ഏട്ടൻവന്നു സമാധാനപ്പെടുത്തിയാ അവിടെപ്പിടിച്ചിരുത്തിയെ… അങ്ങനുള്ളപെണ്ണിനെ നെനക്കെങ്ങനെയാടാ ഉപദ്രവിയ്ക്കാന്തോന്നുന്നേ..??”””

“”…ഇവളൊരുതുള്ളി വെള്ളങ്കുടിച്ചില്ലെന്നു പറയാനെന്താ കയ്യിലിരിയ്ക്കുന്നേക്കെ
ചവച്ചേച്ചതിന്റെ ചാറെവളങ്ങു തുപ്പിക്കളയോ..??”””_ അവൾടെ കയ്യിലിരുന്ന ബൌളിലേയ്ക്കു
ചൂണ്ടിക്കൊണ്ടു ഞാൻ കലിപ്പോടെ ചോദിച്ചതുകേട്ടപ്പോളാണ് അവൾടെ കയ്യിലങ്ങനൊരു സാധനമുണ്ടെന്നുതന്നെ മാതാശ്രീ അറിയുന്നത്...

“”...അത്... അതമ്മേ ഞാൻ വെശന്നപ്പോ...”””_ ഭക്ഷണവുംവെള്ളവും ത്യജിച്ചു ഭർത്താവിനെകാത്തിരുന്ന ഉത്തമയായഭാര്യയുടെ പുറംതൊലിപൊളിഞ്ഞതും കയ്യിലിരുന്നബൌൾ
പിന്നിലേയ്ക്കു മറച്ചുകൊണ്ടവൾ വിക്കിപ്പറഞ്ഞു...

“”...അതൊന്നും സാരല്ല മോളേ... വെശന്നാലാഹാരം കഴിയ്ക്കണം... അതിലു നാണിയ്ക്കേണ്ട കാര്യോന്നുമില്ല..!!”””_ യാതൊരു നാണോമില്ലാതെ കളംമാറിചവിട്ടിക്കൊണ്ട് ചമ്മിനാറിനാശമായി മുഖംകുനിച്ചുനിന്നയവളെ സമാധാനിപ്പിയ്ക്കാനെന്നോണം പറഞ്ഞശേഷം അമ്മയെന്റെനേരേ തിരിഞ്ഞു:

“”...ഇപ്പവളു കഴിച്ചതായല്ലേ നെനക്കുകുറ്റം..?? ഇത്രേക്കെ നീയിട്ടുപദ്രവിച്ചിട്ടും
നിന്നെക്കാണാണ്ടുവന്നപ്പോൾ ഇവളെന്തൊക്കെയാ കാട്ടിക്കൂട്ടിയേന്നറിയോ..?? അതാടാ സ്നേഹം..!!”””_ കണ്ണിനുമുന്നിൽ കാണുന്നതെല്ലാം സത്യമെന്നു കരുതുന്നയെന്റെ പാവമമ്മയ്ക്ക് ഇതൊക്കെ പറയുമ്പോഴുള്ള മീനാക്ഷീടെ ചുണ്ടുകോട്ടിയുള്ള ചിരികാണാൻ കഴിയാതെപോയി...

“”…അതേമ്മേ… ഇപ്പത്തന്നെ ഞാങ്കാരണാ അച്ഛങ്കോളേജിന്നു വിളിച്ചേന്നുമ്പറഞ്ഞാ എന്നെ ചവിട്ടിയെ... ഇതിപ്പ മാത്രവല്ല… എപ്പഴുവങ്ങനാ… ഞാനെന്തേലുമ്പറഞ്ഞാ അതിനുസമയമില്ല… എന്നാ ഫ്രണ്ട്സിനൊപ്പങ്കറങ്ങാൻ ഒരു സമയക്കുറവുമില്ല താനും..!!”””_
ഒന്നേങ്ങിക്കൊണ്ടു മീനാക്ഷി പറഞ്ഞുനിർത്തി...

“”...മോള് സങ്കടപ്പെടണ്ട... ഇനിമൊതലിവൻ ഫ്രണ്ട്സെന്നുമ്പറഞ്ഞിറങ്ങിയാലല്ലേ... അതു ഞാന്നോക്കിക്കോളാം..!!”””_ അമ്മയുടെ ഭാഗത്തുനിന്നുമുള്ള അടുത്ത
സമാധാനിപ്പിയ്ക്കൽ...

“”…വേണ്ടമ്മേ… സിത്തു പൊയ്ക്കോട്ടേ…. ഇനീപ്പം ഫ്രണ്ട്സിനൊപ്പമുള്ള കറക്കോംനിർത്തിച്ചതു

💬 Comments

View all comments