Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
കോട്ടൂരിക്കൊണ്ടു
പോന്നേക്കുന്നു..!!”””_ ന്നും പറഞ്ഞാനാറി തൊടങ്ങീതിനെ ഏറ്റുപിടിച്ചുകൊണ്ടവന്മാരുടെ ഊമ്പിയ ചിരിയും കൂടിയായപ്പോൾ ഞാനെയറിലായി…
പറഞ്ഞുപറഞ്ഞ് ഇന്നലെ നേരത്തേപോയതും അവളെ കാണാണ്ടിരിയ്ക്കാൻ പറ്റാത്തോണ്ടാണെന്നുകൂടി
പറഞ്ഞവന്മാരങ്ങു തർക്കിച്ചപ്പോൾ ശ്രീയ്ക്കുമൊരു സംശയമുള്ളപോലെ…
എന്നെക്കൊണ്ട് വാ
പൊളിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ അവന്മാരങ്ങോട്ടു തൊലിച്ചുതുടങ്ങിയപ്പോൾ ആർക്കുംകൊട്ടാവുന്ന ചെണ്ടയായിപ്പോയി ഞാൻ…
ഒന്നു വാതുറക്കാൻ നോക്കിയതും അവന്മാരവളുടെയാ
മറ്റേടത്തെക്കോട്ടെന്റെ വായിലേയ്ക്കുതിരുകിയതും അവൾടോർമ്മയിൽ മനംപിരട്ടി വാളുവെച്ചുപോയി...
എന്തിന്, അവളെ കോളേജി വിടാണ്ടിരിയ്ക്കാമ്മേണ്ടി കട്ടോണ്ടുവന്നതാന്നു പറഞ്ഞിട്ടുപോലും ഒരുമറ്റവനും വിശ്വസിച്ചില്ല…
ഒരുമാതിരി ഊമ്പിയ ഐഡിയയായിപ്പോയി.!
അന്നു വൈകിട്ടു കോളേജിൽനിന്നും
ശ്രീയേയുംകൂട്ടി ഞാൻ നേരത്തേയിറങ്ങി…
അവന്മാരു പറഞ്ഞതൊന്നും സത്യമല്ലെന്നു വേറാരെ
ബോധിപ്പിച്ചില്ലേലും ശ്രീയെ ബോധിപ്പിയ്ക്കണമല്ലോ…
പക്ഷേ അങ്ങനിറങ്ങീതിനും അവന്മാരു
മറ്റേക്കാരണമൊണ്ടാക്കിയപ്പോൾ ഒക്കത്തിനേം കാടടച്ചു തന്തക്കുവിളിച്ചിട്ടാണ്
പോന്നത്…
എന്നാൽ ശ്രീയാവട്ടേ എന്തുപറഞ്ഞാലും അതിന്,
“”…ങാ... എനിയ്ക്കറിയാന്നേ…!!”””_ ന്നൊരു കൊണച്ച ഡയലോഗും...
എന്തായാലും വീട്ടിലെത്തുമ്പോൾ മീനാക്ഷി അലമ്പുണ്ടാക്കുവല്ലോ… അപ്പോളവനുകാര്യം
മനസ്സിലാകുമെന്നുള്ള ധാരണയിൽ
വീട്ടിലെത്തിയ ഞാൻ,
ശ്രീയെ അവന്റെ വീട്ടിലേയ്ക്കുവിടാതെ പിടിച്ചുവലിച്ചുകൊണ്ടെന്റെ
വീട്ടിലേയ്ക്കു കേറുവായ്രുന്നു…
കാരണം, ഞാനവൾടെ കോട്ടും സ്റ്റെത്തുമൊക്കെ
വലിച്ചെറിഞ്ഞുകൊണ്ടു രണ്ടു വർത്താനമ്പറേണത് അവനൂടെ കാണണോന്നു കരുതി...
ആദ്യമവനിട്ടതിനു കൂട്ടാക്കിയില്ലേലും ഞാൻ നിർബന്ധിച്ചവനേം പിടിച്ചുവലിച്ചുകൊണ്ടു
വരുവായ്രുന്നു…
അവനേം പിടിച്ചുവലിച്ചു സ്റ്റെയറുകേറുമ്പോളാണ് മീനാക്ഷി താഴേയ്ക്കിറങ്ങാനായി
മുകളിലത്തെ സ്റ്റെപ്പിലെത്തീത്…
എന്നെക്കണ്ടതും ചെകുത്താൻ കുരിശുകണ്ട ഭാവമായി…
കട്ടക്കലിപ്പിലെന്നെ നോക്കിയെന്തോ തെറി പറയാനൊരുങ്ങവേയാണ് പിന്നാലെവന്ന ശ്രീയെ അവൾകാണുന്നത്….
