Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]
തളർത്താനായി കാണിച്ച കള്ളക്കരച്ചിലല്ല അതെന്നു ബോധ്യമായിട്ടും ഞാനൊരു പുച്ഛച്ചിരിയോടെന്റെ തേപ്പുതുടർന്നു...
“”…ഞാമ്പറേണ നീ കേക്കണുണ്ടോ..?? കേട്ടാലും നീയൊന്നും വിശ്വസിയ്ക്കൂലാന്നെനിയ്ക്കറിയാം… നെനക്കറിയോ… ഒരു ഗൈനക്കോളജിസ്റ്റാവുക എന്നതീക്കൂടുതലൊന്നും ഞാനീ ജീവിതത്തി സ്വപ്നങ്കണ്ടിട്ടില്ല… അതോണ്ടല്ലേയീ കല്യാണത്തോടെല്ലാം കഴിയോന്നറിഞ്ഞിട്ടും ഈയൊരൊറ്റക്കാര്യത്തിനായി നിന്റെമുന്നെ കഴുത്തുകുനിച്ചുതന്നെ… അതോണ്ട് പ്ലീസ് നീയായ്ട്ടെന്റെ…
എന്റെ ജീവിതം… ജീവിതന്നശ്ശിപ്പിയ്ക്കരുത്..!!”””_ അവളെന്റെ മുഖത്തേയ്ക്കുനോക്കി അതുപറയുമ്പോൾ തൊണ്ട വിങ്ങിക്കൊണ്ട് ഏങ്ങലടിച്ചുപോയി...
“”…ഓഹോ… അപ്പ നെനക്കിങ്ങനൊക്കെ വർത്താനമ്പറയാനുമറിയാം ലേ…?? എന്നാ നെനക്കൊരു കാര്യവറിയാവോ... നെനക്കു സ്വന്തങ്കാര്യങ്കാണാമ്മേണ്ടി നീ തകർത്തതെന്റെ ജീവിതമാ… നാട്ടുകാരുടേം വീട്ടുകാരുടേംമുന്നെ കോമാളിയാക്കീതെന്നെയാ... അതോണ്ടെന്നെ മൂഞ്ചിച്ചോണ്ട്… നാട്ടാർടെ മുന്നിലെന്നെ മറ്റേതാക്കിക്കൊണ്ടു നീയങ്ങനെ ഒരു പറിയുമാവണ്ട... കൊന്നാലും ഞാനതിനു സമ്മതിയ്ക്കേമില്ല..!!”””_ പറഞ്ഞുകൊണ്ടു തലചെരിയ്ക്കുമ്പോളാണ് റൂമിന്റെ മൂലയിലൊതുങ്ങിക്കൂടി കിടന്ന എന്റെ ഷൂസു ഞാൻകാണുന്നത്...
“”…അയ്യോ... എന്റെ ഷൂ..!!”””_ പത്തുപന്ത്രണ്ടുമാസം എടുക്കാതെ പൊടിപിടിച്ചിരുന്നയാ സാമാനത്തിനടുത്തേയ്‌ക്കോടിക്കൊണ്ടു നിലവിളിച്ചതുപോരാഞ്ഞ്, പൊടിയടിച്ചുകിടന്ന ഷൂസു കയ്യിലെടുക്കുകയും ചെയ്തു...
മാടപ്രാവിനെ താലോലിയ്ക്കുമ്പോലെ താലോലിച്ചുകൊണ്ടു ഷൂസിനെ തുടയ്ക്കുന്നതിനിടയിൽ ഞാൻ പലയാവർത്തി മീനാക്ഷിയെ പാളിനോക്കി...
അവളപ്പോഴെല്ലാം നിർവികാരയായി എന്നെത്തന്നെ നോക്കിയിരിയ്ക്കുവായിരുന്നു…
അതു കാണുമ്പോളുണ്ടാകുന്ന ഒരു സുഖവൊണ്ടല്ലോ...
പൊന്നു സാറേ... വേറൊന്നിനുമതിനെ പകരം വെയ്ക്കാനാവില്ല...
“”…ഹൊ.! ഇപ്പെന്നെ മിക്സീലടിച്ചു കൊടുത്താലവള് ഒറ്റവലിയ്ക്കങ്ങു കുടിയ്ക്കും… കണ്ടില്ലേ നോട്ടം..!!”””_ അവൾടെ നോട്ടവുംഭാവവും കണ്ട ഞാൻ സ്വയംപിറുപിറുത്തു...
