0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2346

നിന്റേക്കമ്മേടേം പെങ്ങടേമൊന്നൂല്ലല്ലോ… എന്റെ ഭാര്യേടെയല്ലേ…??!! അതല്ല… ഇനിയെന്നെ വിളിച്ചാൽ നിന്റേക്കമ്മേടേം പെങ്ങമ്മാര്ടേം ഷഡ്ഡീം ബ്രായും ഞാനെടുത്താലോന്നു പേടിച്ചിട്ടാണേൽ അതിനെനിയ്ക്കൊരു മറുപടിയേയുള്ളൂ… ഞാനിതുവരെന്റമ്മേം പെങ്ങളേം മറന്നിട്ടില്ല…!!”””_
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ പിന്നവന്മാർക്കൊപ്പമിരിയ്ക്കാൻ തോന്നീല...

അപ്പോൾത്തന്നെ ബാഗുമെടുത്തെഴുന്നേറ്റു…

എല്ലാംകേട്ടു മിഴിച്ചിരുന്ന അരുണിനെ മാറ്റി ബെഞ്ചിൽനിന്നുമിറങ്ങുമ്പോൾ,

“”…എടാ… നീയിത്രേം പറഞ്ഞില്ലേ… ഇനി നമുക്കു പറയാനുള്ളകൂടി കേക്ക്…!!”””_
എന്നും പറഞ്ഞുകൊണ്ടു കാർത്തിയെന്റെ കൈയ്ക്കു കേറിപ്പിടിച്ചു…

“”…ഇനിയെന്തോ കേൾക്കാൻ…?? ഒന്നുകേട്ടതിനുള്ള മറുപടിയായി വീട്ടിക്കേറി തല്ലാണ്ടിരുന്നത്, അതിനുള്ളർഹതപോലും എനിയ്ക്കില്ലെന്നു നീയൊക്കെ മനസ്സിലാക്കിച്ചു തന്നതുകൊണ്ടാ… അല്ലായ്രുന്നേൽ ഈ ഇരിയ്ക്കുന്നതിൽ പലരുമിന്നിവടെ കാണില്ലായ്രുന്നു… അറിയാലോന്റെ തനിക്കൊണം…!!”””_ അതുകൂടി കൂട്ടിച്ചേർത്തുകൊണ്ട് അവന്റെ കയ്യും തട്ടിയെറിഞ്ഞു ക്ലാസ്സിൽനിന്നുമിറങ്ങി നടക്കുമ്പോൾ ഒരുത്തന്റെ വായിൽപ്പോലും നാവുണ്ടായിരുന്നില്ല…

എന്റെ നെഞ്ച് നീറുന്നതു കാണാനുളള കണ്ണും...

അന്നത്തെ ദിവസവും അവിടവിടെയായി തെണ്ടിത്തിരിഞ്ഞാണ് ഞാൻ വീട്ടിലെത്തീത്…

സീരിയലും വെച്ചിരുന്ന അമ്മയേയോ കീത്തുവിനോ ശ്രെദ്ധിയ്ക്കാതെ
ഹോളിൽനിന്നും സ്റ്റെയർകയറാൻ തുടങ്ങീപ്പോഴാണ് അടുക്കളയിൽനിന്നും നൈറ്റിയിൽ കൈയും തുടച്ചുകൊണ്ടുവന്ന ചെറിയമ്മ,

“”…ഡാ… നാളെ മീനാക്ഷി കോളേജിപ്പോണുണ്ട്…!!”””_ എന്നും പറഞ്ഞടുത്തേയ്ക്കു വന്നത്...

“”…അതിനു ഞാനെന്താ ആനേം അമ്പാരിയുമായ്ട്ടവൾക്ക് താലപ്പൊലിയെടുക്കണോ…??”””

“”…നീയൊരു പൊലീമെടുക്കണ്ട… രാവിലവളെ കോളേജിക്കൊണ്ടോയ് വിടണം… അത്രേയുള്ളൂ…!!”””

“”…എനിയ്ക്കു പറ്റത്തില്ല…!!”””_ രണ്ടാമതൊന്നു ചിന്തിയ്ക്കാതുള്ള എന്റെ മറുപടികേട്ടതും ചെറിയമ്മയ്ക്കു വിറഞ്ഞുവന്നു...

“”…എടാ… കോളേജുവരേന്നും ബസ്സേൽ പോവാൻ അതിനെക്കൊണ്ടു പറ്റത്തില്ല… രണ്ടൂസങ്കൂടെ റെസ്റ്റെടുത്തിട്ടു പോയാമതീന്നു ഞാമ്പറഞ്ഞതാ… എന്നാലിനീം ലീവെടുത്താൽ ശെരിയാവില്ലാന്നാ പറേണേ… അതോണ്ടെന്റെ കുഞ്ഞൊന്നുകൊണ്ടാക്ക്… ചെറിയമ്മേല്ലേ പറേണേ… എനിക്കുവേണ്ടി…പ്ലീസ്… പ്ലീസ്…!!”””_ കെഞ്ചുമ്പോലെ പറഞ്ഞതിനൊപ്പം കവിളിൽകൂടി പിടിച്ചുവലിച്ചതും ഞാൻ കയ്യാലപ്പുറത്തിരിയ്ക്കുന്ന തേങ്ങ മാതിരിയായി…

“”…അത്രയ്ക്കു നിർബന്ധോണെങ്കിൽ ശ്രീയെ പറഞ്ഞുവിട്… പോ…!!”””_
പറയുന്നതിനൊപ്പം അവരെപിടിച്ചൊരു തള്ളുകൂടി കൊടുത്തു…

“”…സ്വന്തം ഭാര്യേ വേറൊരുത്തന്റൊപ്പം പറഞ്ഞുവിടാൻ നാണോല്ലല്ലോ… കഷ്ടം…!!”””_
ഒരു പുച്ഛത്തോടെ മുഖംകോട്ടിക്കൊണ്ടവരതു പറഞ്ഞപ്പോൾ,

“”…ഭാര്യയോ…?? എന്റെ വായിലിരിയ്ക്കുന്നതു നിങ്ങളു കേൾക്കും…!!”””_
എന്നായിരുന്നതിനെന്റെ മറുപടി…!

“”…എടാ… ശ്രീക്കുട്ടൻ നാലഞ്ചു ദെവസായ്ട്ടു മിണ്ടുന്നൊന്നൂല്ല… അന്നു നിന്നോടു മിണ്ടാണ്ടു നടന്നേനു ഞാൻ രണ്ടു വഴക്കുകൊടുത്തു… അതീപ്പിന്നെ എന്നോടോ ശ്രീക്കുട്ടിയോടോ മിണ്ടീട്ടില്ല…. അപ്പൊപ്പിന്നിതും പറഞ്ഞു ചെന്നാലവനെന്നെ ഓടിയ്ക്കും… അതോണ്ടെന്റെ കുഞ്ഞാവ പോയ്ട്ടുവാ…!!”””_
വീണ്ടുമെന്നെ കൊഞ്ചിയ്ക്കാനായി കൈയുംകൊണ്ടു വന്നതും ഞാനതേക്കേറി പിടിച്ചു…

“”…എന്തായാലും താനിത്രേക്കെ പറഞ്ഞതല്ലേ… ഇനി കേട്ടില്ലെന്നു വേണ്ട… ഇനിയിതിന്റെ

💬 Comments

View all comments