Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
എന്നാലവന്മാർക്കു മറുപടിനൽകാതെ മുന്നിലിരുന്ന ചായ കൈയിലേയ്ക്കെടുത്തതും
ഫോണുംകട്ടുചെയ്തു
ശ്രീയടുത്തേയ്ക്കു വന്നു...
“”...ഡാ... മൊണ്ണേ... നിന്നോടു ഞാമ്പലയാവർത്തി പറഞ്ഞിട്ടുണ്ട് നിന്റച്ഛനോടു
സംസാരിയ്ക്കുമ്പം മര്യാദയ്ക്കു സംസാരിയ്ക്കണോന്ന്... വെളിവില്ലാണ്ടു
വായിവരുന്നതൊക്കെ വിളിച്ചുപറഞ്ഞ് എന്തോത്തിനാടാ പ്രാക്കേൽക്കുന്നേ..??”””_ അവനെന്നെ തല്ലാനുള്ള കലിപ്പുണ്ടായിരുന്നെങ്കിലും കൂടവന്മാരുള്ളകൊണ്ടതിനു മുതിർന്നില്ല...
“”...പിന്നെ..?? കണ്ടവളുമാരെയൊക്കെ തലേക്കെട്ടിവെച്ചപ്പൊ അറ്റ്ലീസ്റ്റ് മനുഷ്യനുപൊറത്തിറങ്ങി നടക്കണോന്നുകൂടി അങ്ങേരു ചിന്തിച്ചില്ലല്ലോ… എന്നിട്ടിപ്പൊ ഞാൻ നാണങ്കെടുത്താമ്മേണ്ടി
നടക്കുവാന്ന്... എന്താ... ഇതൊക്കെകേട്ടിട്ടും
വായിലുവെരളുമിട്ടു മിണ്ടാണ്ടുനടക്കണോ ഞാൻ..??”””
“”...നീയിത്രേന്തെളയ്ക്കുന്നെ എന്റേന്നു മേടിച്ചുകെട്ടാനാ സിത്തൂ... നീയൊരു
കാര്യമോർത്തോ, നിന്റെ തന്തയായോണ്ട് അത്രേലൊതുങ്ങി... വേറെ വല്ലോരുമായിരുന്നേ
നിന്നെയെന്നേ അടിച്ചിറക്കി പിണ്ഡമ്മെച്ചേനെ... അമ്മാതിരി തന്തയില്ലാത്തരോം
കാണിച്ചേച്ചുനിന്നു പുലമ്പുന്നോ..??”””_ അവൻവീണ്ടും കലിപ്പടങ്ങാതെ ചീറിക്കൊണ്ടെന്റെനേരേ പാഞ്ഞുവന്നതും അവന്മാരൊക്കെകൂടി തടഞ്ഞുനിർത്തി...
പിന്നെ കുറച്ചുനേരം ആരുമൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു...
ഒടുക്കമവൻതന്നെ പറഞ്ഞു;
“”...വാ... വീട്ടിപ്പോവാം.! നിന്നെക്കാണാണ്ട് അവളവിടെക്കിടന്നു കയറുപൊട്ടിയ്ക്കുവാന്ന്…
നീയവളെ ഒറ്റയ്ക്കിട്ടുപോയെന്നാ അവളു പറയണേ... അതോണ്ടുവാ.. പോയവൾടെ സങ്കടന്തീർക്കാം..!!”””_ ഒരിടവേളയ്ക്കുശേഷം അവനതുമൊഴിയുമ്പോൾ
ചുണ്ടിന്റെ
ധ്രുവങ്ങളിലെവിടെയോ
ഒരുപുഞ്ചിരി ഞാൻകണ്ടു...
“”…ഓഹോ.! അപ്പോളത്രേക്കായ്ട്ടും നീ നമ്മളെ കളിപ്പിയ്ക്കുവായ്രുന്നല്ലേ... എന്തായാലും കൊള്ളാടാ കൊള്ളാം..!!”””_ ശ്രീ പറയുന്നതുകേട്ട് ഏറ്റുപിടിച്ച കാർത്തിയെന്നെ ചുഴിഞ്ഞുനോക്കുമ്പോൾ അവന്മാരുടെല്ലാം കണ്ണുകളിൽ ഞാനെന്തോ അവിഹിതസന്തതിയെപ്പോലെ തോന്നിക്കാണും...
അതുകൂടികേട്ടതേ കസേരയെടുത്താ പറഞ്ഞവന്റെ തല തല്ലിപ്പൊട്ടിക്കാൻ തോന്നീതാണ്... എന്തായാലും ചെയ്തില്ല...
