0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2338

രണ്ടിന്റേയും മുഖമൊരുനിമിഷം താഴ്ന്നു…

ശ്രീയെന്തു പറയണമെന്നറിയാതെ കുഴങ്ങിയപ്പോൾ മീനാക്ഷി മുഖംകുനിച്ചിരുന്നു പുതപ്പിലെ നൂലുകളിൽ വിരൽ കോർത്തുകൊണ്ടിരുന്നു…

എങ്കിലും, ഞാനവരെ ശ്രെദ്ധിയ്ക്കാത്ത ഭാവത്തിൽ അലമാരയിൽ നിന്നുമൊരു ഷേർട്ടെടുത്തു ധരിയ്ക്കാനായി തുടങ്ങിയപ്പോൾ ശ്രീ വീണ്ടുമടുത്തു വന്നു…

“”…നീയിതെന്തോന്നാടാ മൈരേ പറേണേ…?? നീയിതാരെക്കുറിച്ചാ പറേണേന്നു വല്ല ചിന്തേമുണ്ടോ…?? അവളു നിന്റനിയത്തിയല്ലേടാ…??_
ഒരു ദയനീയമായ ഭാവത്തിലായിരുന്നു ശ്രീയതു ചോദിച്ചത്…

അതിന്,

“”...അനിയത്തിയൊക്കെത്തന്നെയാ… പക്ഷെയിപ്പോ ഞാനാളാകെ മാറിപ്പോയി… എനിയ്ക്കിപ്പോളീ ഷഡ്ഢിയും ബ്രായുമൊക്കെവിടെ കണ്ടാലുമെടുത്തിട്ടു പോരാൻതോന്നും… അതിപ്പോളമ്മേടെയാണോ പെങ്ങടെയാണോന്നൊന്നും നോക്കാമ്പറ്റൂല്ല… അതുകൊണ്ടാ ഞാമ്പറഞ്ഞേ… ഞാൻ വരുന്നില്ലാന്ന്…!!”””_
എന്നായിരുന്നെന്റെ മറുപടി… അതുകേട്ടെങ്കിലും, ശ്രീയ്ക്കൊന്നും മനസ്സിലായില്ലെന്ന് അവന്റെ മുഖഭാവത്തിൽനിന്നും വ്യക്തമായിരുന്നു…

സത്യത്തിൽ മഹേഷിന്റനിയത്തീടെ ഷഡ്ഢിയും ബ്രായുമെടുത്തെന്നു പറഞ്ഞ മീനാക്ഷിയ്ക്കിട്ടു മനഃപൂർവ്വം കുത്തിയതായിരുന്നു ഞാൻ…

ശ്രീയ്ക്കതു മനസ്സിലായില്ലെങ്കിലും മീനാക്ഷിയ്ക്കതു കൃത്യമായി മനസ്സിലായി…

എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയ മീനാക്ഷി, ഞാൻ തിരിച്ചു നോക്കുന്നതു കണ്ടപ്പോളെന്റെ കണ്ണുകളെ നേരിടാനാകാതെ മുഖം കുനിച്ചതു തന്നെയായിരുന്നു അതിന്റെ തെളിവ്…

“”…ഡാ… നീയെന്തൊക്കെയാ പറേണേന്നു സത്യത്തിലെനിയ്ക്കു മനസ്സിലാവുന്നില്ല…?? പിന്നന്നത്തെകാര്യം മനസ്സിലിട്ടെന്നെ കുത്തുന്നതാണെങ്കിൽ, ഇവളങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാനറിയാതെയൊന്നു വിശ്വസിച്ചു പോയതാടാ… നീയിവളുടെ കോട്ടും സ്റ്റെത്തുമൊക്കെയെടുത്തിട്ടു വന്നതുപോലെ അതും കൊണ്ടുവന്നെന്നു കരുതി… അല്ലാണ്ടതൊക്കെയിവളു നൊണപറയോന്നു ഞാൻ ചിന്തിച്ചില്ല… തറവാട്ടീപ്പെറന്ന പെങ്കുട്ട്യോളത്തരം കാര്യങ്ങളൊന്നും നൊണ പറയൂലല്ലോ… അതായെനിയ്ക്കു പറ്റിപ്പോയെ… നീ ക്ഷെമിയ്ക്ക്…!!”””_
മീനാക്ഷിയെ ഒരുതരമറപ്പോടെ നോക്കിക്കൊണ്ടവനതു പറഞ്ഞപ്പോൾ, അവളുടെ മുഖമൊന്നു വിളറി…

