0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1083

മൈര് കാണിയ്ക്ക്... തൽക്കാലമിതിന്റെ കാര്യമ്പറ... നിന്നെ കോളേജിക്കൊണ്ടെഴുന്നള്ളിയ്ക്കാന്നേ ഞാമ്പറഞ്ഞുള്ളൂ…. ഹോസ്റ്റലിലോട്ടു കെട്ടിയെടുക്കണമെങ്കിൽ നിന്റെ തന്തയോട് പറ…!!”””

“”…നീ ഹോസ്പിറ്റലിക്കൊണ്ടു വിട്ടാമാത്രംമതി... ഹോസ്റ്റലി ഞാമ്പൊയ്ക്കോളാ..!!”””

“”…പോകുവോ പോകാണ്ടിരിയ്ക്കുവോ… അതൊക്കെ നിന്റിഷ്ടം… പക്ഷേയീ കോപ്പൊന്നും ഞാങ്കൊണ്ടോവൂല്ല..!!”””

“”…അതിനു നീയല്ലല്ലോ ഞാനല്ലേ കൊണ്ടോവുന്നേ..??”””

“”…ഇതൊന്നുമെന്റെ വണ്ടീല് കൊണ്ടോവാമ്പറ്റില്ലെന്നാ പറഞ്ഞത്…!!”””

“”…അതെന്താ…??”””

“”…എന്റെ വണ്ടിയ്ക്കിതൊന്നും കൊണ്ടോവാനുള്ള വലിവുപോരാ…. നീ തന്നുണ്ടല്ലോ ഒരു കിന്റല്…. അതിന്റോടിതുങ്കൂടി കൊണ്ടൊവാൻ പറ്റൂല്ല…!!”””

“”…വേണ്ട.! നീ കൊണ്ടോവണ്ട… ഞാനൊരു ടാക്സിപിടിച്ചു വന്നോളാം… നീ ബൈക്കിൽപോര്… തീർന്നല്ലോപ്രശ്നം…!!”””

“”…അതിനു നിന്റെ വണ്ടിയ്ക്കെസ്കോർട്ടു വരാൻ ഞാനാരാ നിന്റെ തന്തയോ…??”””

“”…ഇഹ്.! എന്നാ നീയും എന്റെകൂടെ ടാക്സിയിൽ പോര്... തീർന്നല്ലോ..!!”””

“”…എന്നിട്ടു നിന്റെ ചെലവിലാ ഞാന്നടക്കുന്നേന്നു നെനക്കു പറഞ്ഞു നടക്കാനല്ലേ..?? ആ വേലത്തരോക്കെ മോൾടെ മനസ്സിലിരിയ്ക്കത്തേയുള്ളൂ..!!”””

“”…ശോ…! ഇതെന്തൊരു കഷ്ടാ… എന്നാ ഞാനും നിന്റോടെ ബൈക്കില് വരാം… ബാഗൊക്കെ ടാക്സിയിലും വിടാം... എന്താ പോരെ..??”””_ അതു പറയുമ്പോഴേയ്ക്കും അവൾടെ ക്ഷമ കെട്ടിരുന്നു...

“”…ആ.! എന്നിട്ടു നിന്റെ ബാഗു കൊണ്ടോവാൻ ഞാൻ സമ്മതിച്ചില്ലാന്നെന്റെ തന്തേനെ നിനക്കറിയിയ്ക്കണം… അല്ലേടീ…??”””_ അതോടെന്റുദ്ദേശമവൾക്കു മനസ്സിലായി…

ആ ബാഗിന്റെ പ്രശ്‌നത്തിൽ കോളേജിൽ പോകാതിരിയ്ക്കാനാണെന്റെ ലക്ഷ്യമെന്നു മനസ്സിലായതും അവളാ ഡ്രെസ്സിന്റെ ബാഗവിടെത്തന്നെവെച്ച് ബുക്സിന്റെ ബാഗിൽനിന്ന് ഏതൊക്കെയോ കുറച്ചു ബുക്സൂടി പെട്ടെന്നു വലിച്ചെടുത്തു ടേബിളിലേയ്ക്കിട്ടു…

എന്നിട്ടു ബാക്കിയുള്ളവ ബാഗ്പാക്കിൽതന്നെ വെച്ച് എന്റെ നേർക്കുവന്നു…

വരുന്നവഴിയേ,

“”…ബാ പോവാം..!!”””_ എന്നൊരാജ്ഞയും...

