Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
അറിയണേ…!!”””
“”…മ്മ്മ്…!!”””_ അവൻ സ്വന്തം നിരപരാധിത്വം തെളിയിയ്ക്കാനായി പറഞ്ഞപ്പോൾ, ഞാനതിനു നിസാരമട്ടിലൊന്നു മൂളി…
ഞാനെന്റെ നിരപരാധിത്വം തെളിയിയ്ക്കാൻ ചെന്നപ്പോൾ അവൻ മൂളിയതിലും കുറച്ചുകൂടി ഘനത്തിൽ…
അവന്റെ വാക്കുകളെ ഞാനത്ര നിസാരമാക്കുമെന്നവൻ ചിന്തിച്ചിട്ടുണ്ടാവില്ല… അതാണ് കുറച്ചു സമയമവൻ മൗനംപൂണ്ടതും…
എന്നിട്ടും ഞാൻ ശ്രെദ്ധിയ്ക്കാതെ വന്നപ്പോൾ അവൻതന്നെ പറഞ്ഞു തുടങ്ങി…
“”…എടാ… നീയുമിവളും തമ്മിലൊരു റിലേഷനുമില്ലാന്നു പറഞ്ഞിട്ടു പെട്ടെന്നിവൾടെ വായിൽനിന്നങ്ങനൊക്കെ കേട്ടപ്പോൾ നീയെന്നെയും ഒളിയ്ക്കാനൊക്കെ തുടങ്ങീന്നു ഞാനങ്ങു കരുതിപ്പോയി… അതിന്റെ ദേഷ്യത്തിലാടാ ഞാൻ…”””_
അവനൊന്നു വാക്കുകൾ മുറിച്ചു…
ശേഷം,
“”…പിന്നെ പിറ്റേന്നു വല്യമ്മകൂടങ്ങനൊക്കെ പറഞ്ഞപ്പോൾ നീയെന്നെ പറഞ്ഞു പറ്റിയ്ക്കുവാർന്നൂന്നു ഞാങ്കരുതിപ്പോയി… പോരാത്തേനന്നത്തെ സങ്കടങ്കൊണ്ടു കോളേജിലുവെച്ചു ഞാനിതേപ്പറ്റിയവന്മാരോടു പറഞ്ഞപ്പോൾ.. അവരാപറഞ്ഞേ നിനക്കിവളോടു നേരത്തേ റിലേഷനുണ്ടെന്നും നീയെന്നെ ചതിയ്ക്കുവാന്നും… അതിനവന്മാർ, അന്നു
കോളേജിപ്പോയപ്പോൾ നിങ്ങളവിടെ കാട്ടീതും പകരമ്മീട്ടാനായ് ഹോസ്റ്റലിക്കേറീതും ഇവളു വീട്ടിൽവന്നു സീനുണ്ടാക്കീതുമെല്ലാം കണക്ടു ചെയ്തു പറഞ്ഞപ്പോൾ, എല്ലാറ്റിനും കൂടുണ്ടാർന്ന ഞാമ്പോലുമതു വിശ്വസിച്ചുപോയെടാ…!!”””_
അവൻ കൂട്ടിച്ചേർത്തു…
“”…മുൻപും അവന്മാരിതേക്കുറിച്ചു പറഞ്ഞപ്പോഴൊക്കെ ചുമ്മാ തമാശയായ്ട്ടാ പറയുന്നേന്നാ ഞാങ്കരുതീരുന്നത്… പക്ഷേ അന്നിവളെ കോളേജിക്കൊണ്ടാക്കിയതിന്റന്ന് ഇവളുപറഞ്ഞതും വല്യമ്മ പറഞ്ഞതുമെല്ലാം കൂടെനിയ്ക്കു പ്രാന്തു പിടിയ്ക്കുന്നവസ്ഥയായിപ്പോയി…. അതിന്റകൂട്ടത്തിലവന്മാരു കൂടങ്ങനെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയതാടാ… പക്ഷേയിന്നലെ രാത്രീല് ചടങ്ങുകഴിഞ്ഞു ചെറുതായ്ട്ടൊന്നു കൂടിയപ്പോളാണ് നിന്നെ വിളിയ്ക്കാഞ്ഞതു നന്നായെന്നു കാർത്തി പറേണകേട്ടത്… അതുവരെ, ഞങ്ങളോടു തെറ്റി നടക്കുന്നതുകൊണ്ട് നീ വരാത്തതെന്നാ ഞാൻ