“”…അതിങ്ങു താ… ഞാന്തൊടച്ചു തരാം..!!”””_ എന്റെ തുടപ്പിന്റെ വേഗങ്കണ്ട മീനാക്ഷി, തോളിൽകിടന്ന ഷോളൊതുക്കി പിടിച്ചോണ്ടു പറഞ്ഞു...
“”…ഓ.! വേണോന്നില്ല… എന്റെ കാര്യന്നോക്കാൻ എനിയ്ക്കറിയാം... എനിയ്ക്കാർടേം സഹായോന്നുമ്മേണ്ട..!!”””_ പറഞ്ഞുകൊണ്ടെഴുന്നേറ്റ ഞാൻ കാണുന്നത് എന്നെത്തന്നെ തുറിച്ചുനോക്കുന്ന മീനാക്ഷിയെയാണ്...
“”…എന്തെടീ… നോക്കിപ്പേടിപ്പിയ്ക്കുന്നേ…??
മാറങ്ങട്… എനിയ്ക്കുപോണം..!!”””_ ഷൂസും മാറ്റിവെച്ചു കൈകഴുകാനായി ബാത്ത്റൂമിലേയ്ക്കു നടക്കുമ്പോൾ വഴിയിൽനിന്നവളെ ഞാനങ്ങടുതട്ടിമാറ്റി...
“”…അതേ… എല്ലാങ്കഴിഞ്ഞില്ലേ..?? ഇനിയെങ്കിലും പൊക്കൂടേ..??”””_ കൈയുംകഴുകി ബാത്ത്റൂമിൽ നിന്നുമിറങ്ങിവന്ന എന്നോട്, സഹികെട്ടവൾ ചോദിയ്ക്കുമ്പോളാണ് ഞാനവൾടെ കയ്യിലേയ്ക്കു നോക്കുന്നത്...
ഒരു നോർമൽ ബാഗും പിന്നൊരു ബാഗ്പാക്കും കൈയിൽ പിടിച്ചോണ്ടു നിൽക്കുവാണ് കക്ഷി...
“”…മ്മ്മ്…?? ഇതെന്താ രണ്ടു ബാഗ്..??”””_ ഞാനാ ബാഗിലേയ്ക്കു നോക്കിത്തന്നെ ചോദിച്ചു...
“”…ഒരെണ്ണത്തിലെന്റെ ബുക്‌സാ… ഒന്നിലെന്റെ ഡ്രെസ്സും..!!”””
“”…ഡ്രെസ്സൊ…?? അതിനു നീയെന്താ കോളേജിൽ പെറാമ്പോവാണോ..??””‘
“”…പിന്നെ ഹോസ്റ്റലേ ചെന്നേച്ചു ഞാനെന്താ തുണിയില്ലാതെ നടക്കോ..??”””_ എന്റെ ചോദ്യംചെയ്യലിഷ്ടപ്പെടാതെ മീനാക്ഷി മുറുമുറുത്തു…
“”…ഹോസ്റ്റലിലോ..?? അപ്പൊ ഹോസ്റ്റൽഫീസാരാ നിന്റപ്പങ്കൊണ്ടോയ് കൊടുക്കോ..??”””
“”...എന്തായാലും അതു നീ കൊടുക്കണ്ട... അതോർത്താരും വെഷമിയ്ക്കേമ്മേണ്ട..!!”””_ വീണ്ടും തർക്കുത്തരം…
അതെനിയ്ക്കങ്ങോട്ടു പിടിച്ചില്ല...
“”…ഓ… മോളെ പണ്ടാരടക്കാനൊള്ള കാശൊക്കെ തന്തയാദ്യമേ മാറ്റി വെച്ചേക്കുവാണല്ലേ?? നാണോണ്ടോടീ വീട്ടീന്നെറക്കിവിട്ടോന്റെ കാശിനു പഠിക്കാമ്പോവാൻ..??”””
“”…അതിനു ഞാമ്പോണത് എന്റെകാശിനാണ്... അല്ലാണ്ടു നിന്റച്ഛന്റെ കാശിനല്ല..!!"""
“”...അത് നീയെന്തേലും
💬 Comments
View all comments