0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2345

രണ്ടുമൂന്നു ദിവസായ്ട്ട് കോളേജിൽ വരാത്തത്…??”””_ എന്ന്…

അതിന്,

“”…സുഖമില്ലായ്രുന്നു…!!”””_
എന്നൊരുഴപ്പൻ മട്ടിൽ മറുപടിപറഞ്ഞപ്പോൾ, അവന്മാർ വീണ്ടുമോരോന്നായി ചോദിയ്ക്കാൻ തുടങ്ങി…

എല്ലാറ്റിനുമൊറ്റ വാക്കിൽ മറുപടി പറഞ്ഞപ്പോൾ അവന്മാർക്കും സന്തോഷം…

ശ്രീ അടുപ്പിയ്ക്കപോലും ചെയ്യാത്തിടത്തു ഞാൻ മറുപടിയെങ്കിലും പറയുന്നുണ്ടല്ലോ…

“”…എടാ… അന്നു മാളൂന്റെ കല്യാണത്തിനു നിന്നെ വിളിയ്ക്കാഞ്ഞതു മനപ്പൂർവ്വമല്ല…. അന്നതിനു പറ്റീല… സോറി… ഇനി നീയതൊന്നും മനസ്സിലു വെച്ചേക്കണ്ടടാ…!!”””_
ഡെസ്കിലിരുന്നയെന്റെ കയ്യിൽ കൂട്ടിപ്പിടിച്ചുകൊണ്ടാണ് മഹേഷതു പറഞ്ഞത്…

ക്ലാസ്സിലുള്ള മുഴുവൻപേരും പങ്കെടുത്തിടത്ത് എന്നെ വിളിയ്ക്കാൻ പറ്റിയില്ലെന്ന്… എന്താല്ലേ…??!!

“”…ഏയ്‌… അതൊന്നും സാരോല്ല… ഞാനതൊക്കപ്പോഴേ വിട്ടൂ…!!”””_ ഞാനും തിരിച്ചൊന്നു പുഞ്ചിരിച്ചു…

“”…അതാണ്‌… അതത്രേയുള്ളളിയാ… ഞാങ്കരുതി ഇവനെപ്പോലെ നീയുമെല്ലാം മനസ്സിവെച്ചു മിണ്ടാണ്ടു നടക്കോന്നാ… ഇപ്പോളാണൊരു സമാധാനമായേ…!!”””_ ശ്രീയെ ചൂണ്ടിക്കൊണ്ടു പറഞ്ഞശേഷം മഹേഷെന്റെ തോളിൽ കൈയിട്ടുകൊണ്ടാണ് ബാക്കി കൂട്ടിച്ചേർത്തത്…

“”…വിട്ടൂന്നുപറഞ്ഞത് ഇതൂടെച്ചേർത്താ…!!”””_ പറഞ്ഞുകൊണ്ടെന്റെ തോളിലിരുന്ന മഹേഷിന്റെ കൈതട്ടിമാറ്റിയതും തിരിഞ്ഞുപോലും നോക്കാതെയുള്ള ശ്രീയുടെ അമർത്തിച്ചിരി ഞങ്ങൾകേട്ടു…
ഇതിങ്ങനൊക്കേ സംഭവിയ്ക്കൂന്നറിയാവുന്ന മട്ടിൽ….

അന്നെന്തോ കാട്ടീന്നുമ്പറഞ്ഞൊരു പെണ്ണിനതുവരെ സ്വൈര്യം കൊടുത്തിട്ടില്ലാത്ത ഞാനത്ര പെട്ടെന്നൊന്നും യേശുക്രിസ്തുവാവില്ലെന്ന് അവനോളമാർക്കാ അറിയുക..??!!

അപ്പോഴും ഞാനെന്താ ഉദ്ദേശിയ്ക്കുന്നതെന്നു മനസ്സിലാവാതെന്റെ മുഖത്തേയ്ക്കു നോക്കിയിരുന്ന മഹേഷിനോടായി ഞാൻതുടർന്നു…

“”…കഴിഞ്ഞതു കഴിഞ്ഞു… അതിന്റെകൂട്ടത്തിൽ നമ്മളുതമ്മിലുള്ള ബന്ധോം… സ്വന്തമാവശ്യം കണ്ടുകഴിയുമ്പോൾ കൂടെനിന്നവനെ ഒഴിവാക്കുന്ന നിന്നേക്കെ കൂട്ടുകാരായി കൊണ്ടുനടക്കേണ്ട ഗതികേടൊന്നും എനിയ്ക്കില്ല..!!”””_
ഒന്നുനിർത്തിയശേഷം കിളിപോയിരുന്ന അവന്മാരെയെല്ലാം മാറിമാറിനോക്കിയാണ് ഞാൻ ബാക്കി കൂട്ടിച്ചേർത്തത്…

“”…ശെരിയാ… എനിയ്ക്കു നിന്നെയൊക്കെമാതിരി, മനസ്സിലൊന്നുവെച്ച് പുറമേ വേറൊന്നു കാണിയ്ക്കാനറിയില്ല… ഉള്ളിലെന്താണോ അതതേപടി ഞാങ്കാണിയ്ക്കും… സ്നേഹമാണേൽ സ്നേഹം… കലിപ്പാണേൽ കലിപ്പ്… ഇനി വെറുപ്പാണേൽ വെറുപ്പും… ചിലപ്പോൾ ഞാനതു പ്രകടിപ്പിയ്ക്കുന്ന രീതികൊണ്ടാവും നീയൊക്കെന്നെ പൊട്ടനായി കണ്ടിട്ടുളേള… അതിനെനിയ്ക്കൊരു മൈരൂല്ല..!!”””

“”…എടാ… നീയെന്തൊക്കെയായീ പറേണേ…??”””_ ബെഞ്ചിന്റെ അപ്പുറത്തെ മൂലയിൽനിന്നും റോബിൻ ചോദിച്ചു…

“”…ഞാനുള്ള കാര്യവാ പറഞ്ഞേ… നീയൊക്കെന്നെ മനപ്പൂർവ്വമൊഴിവാക്കിയെങ്കിൽ ഇതല്ലാതെ വേറെ കാരണവില്ലല്ലോ… സംഗതി സത്യവാ.. എനിയ്ക്കു നിങ്ങളോടൊപ്പം നടക്കാനുള്ള യോഗ്യതയില്ല… പക്ഷേ, അതു മനസ്സിലാക്കിത്തരാൻ
വേണ്ടിയാണേലും ഒഴിവാക്കണ്ടായ്രുന്നു… ഒന്നു പറഞ്ഞാമതിയാരുന്നു… പിന്നേം മണ്ടനായ്ട്ട് കൂടെ നടക്കത്തില്ലായ്രുന്നു..!!”””_
പറയുന്നതിനിടയിൽ തൊണ്ടയിടറിയപ്പോൾ ഒന്നുനിർത്തി…

നിർത്തിയതല്ല… നിന്നുപോയി…

എന്നാലതിനെന്തോ മറുപടി പറയാനൊരുങ്ങിയ കാർത്തിയെ തടഞ്ഞുകൊണ്ട് ഞാൻ വീണ്ടും തുടർന്നു…

“”…നീയൊക്കെന്നെ ചടങ്ങിനു വിളിയ്ക്കാതിരുന്നതു ഞാനവൾടെ തുണിയെടുത്തിട്ടു പോയതിനാണേൽ, ഞാനെടുത്തതു

💬 Comments

View all comments