അതോടവൾടെ മട്ടുമാറി...
“”…ആ.. വന്നോ…?? ഇന്നെന്തോപറ്റി നേരത്തേപോന്നേ…?? കളിയ്ക്കാമ്പോയില്ലേ…??”””_
എന്നെയൊന്നു ഞെട്ടിച്ചുകൊണ്ടുള്ള മീനാക്ഷീടെ കാര്യവിവരങ്കേട്ടപ്പോൾ ഞാനറിയാതെ
ശ്രീയെ നോക്കിപ്പോയി…
ഇതെന്താപ്പോ ഇങ്ങനെ…?? ഇനി ഡയലോഗു മാറിപ്പോയോന്ന ഭാവത്തിൽ...
“”…എന്തായാലും നേരത്തേ വന്നതുനന്നായി… പോയ് ഫ്രഷാവൂട്ടോ... ഞാനപ്പഴേയ്ക്കും
ചായയെടുക്കാം… ശ്രീയ്ക്ക് ചായവേണോ..??”””
“”…ഏയ്.. വേണ്ട..!!”””_ ഉത്തമയായ ഭാര്യകളിച്ച് എന്നെ പൂട്ടാൻ
ശ്രെമിയ്ക്കുന്നതിനിടയിൽ കൊലച്ചോറു പങ്കുപറ്റാനവൾ ശ്രീയേയും ക്ഷണിച്ചെങ്കിലും അവനതു നിരസിച്ചു...
“”…ഓ.. വേണ്ടെങ്കി വേണ്ട… എന്തായാലും സിദ്ധു പോയ് ഫ്രെഷാവടാ… ഞാനപ്പഴേയ്ക്കും
ചായേമെടുത്തേച്ചു വരാം..!!””‘_ ഞങ്ങളെമറികടന്നു താഴേയ്ക്കിറങ്ങിക്കൊണ്ടവൾ പറഞ്ഞതും ഞാനവൾടെ പുറംകൈയ്ക്കു ചാടിപ്പിടിച്ചു...
“”…നീയാരെ കാണിയ്ക്കാനാടീ മറ്റവളേ ഷോയിറക്കുന്നേ…??”””_ ചോദിച്ചുകൊണ്ടവൾടെ
കഴുത്തിനു കുത്തിപ്പിടിയ്ക്കാനൊരുങ്ങീതും ശ്രീയെന്നെ പിടിച്ചുമാറ്റി...
“”…നീയിതെന്താടാ നാറീ കാണിയ്ക്കുന്നേ…??”””_ പിടിച്ചുവലിച്ചുകൊണ്ടവൻ ചീറീതും ഞാൻ മീനാക്ഷിയെ തറപ്പിച്ചുനോക്കി...
“”…ഷോയോ…?? ഇപ്പൊ ഞാങ്കാണിച്ചതായോ ഷോ…?? അപ്പോളെന്നെ ഡ്യൂട്ടിയ്ക്കു വിടാണ്ടിരിയ്ക്കാൻ നീ
കാണിയ്ക്കുന്നേലൊരു ഷോയുമില്ലല്ലേ…??”””_ ശബ്ദം നേർപ്പിച്ചുകൊണ്ടെന്നോടു
ചോദിച്ചശേഷമവൾ ശ്രീയുടെനേരേ തിരിഞ്ഞു:
“”…എടാ നെനക്കറിയോ… ഇന്നെലെന്നെ വിടാണ്ടിരിയ്ക്കാമ്മേണ്ടി
ബാഗെടുത്തൊളിച്ചുവെച്ചു… ഇന്നാണേൽ കോട്ടും സ്റ്റെത്തുമൊക്കെ
കൂടെക്കൊണ്ടോയി…!!”””_ അവളുവാക്കുകൾ മുറിച്ചതും അതൊക്കെ കേട്ടുനിന്ന ശ്രീയെന്നെ
അന്തിച്ചുനോക്കി...
അതിന്,
…മ്മ്മ്.! എല്ലാം ഞാന്തന്നേ… എന്തേ നെനക്കുവല്ലോം പറയാനുണ്ടോ…??
💬 Comments
View all comments