0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2347

പേരിലെന്തേലും പറഞ്ഞോണ്ടെന്റെ തള്ള വന്നാൽ നിങ്ങള് പറഞ്ഞിട്ടാന്നേ ഞാമ്പറയൂ…!!”””

“”…ഇല്ല… അതോർത്തൊന്നും നീ പേടിയ്ക്കണ്ട... അതൊക്കെ ഞാന്നോക്കിക്കോളാം…!!”””_
എല്ലാമേറ്റ മട്ടിൽ ചെറിയമ്മ തലകുലുക്കീതും ഞാൻ റൂമിലേയ്ക്കു നടന്നു…

ചാരിയിരുന്ന ഡോറു തുറന്നകത്തു കയറീതും കട്ടിലിലിരുന്നു നോട്ട്സെഴുതി കൊണ്ടിരുന്ന മീനാക്ഷി ഞെട്ടിത്തിരിഞ്ഞെന്നെ നോക്കി…

ഞാനാണെന്നു കണ്ടതും കട്ടിലേൽ ചമ്രം പടഞ്ഞിരുന്നപ്പോൾ മുകളിലേയ്ക്കൂർന്ന് കാൽവണ്ണകളെ നഗ്നമാക്കിയിരുന്ന പാവാട വലിച്ചു താഴ്ത്തിയവൾ കാലുകളെ മറച്ചു…

ഒരു രാത്രിയിലെ മെനക്കേടു കൊണ്ടുണ്ടായ പുരോഗതി…

എന്നെക്കണ്ടാലുടനേ തുണി പൊക്കിക്കാട്ടിക്കൊണ്ടു വന്നോണ്ടിരുന്നവള് തുണി താഴ്ത്തിയിടാനൊക്കെ പഠിച്ചു…

അവളു വീണ്ടും നോട്സെഴുതി തുടങ്ങീപ്പോൾ ബാഗും ടേബിളിനുമേലെവെച്ച് ടവലുമെടുത്തു ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി…

നീട്ടിയൊരു കുളി പാസാക്കുന്നതിനിടയിൽ ചുമ്മാതൊന്നു ചിന്തിച്ചു,

…സാധാരണ എന്തിനുമേതിനും ചൊറിയാൻ വരുന്ന ഇവൾക്കിതെന്തോപറ്റി..?? ഇനിയിതും അഭിനയമാവോ..??_ പക്ഷേയപ്പോഴും, ഈ ദിവസങ്ങളിലൊന്നും ഞാനവളെയും ചൊറിഞ്ഞിട്ടില്ലാന്നുള്ളതു ഞാൻ ചിന്തിച്ചില്ല…

…ആ.! എന്നാ കോപ്പാ… എന്തേലും കാണിയ്ക്കട്ടേ…!!_ എന്നൊക്കെ പറഞ്ഞു മനസ്സിനെ സമാധാനപ്പെടുത്തി പുറത്തിറങ്ങിയപ്പോൾ ബുക്കെല്ലാം കട്ടിലേൽവെച്ചിട്ടവൾ താഴത്തേയ്ക്കു പോയിരുന്നു...

അന്നും പുറത്തൂന്നു കഴിച്ചിട്ടുവന്നതിനാൽ തലയുംതോർത്തി ഡ്രെസ്സുംമാറി ഞാൻ കേറിക്കിടന്നു…

പക്ഷേ, അന്നു ഞാനാ ബുക്കെല്ലാം ഒരു വശത്തേയ്ക്കു തള്ളിമാറ്റിയിട്ടതിന്റെ സൈഡിലായാണ് കിടന്നതെന്നു മാത്രം…

സ്വയമറിയാതെ ചെയ്തൊരുകാര്യം…

പിന്നെയും കുറച്ചു കഴിഞ്ഞശേഷമാണ് മീനാക്ഷി റൂമിലേയ്ക്കു വന്നത്…

വന്നപാടെ കട്ടിലിൽക്കിടന്ന ബുക്ക്‌സെല്ലാമടുക്കി ടേബിളിനുപുറത്തു വെച്ചശേഷം അവളുമെന്റരികിലായി കേറിക്കിടന്നു…

“”…അടുത്തു കിടക്കുന്നതൊക്കെ കൊള്ളാം… എന്റെ മേത്താണം തൊട്ടാലാണിരിയ്ക്കണേ…!!””_ അവൾ കിടന്നശേഷമൊന്നു മറിഞ്ഞപ്പോൾ അവൾടെകാല് എന്റെ ദേഹത്തുമുട്ടിയതിനുള്ള ഡയലോഗാർന്നത്…

എത്രെയൊക്കെ വേണ്ടാ വേണ്ടാന്നുവെച്ചാലും അവളെക്കാണുമ്പോൾ ഞാനതെല്ലാം മറക്കും...

“”…ഓ..! ഒറങ്ങീലായ്രുന്നോ…??”””

“”…ഒറങ്ങീട്ടെന്തിനാ… കഴുത്തേപ്പിടിച്ചു ഞെക്കാനോ..??”””

“”...അതാരുന്നെന്റുദ്ദേശമെങ്കിൽ എനിയ്ക്കെന്നേ ആവായ്രുന്നു… അല്ലേലും നിന്നേക്കെ രാത്രി ഞെക്കിക്കൊന്നിട്ട് എനിയ്ക്കെന്തോ കിട്ടാൻ…??”””_ അവളൊരു പുച്ഛത്തോടെ ചോദിച്ചപ്പോൾ പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല…

എന്തിനാണു വെറുതെ ചെറിയവട കൊടുത്തു വലിയവട വാങ്ങുന്നത്…??!!

അങ്ങനെ മിണ്ടാതെ തിരിഞ്ഞുകിടന്നപ്പോളാണ്,

“”…എന്തോപറ്റി… നിർത്തിയോ…?? വല്ലോക്കെ പറേന്നേ…!!”””_ എന്നും പറഞ്ഞുകൊണ്ടവൾ പുറത്തിട്ടു ചുരണ്ടിയത്…

അതിന്,

“”…എടീ മൈരേ… നിന്റോടെ പറഞ്ഞു ഞാൻ, എന്റെ മേത്തു തൊടരുതെന്ന്… മാറിക്കെടേടീ…!!”””_ ന്നും പറഞ്ഞു ഞാനവളെ പിടിച്ചൊരു തള്ള്…

“”…പട്ടീ… എന്നെ തള്ളുന്നോ..??”””_ എന്നു ചോദിച്ചുകൊണ്ടെന്റെ കയ്യേൽ തിരിച്ചൊരു കടികിട്ടീതും,

“”…അമ്മേ…!!”””_

💬 Comments

View all comments