അവളു പോണതിൽ വല്ലാതെ സന്തോഷമുള്ളെനിയ്ക്കതുകണ്ടതേ വിറഞ്ഞുകേറി:

“”…ഈ ബാഗെന്താ നിന്നെപ്പെറ്റപ്പോ കൂടെക്കൊണ്ടുവന്നതാണോ…??”””

“”…ഇതിലെന്റെ ബുക്‌സാ…! ബുക്സില്ലാതെ പഠിയ്ക്കാഞ്ഞാൻ മാജിക്കൊന്നും പഠിച്ചിട്ടില്ല…!!”””

“”…എന്നിട്ടെഴുതാപ്പുറം വായിയ്ക്കാൻ പ്രത്യേക കഴിവൊണ്ടല്ലോ…?? ആ… നീ പഠിയ്ക്കുവോ… പഠിയ്ക്കാണ്ടിരിയ്ക്കുവോ… എന്താന്നുവെച്ചാ ചെയ്… അതൊക്കെ നിന്റെ കാര്യം… പക്ഷേയീ കോപ്പൊന്നുങ്കൊണ്ടെന്റെ വണ്ടിയേൽ കേറാമ്പറ്റൂല്ല… നിന്നവിടെക്കൊണ്ടേ പണ്ടാരടക്കാന്നുമാത്രേ ഞാൻ വാക്കുപറഞ്ഞിട്ടുള്ളൂ…. അതുവേണേ ചെയ്യാം… അല്ലാണ്ടു നിന്റോടെ നിന്റെ സർവതും ചൊമക്കണോന്നൊണ്ടേ നീ നിന്റെ തന്തേ വിളിച്ചോണ്ടുപോണം..!!”””_ എന്റെ വായീന്നുമതൂടെ കേട്ടതുമവള് കയ്യിലിരുന്ന ബാഗ് ദേഷ്യത്തോടെ മുറിയിലേയ്ക്കൊറ്റയേറ്…

പിന്നെന്നെ നോക്കി വാശിയോടെ,

“”…ഇപ്പോനിന്റെല്ലാ കഴപ്പുന്തീർന്നല്ലോ… എന്നാ പോ… പോയ്‌ വണ്ടിയെടുക്ക്….!!”””_ എന്നൊരു വെല്ലുവിളിയും...

…മൈരത്തി ഒരുമ്പെട്ടറങ്ങിയേക്കുവാ… അപ്പൊയെന്തായാലും നിന്റെ കഴപ്പു തീർത്തിട്ടേയുള്ളടീ ഞാൻ.!

എന്നു മനസ്സിൽ പറഞ്ഞുകൊണ്ടവൾക്കു വട്ടംകേറി നിന്നു…

എന്നിട്ട്,

“”…നീ.. ന്നോ…??
ഭർത്താവിനെക്കേറി നീ ന്നോ…?? മര്യാദയ്ക്കു ചേട്ടാന്നു വിളിയ്ക്കെടീ.!!””"_ എന്നൊരു ഡയലോഗും…

ഒന്നൂല്ലേലും ഒപ്റ്റിമം യൂട്ടിലൈസേഷൻ ഓഫ് സ്കെർസ് റിസോഴ്സെസ് എന്നപാഠം മറക്കരുതല്ലോ..??!!

“”…ചേട്ടാന്നോ…?? എന്റെ പട്ടിവിളിയ്ക്കും…!!”””_ അളമുട്ടിനില്ക്കുവായിരുന്ന
മീനാക്ഷീടെ വായിൽനിന്നുമറിയാതെ വീണുപോയ വാക്കുകളായിരുന്നത്…

💬 Comments

View all comments