Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
മീനാക്ഷിയാകെ കൺഫ്യുഷനിലായി…
കേസുകൊടുക്കാൻ പോയാൽ പോലീസുകാരുംകേറി പൂശുമെന്നൊക്കെ പറഞ്ഞപ്പോൾ കക്ഷിയുമൊന്നു തളർന്നു…
പിന്നൊന്നും പറയാതെ ബാത്ത്റൂമിലേയ്ക്കു
കയറിയ അവൾ, കുളികഴിഞ്ഞിറങ്ങുന്നതുവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കട്ടിലിൽത്തന്നെ കിടന്നു…
“”…അതേ… ഇനി ഞാനായ്ട്ടു നിന്നുപദ്രവിയ്ക്കാനോ നിന്റൊറ്റ കാര്യത്തിലെടപെടാനോ വരത്തില്ല… നീയെന്നേമുപദ്രവിയ്ക്കരുത്… എന്താ പറ്റോ…??”””_ കുളികഴിഞ്ഞു മഞ്ഞയിൽ നീലപ്പൂക്കളുള്ള ചുരിദാർടോപ്പും കാൽവണ്ണവരെ ഇറക്കമുള്ള നീലപ്പാവാടയുമിട്ട് ടവലിൽ മുടിയും പൊതിഞ്ഞുകെട്ടി വന്നയവൾ, അങ്ങനെചോദിച്ചതും ഞാനാദ്യമൊന്നു കുഴങ്ങി…
അങ്ങോട്ടുപോയപ്പോളൊരു കൊഴപ്പോമില്ലാർന്നല്ലോ…
ഇനി തലയില് വെള്ളംവീണതുകൊണ്ടു വല്ലതുമാവോ..??
സ്വിച്ചിട്ടപോലെ ഭാവംമാറ്റിയ മീനാക്ഷി പെട്ടെന്ന് അങ്ങനൊരുടമ്പടിയെടുത്തിട്ടതും ഇനി ഇതുമവൾടെന്തേലും പ്ലാനാണോയെന്നു ഞാൻ സംശയിയ്ക്കാതിരുന്നില്ല…
കാരണം അത്രയുംസമയം കടിച്ചുകീറാൻനിന്ന അവൾക്കു പെട്ടെന്നൊരു മനംമാറ്റമുണ്ടായാലെങ്ങനെയാ വിശ്വസിയ്ക്ക…??!!
എങ്കിലും സംഗതിയുള്ളതാണേൽ എനിയ്ക്കു വലിയ നഷ്ടമില്ലാത്തതുകൊണ്ടും ചെറിയമ്മേടെ വാക്കുകളെയത്ര നിസ്സാരമായി തള്ളിക്കളയാനാവാത്തതുകൊണ്ടും മിണ്ടാതെ നിന്നാലവള് കേസു കൊടുക്കില്ലാന്നുറപ്പായതു കൊണ്ടും മൗനം സമ്മതമെന്ന തലത്തിൽ ഞാനുമതിനൊപ്പു വെയ്ക്കുകയായിരുന്നു…
ഒന്നുമില്ലേലുമതിന്റെ കുറച്ചു സമാധാനമെങ്കിലും കിട്ടോലോന്നുവെച്ച്…
എന്നാലുമവളെയത്ര വിശ്വാസമില്ലാത്തതുകൊണ്ട് ഇനിയെങ്ങാനുമിതും പുതിയ പ്ലാൻ വല്ലതുമാണേൽ അന്നു നിന്റന്ത്യമാടീ പുണ്ടച്ചീന്നു മനസ്സിലൊരു വെല്ലുവിളികൂടി നടത്തി...
