Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
ഞാൻവീണ്ടും ചൊറിതുടങ്ങി:
“”…പഠിയ്ക്കുവാണേ റിവിഷൻ നടത്താമ്മേണ്ടിയാ ചേട്ടൻ വന്നേക്കണേ… മ്മ്മ്… ആ
ബുക്കിങ്ങോട്ടു തന്നേ… ചോയ്ക്കട്ടേ…!!”””_ അവൾ മടക്കിയൊളിപ്പിച്ച പുസ്തകത്തിനായി
കൈനീട്ടിക്കൊണ്ടു പറഞ്ഞതും,
“”…പ്ലീസഡാ… ഞാനൊന്നു പഠിച്ചോട്ടേ…!!”””_ ന്നും പറഞ്ഞവൾ കെഞ്ചി…
“”…ഇല്ലടീ… നീ പഠിയ്ക്കൂല… ഞാൻ ജീവനോടിരിയ്ക്കുമ്പോ നീയങ്ങനെ പഠിച്ചു മറ്റവളാവണ്ട… അതേ… അതെനിയ്ക്കു കൊറച്ചിലാ..!!”””_ വീണ്ടും ബുക്കെടുക്കാനായി
കയ്യെത്തിച്ചുകൊണ്ടായിരുന്നെന്റെ മറുപടി…
അതിന്,
“”…കോളേജിലുവെച്ച് എന്നോടുള്ള പ്രതികാരമ്മൊത്തന്നീ ചെയ്തതല്ലേ… ഇനീങ്കിലുമെന്നൊന്നു
വെറുതെ വിടടാ…!!”””_ ന്നു പറഞ്ഞുനോക്കിയെങ്കിലും
ഞാനെവിടെ തളരാൻ…
“”…അതു ഞാനെന്റെ വാശി തീർത്തതാടീ… അന്നവിടെ നിന്റെ ഫ്രണ്ട്സിന്റെ മുന്നേലിട്ടെന്നെ
നാറ്റിച്ചതിലുള്ള വാശി… എന്നുവെച്ച് കോളേജിലിട്ടു നിന്നോടു ചെയ്തതോടെല്ലാം
കഴിഞ്ഞെന്നു നീ കരുതണ്ട… ഞാന്തുടങ്ങീട്ടേയുള്ളൂ..!!”””_ ഇടങ്കണ്ണിറുക്കി
പ്രത്യേകഭാവത്തിൽ പറഞ്ഞു ചിരിയ്ക്കുമ്പോളെന്റെ ഡോക്ടറൂട്ടീടെ കിളിപോയ്‌ട്ടുണ്ടാവും…
കാരണം, ചക്കയിട്ടു മുയലു ചത്തതാണേൽക്കൂടി അവളെന്റെ ഭീഷണിയെ
പേടിച്ചു തുടങ്ങിയിരുന്നു…
അവളുടെ തനിക്കൊണത്തിന് എന്തേലും തിരിച്ചു കാണിയ്ക്കാൻനിന്നാൽ ഞാനേതു തരംതാഴ്ന്നപണിയും ചെയ്യുമെന്നവൾക്ക് ഇതിനോടകം മനസ്സിലായി കാണണം...
“”…അതിന്… അതിനു ഞാനാണോ… നീയല്ലേ എന്നെ ഹോസ്റ്റലേക്കേറി എല്ലാർടേം മുന്നെയിട്ടു നാറ്റിച്ചത്…??”””_ എന്റെ വെളിപ്പെടുത്തലിന് വീണ്ടും ദയനീയഭാവത്തിലൊരു ചോദ്യം...