വിചാരിച്ചിരുന്നത്… സത്യത്തിലപ്പോഴാ നിന്നവന്മാര് മനഃപൂർവ്വമൊഴിവാക്കിയതെന്നു ഞാനുമറിയണേ… അപ്പോത്തന്നെ അവനിട്ടൊന്നു പൊട്ടിച്ചിട്ടു ഞാനുമവിടന്നിറങ്ങീതാ… പക്ഷേ… പക്ഷേ… നിന്നെ വന്നു ഫേസ് ചെയ്യുന്നതെങ്ങനാന്നു കരുതിയാ ഞാൻ…”””_
ശ്രീയൊരിയ്ക്കൽകൂടി വാക്കുകൾ മുറിച്ചുകൊണ്ടെന്നെ നോക്കിയപ്പോൾ ഞാൻ പെട്ടെന്നു മുഖംവെട്ടിച്ചു…
ചങ്കിൽകൊണ്ടു നടന്നവന്മാർ സ്വന്തം പെങ്ങടെ കല്യാണത്തിനു മനഃപൂർവ്വമൊഴിവാക്കീതാന്നറിഞ്ഞപ്പോൾ മുഖത്തുവന്ന സന്തോഷമവനെ കാണിയ്ക്കരുതെന്നു തോന്നി…
പക്ഷേ തിരിഞ്ഞുനിന്നു കണ്ണുതുടയ്ക്കുമ്പോൾ കണ്ണുചിമ്മാതെ മീനാക്ഷിയെന്നെ നോക്കിയിരുപ്പുണ്ടായിരുന്നു…
എന്നാൽ ഞാനതു ശ്രെദ്ധിച്ചതായി ഭാവിച്ചില്ല…
എന്തിനാണവൾടെ മുന്നിൽകൂടി അപഹാസ്യനാവുന്നത് എന്ന ചിന്തയായിരുന്നെനിയ്ക്ക്…
അവനു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഞാൻ മൗനം പാലിച്ചപ്പോൾ, അവൻ റൂമിനകത്തേയ്ക്കു വന്നെന്റെ തോളിൽ പിടിച്ചുകൊണ്ട്,
“”…ഡാ… എന്തായാലും കഴിഞ്ഞതു കഴിഞ്ഞു… നീ വാ… വീട്ടിലേയ്ക്കു പോവാം… നിന്നേം കൊണ്ടങ്ങോട്ടു ചെന്നാമതീന്നാ നിന്റെ ചെറിയമ്മേടെ ഓഡർ…!!”””_
എന്നു പറഞ്ഞതും രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാനവന്റെ കൈതട്ടി മാറ്റി…
“”…വേണ്ടടാ… വേണ്ട… ഇനി ഞാനവിടെ വന്നിട്ടു ശ്രീക്കുട്ടീടെ ബ്രായും ഷെഡ്ഡീമൊക്കെ കാണുവാണേൽ അതുമെനിയ്ക്കെടുക്കാൻ തോന്നിയാലോ… അതോണ്ടുവേണ്ട…
എനിയ്ക്കു നിങ്ങളോടെ നടക്കാനുള്ള ബുദ്ധിയോ പക്വതയോന്നൂല്ല… അതുകൊണ്ടെന്നെ എന്റെ വഴിയ്ക്കു വിട്ടേക്ക്…!!”””_
ഉള്ളിന്റെയുള്ളിലെ പക നിമിത്തം മീനാക്ഷിയ്ക്കൊരു കൊട്ടും ശ്രീയ്ക്കിട്ടൊരു തട്ടുമെന്ന നിലയ്ക്കു ഞാനതു പറഞ്ഞപ്പോൾ
💬 Comments
View all comments