എനിയ്ക്കതു സമ്മതമാണെന്നു കണ്ടതും പിന്നൊന്നും മിണ്ടാനായി നിൽക്കാതെയവൾ മുടിചുറ്റിക്കെട്ടിയിരുന്ന ടവലഴിച്ചു കസേരയിലേയ്ക്കു വിടർത്തിയിട്ടു കട്ടിലിലേയ്ക്കു കയറിക്കിടന്നു…
കിടക്കുമ്പോഴും പുതപ്പെടുത്തു ശരീരം മൂടുമ്പോഴുമെല്ലാം ശരീരം നുറുങ്ങുന്ന വേദനയവൾ അനുഭവിയ്ക്കുന്നത് ആ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു…
എങ്കിലുംവലിയ മനസ്താപമൊന്നും കാണിയ്ക്കാൻ നിൽക്കാതെ ഞാൻ ബാത്ത്റൂമിലേയ്ക്കു കയറി…
ഒന്നു തണുക്കെ കുളിച്ച് ഉള്ളിലെ തീ മുഴുവനണയ്ക്കാനൊന്നു ശ്രെമിച്ചശേഷം തല തുവർത്തുമ്പോഴാണ് റൂമിനു പുറത്തുനിന്നും,
“”…സിത്തു എവിടെ…??”””_ ന്നും ചോദിച്ചു ശ്രീയുടെ ശബ്ദം കേൾക്കുന്നത്….
“”…ബാത്ത്റൂമിലാ…!!”””_ എന്നതിനു മീനാക്ഷി മറുപടി പറയുമ്പോഴേയ്ക്കും ഞാൻ പുറത്തിറങ്ങിയിരുന്നു…
അപ്പോൾ, കട്ടിലിൽ മീനാക്ഷി കിടക്കുന്നതുകൊണ്ട് റൂമിനകത്തേയ്ക്കു കയറാതെ വാതിൽക്കലായി നിൽക്കുകയായിരുന്നു ശ്രീ…
എന്നെക്കണ്ടതും അവന്റെ മുഖത്തു പെട്ടെന്നൊരു കുറ്റബോധവും എന്നെ ഫേസ് ചെയ്യാനൊരു ചമ്മലുമൊക്കെയുള്ളതു പോലെ തോന്നിച്ചു…
എന്തായാലും ശ്രീയെക്കുറിച്ചു ഞാൻ ചെറിയമ്മയോടു പറഞ്ഞതൊക്കെ അവരവനോടു ചോദിയ്ക്കുമെന്നുറപ്പുള്ളതിനാൽ എനിയ്ക്കതിൽ വല്യ ആശ്ചര്യമൊന്നും തോന്നിയില്ല…
“”…ഡാ… എനിയ്ക്കു നിന്നോടൊന്നു സംസാരിയ്ക്കണം…!!”””_
അവനെ കണ്ടിട്ടും വലിയ ഭാവമാറ്റമൊന്നും കാണിയ്ക്കാതെ വന്നപ്പോൾ ശ്രീയിങ്ങോട്ടു പറഞ്ഞു…
“”…മ്മ്മ്…!!”””_ കണ്ണാടിയ്ക്കു മുന്നിൽനിന്നും തലയൊന്നുകൂടി തോർത്തിക്കൊണ്ടു ഞാനതിനു മൂളുമ്പോൾ മൂടിപ്പുതച്ചു കട്ടിലിൽകിടന്ന മീനാക്ഷി, തല ക്രാസിയിലേയ്ക്കു ചാരിവെച്ചുകൊണ്ടു ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…
സംഗതി പേർസണലായി പറയാനാണു വന്നതെങ്കിലും ഞാനതു ഗൗനിയ്ക്കുകയോ മീനാക്ഷിയൊട്ടു പുറത്തേയ്ക്കു പോകയോ ചെയ്യാതെ വന്നപ്പോൾ വന്നകാര്യമവിടെ വെച്ചു പറയാൻ ശ്രീ നിർബന്ധിതനായി…
“”…ഡാ… സത്യത്തിലാ പൂറൻ നിന്നെയിന്നലെ കല്യാണംവിളിച്ചില്ലെന്നു ഞാനവിടെ വെച്ചാടാ
💬 Comments
View all comments