അതു കണ്ടെനിയ്ക്കു ചെറിയൊരു സന്തോഷമൊക്കെ വന്നെങ്കിലും, പക്ഷേ.. ഞാനതു മുഖത്തു കാണിച്ചില്ല…

എന്നാൽ ഞാനപ്പോഴും, സ്വന്തംഭാഗം ന്യായീകരിയ്ക്കാനായി മീനാക്ഷി മുതിരുമെന്നു കരുതിയെങ്കിലും ഒന്നും മിണ്ടാതെ തലകുനിച്ചിരിയ്ക്കുക മാത്രമാണവൾ ചെയ്തത്…

“”…സിത്തൂ..??”””_
അത്രയും വിശദീകരിച്ചശേഷവും ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ അവനെന്നെ തട്ടിവിളിച്ചു…

“”…ശരി..! പറയാനുള്ളതൊക്കെ പറഞ്ഞില്ലേ…?? അതോ ഇനീമുണ്ടോ…??”””_
സംസാരിയ്ക്കാൻ വലിയ താത്പര്യമില്ലാത്തപോലെ ഞാനതു ചോദിച്ചതുമവന്റെ മുഖമാകെ മാറി…

“”…ഞാനിത്രേക്കെ പറഞ്ഞിട്ടും നെനക്കു മനസ്സിലാവുന്നില്ലേ നീ നിന്റെ പാടുനോക്കി പോടാ മൈരേ…?? ഇനി നിന്റോടെ മൂഞ്ചാനെന്റെ പട്ടി വരും… ചെയ്തതു തെറ്റായ്പ്പോയെന്നു കരുതി വന്നൊരു സോറി പറയാന്നു കരുതീപ്പോൾ അവന്റെ മറ്റേടത്തെ ഷോഓഫ്…!!”””_
അത്രയുമായപ്പോൾ ക്ഷമ നശിച്ച അവൻ, എന്നേയും പിടിച്ചുതള്ളി
ഡോറിനടുത്തേയ്ക്കു നടക്കുമ്പോൾ,

“”…ഞാനുമന്നിതേപോലെ നിന്റേം കാലുപിടിയ്ക്കാൻ വന്നതാ… പക്ഷേ, അന്നറിഞ്ഞോണ്ടൊരു തെറ്റും ചെയ്യാതെയാന്നു മാത്രം… അന്നു നീ കാണിച്ചതുമിതേ ഊമ്പിത്തരംതന്നെയാ… അവനിപ്പൊ കുറ്റംബോധംതോന്നി വന്നേക്കുന്നു…!!”””_ ഒന്നുനിർത്തി ശ്വാസമെടുത്ത ശേഷം,

“”…ഈ കഴിഞ്ഞൊരാഴ്ച മൊത്തം ഞാനൊറ്റയ്ക്കു തന്നെയാ നടന്നേ… അന്നൊരുവാക്കു വന്നു മിണ്ടാന്തോന്നാത്തൊരു മൈരന്റേം മൂടുതാങ്ങാനിനി എന്നെക്കിട്ടില്ല… ഇത്രേന്നാളും നെനക്കവന്മാരു മതിയാർന്നല്ലോ… നീയവന്മാരടുക്കെ

💬 Comments

View all comments