“”…അതു നീയായ്ട്ടു വരുത്തിവെച്ചതല്ലേ…?? ഞാമ്പറഞ്ഞതതല്ല…!!”””_ കട്ടിലേലിരുന്ന
മീനാക്ഷിയെ രൂക്ഷമായി നോക്കിക്കൊണ്ടു ഞാന്തുടർന്നു:
“”…അന്നൊന്നുമറിയാതെ
കോളേജിന്റെമുന്നെ വന്നിരുന്നെന്നെയാക്കണ്ട പുന്നാരമക്കൾടെ
മുന്നെയിട്ടു നാറ്റിച്ചതു നീയല്ലേ…?? അന്നുമുതലല്ലേടീ
എന്റെകുണ്ടിയ്ക്കു തീപിടിച്ചുതുടങ്ങീതും… ഇപ്പോളിങ്ങനെ ഞാൻ നിന്നേപ്പോലൊരു കെട്ടാച്ചരക്കിനേം കെട്ടി
മൂഞ്ചിക്കുത്തിയിരിയ്ക്കേണ്ടി വന്നതും..??!!”””_ അവൾടെകൂടെ കട്ടിലേലിരുന്നു ലേശം
കലിപ്പോടെതന്നെ പറഞ്ഞവൾടെ മുഖത്തേയ്ക്കു നോക്കുമ്പോൾ മീനാക്ഷിയൊന്നു ഞെട്ടിയപോലെ…
“”…അതോ… അതിനാണോ നീ…??”””_ എന്റെ ചോദ്യത്തിനു വിശ്വാസമ്മരാത്ത ഭാവത്തിലവളെന്നെ
നോക്കി.. പിന്നെ പറഞ്ഞു:
“”…എടാ… അതു ഞാന്നിന്നെ നാറ്റിയ്ക്കണോന്നു കരുതി പറഞ്ഞേന്നുമാർന്നില്ല… അപ്പഴ്ത്തെ… അപ്പഴ്ത്തെയാ ദേഷ്യത്തിന്….!!”””_ കേട്ടപകപ്പു വിട്ടൊഴിയാതവൾ പറഞ്ഞുനിർത്തീതും,
“”…ദേഷ്യത്തിനോ… എന്നാ വലിച്ച ദേഷ്യത്തിന്…??”””_ എന്നുംചോദിച്ചുകൊണ്ടു ഞാൻ ചീറുകയായിരുന്നു...
“”…അത്… അതന്നു നീയവിടിരുന്നു വായ്നോക്കുന്നകണ്ട് ആതിരയൊക്കെ ഓരോന്നു കളിയാക്കിപറഞ്ഞപ്പോ ദേഷ്യമ്മന്നു… പിന്നവളു ബെസ്റ്റോപ്പിലെ കോഴീന്നുംപറഞ്ഞു
യൂറ്റൂബിലിടാന്നിന്റെ വീഡിയോ എടുക്കാന്നോക്കീപ്പഴാ അതൊന്നുമ്മേണ്ടെന്നു പറഞ്ഞു
ഞാന്നിന്നോടങ്ങനൊക്കെ പറഞ്ഞേ… കളിയാക്കിവിട്ടാ നീ പൊക്കോളുവെന്നു കരുതി… അല്ലാതൊരു കാര്യോമില്ലാതെ നിന്നെ വന്നു നാറ്റിയ്ക്കാനെനിയ്ക്കെന്താ
പ്രാന്തുണ്ടോ…??”””
“”…ഓഹ്.! അങ്ങനെ… അല്ലാതെ നെനക്കവളുമാർടെ മുന്നെ ഷൈഞ്ചെയ്യാമ്മേണ്ടിയെന്നെ
കരുവാക്കീതല്ല…??!!”””
“”…അതേ, ഒരാളെ ചുമ്മാ മറ്റുള്ളോർടെമുന്നെ നാണങ്കെടുത്തി ഷൈൻചെയ്യാൻ നീയല്ല ഞാൻ… പിന്നെ ശെരിയാ കളിയാക്കാതെ പറഞ്ഞുവിടാമായ്രുന്നു… പക്ഷേ അങ്ങനെ ചെയ്താലവളുമാര്
നിന്നേംചേർത്തു പലതും പറഞ്ഞൊണ്ടാക്കീന്നു വരും… അതുകൊണ്ടു ചെയ്യാഞ്ഞതാ… മാത്രോമല്ല,
അപ്പോളെന്റെമനസ്സില് നിന്നോടു നല്ല ദേഷ്യോമുണ്ടായ്രുന്നു…!!”””
“”…എന്തിന്…??”””
“”…അതോ… ഞാനന്നു കീത്തൂന്റെ കല്യാണമൊറച്ചതറിഞ്ഞ് നിന്റെ വീട്ടിലു
വന്നതോർക്കുന്നോ…??
💬 Comments
View all comments