“”...ദേ... ഇനിയിതും കൊഞ്ചിക്കൊണ്ടിവന്റെ മെക്കിട്ടുകേറാഞ്ചെന്നാ നീ കരയും... ശ്രീനാഥാ പറയണേ..!!”””_ അതുമ്പറഞ്ഞെന്റെ നേരേ തിരിഞ്ഞ ശ്രീ,
“”...നീ വാ.! നമുക്കെന്താന്നുവെച്ചാ നോക്കാം..!!”””_ എന്നും പറഞ്ഞെന്നെ
പിടിച്ചെഴീപ്പിച്ച്, ക്ലാസ്സിൽപോയി ബാഗുമെടുത്തിറങ്ങുമ്പോൾ
എനിയ്ക്കവളെയെങ്ങനേലും തീർത്താൽമതീന്ന ചിന്തയായിരുന്നു...
“”…ഡാ… ഇവളീക്കാണിയ്ക്കുന്ന പൂറ്റിത്തരോക്കെ സത്യവാന്നു നീയും
വിശ്വസിയ്ക്കുന്നുണ്ടോ..??”””_ തിരികെവീട്ടിലേയ്ക്കുള്ള
യാത്രയ്ക്കിടെ സഹികെട്ടു
ഞാൻ ചോദിച്ചുപോയി...
“”...ആവോ... എനിയ്ക്കറിയൂല... അതൊക്കെ നിങ്ങടെകാര്യം... അതിനുള്ളി തലയിടാനൊന്നും
ഞാനില്ലേ..!!”””_ അവനൊരൊഴുക്കൻ മട്ടിൽ പറഞ്ഞതും കലിപ്പടക്കാനാവാതെ
ഞാൻ വണ്ടി
നൂറേനൂറിൽവിട്ടു...
“”...ഡാ... ഞാഞ്ചുമ്മാ പറഞ്ഞതല്ലേ...
നീ തല്ക്കാലമൊന്നു നിന്നുകൊട്... ബോളു നമ്മടെ കോർട്ടിലുംവരും..!!”””
“”...കോപ്പാണ്.! കൊറേയായ്ട്ട് കേക്കുന്നു... ബോളു കാലിന്റെടേല് വരോന്ന്... അതിനിയേതുകാലത്താ..?? പിന്നെണ്ടല്ലോ... എന്റെ വിധമ്മാറുന്നവരേ ആ നായിന്റെമോളീ പൊലയാട്ടുനടത്തൂ...
വെട്ടികണ്ടിച്ചവക്കടെ തന്തേടെമുന്നെ കൊണ്ടുചെന്നുവെയ്ക്കും ഞാൻ... പറഞ്ഞേക്കാം... മനുഷ്യനെ മറ്റേതാക്കുന്നേനൊക്കെ ഒരു കണക്കൊണ്ട്..!!”””_ കൊല്ലാനുള്ള ദേഷ്യത്തോടെ പറഞ്ഞു കഴിയുമ്പോഴേയ്ക്കും വണ്ടി ഗേറ്റിന്റെ മുന്നിലെത്തിയിരുന്നു...
കലിപ്പിന്റെ അൾട്ടിമേറ്റ് ലെവലിലായിരുന്ന ഞാൻ വീട്ടിലേയ്ക്കു വണ്ടികേറ്റിയപാടെ
ചാടിയിറങ്ങിയകത്തേയ്ക്കു നടന്നു...
അതേസമയംതന്നെ പിന്നിൽനിന്നും
ശ്രീയെന്തൊക്കെയോ പറയാൻ ശ്രെമിച്ചെങ്കിലും ഞാനതിനൊന്നുംതന്നെ ചെവികൊടുത്തില്ല...
സിറ്റ്ഔട്ടിൽനിന്നും ലിവിങ്റൂമിലേയ്ക്കുകേറിയ ഞാൻ കാണുന്നത്, സെറ്റിയിൽ ചമ്രമ്പെടഞ്ഞിരുന്ന് ഡോറകാണുന്ന മീനാക്ഷിയെ...
കയ്യിലൊരുബൌളിൽ ഓറഞ്ചിന്റെ അല്ലികളും മുന്തിരിയുമൊക്കെയുണ്ട്...
കണ്ടപാടെ ചെന്നൊരു ചവിട്ടുകൊടുക്കാൻ വെമ്പിയ മനസ്സിനെ കടിഞ്ഞാണിടുമ്പോളേയ്ക്കും
അവളെന്നെക്കണ്ടു...
💬 Comments
View all comments