Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
സംഭവം മീനാക്ഷിയുടെ കൈയിൽ നിൽക്കാതെ വന്നു…
രണ്ടുമൂന്നു പ്രാവശ്യം ശ്രെമിച്ചെങ്കിലും ദേഹത്തൊക്കെ വെള്ളം ചിതറിവീഴാൻ തുടങ്ങീപ്പോൾ പരിപാടി നിർത്തി…
അവസാനം,
“”…ഇനി നിന്നെക്കൊണ്ട് വാർക്കാൻ പറ്റുന്നില്ലേൽ…”””_
എന്നുപറഞ്ഞു തുടങ്ങിയ ചെറിയമ്മ മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ,
“”…എന്തേ… സഹായത്തിനു മേശിരിയെ വിളിയ്ക്കണോ..??”””_ എന്നും ചോദിച്ച് കീത്തുവീണ്ടും ഇടയ്ക്കുകേറി…
പക്ഷേ പറഞ്ഞു കഴിഞ്ഞതുമാത്രമേ കക്ഷിയ്ക്കോർമ്മയുള്ളൂ…
അമ്മ കൈയിലിരുന്ന തവികൊണ്ടൊന്നു പൊട്ടിച്ചു… അതിനൊപ്പം,
“”…നീയെന്തിനാ ഒരാവശ്യോമില്ലാണ്ട് ഇവടെവന്നു നിയ്ക്കുന്നേ…?? നീ നിന്റെ കാര്യന്നോക്കിപ്പോടീ… ഇനിയീ പരിസരത്തു കണ്ടുപോവരുത്..!!”””_
എന്നുകൂടി പറഞ്ഞു പിടിച്ചൊരു തള്ള്…
“”… അതേന്ന്… പട്ടിയൊട്ടു തിന്നത്തുവില്ല… പശൂനൊട്ടു കൊടുക്കത്തൂല്ല… വല്ലാത്ത സാധനന്തന്നെ…!!”””_ അതിനു ചെറിയമ്മേടെ ഭാഗത്തുനിന്നും പ്രതിഷേധംവന്നപ്പോൾ, മീനാക്ഷി ചുണ്ടുമറച്ചുകൊണ്ട് എക്കിചിരിയ്ക്കാൻ തുടങ്ങി…
അതു ദഹിയ്ക്കാഞ്ഞ കീത്തു, കലിപ്പോടെ അവളെനോക്കി പേടിപ്പിയ്ക്കാൻ ശ്രെമിയ്ക്കുമ്പോൾ എതിർകക്ഷി മീനാക്ഷിയാണെന്നു പാവം മറന്നെന്നു തോന്നുന്നു…
ഉടനെ അതോർമ്മിപ്പിയ്ക്കും വിധത്തിൽ മീനാക്ഷിയുടെ ഡയലോഗുമെത്തി,
“”…ഇവടാരാ ചെറീമ്മേ പട്ടി..?? ഈ കീത്തുവാണോ…?? ആണോ ചെറീമ്മേ…??”””_
ഒരു കൊഞ്ചലിന്റെ സ്വരത്തിൽ കീത്തുവിനെനോക്കി മീനാക്ഷി ചോദിച്ചപ്പോൾ അമ്മയും ചെറിയമ്മയും ചേർന്നൊറ്റ ചിരിയായിരുന്നു…
അതുകൂടായപ്പോൾ ക്വാട്ടതികഞ്ഞ കീത്തു, അടുക്കളയിൽനിന്നും പുറത്തേയ്ക്കു വന്നു…
അപ്പോഴാണ് അവളെന്റെ തലവെട്ടം കാണുന്നത്…
അതോടെയാ സാധനത്തിന്റെ ഭാവവുംമാറി,
“”…ഓ.! കെട്ട്യോളെ എല്ലാർടേംമുന്നില് നല്ല മരുമോളാകാൻ വിട്ടേച്ച് നീയിവടെ ഒളിച്ചുനിന്നു നോക്കുവാല്ലേ…??”””_ ചോദ്യം കേട്ടെങ്കിലും ഞാനതിനു മറുപടിപറയാൻ നിയ്ക്കാതെ വന്നപ്പോൾ,
“”…എനിയ്ക്കിപ്പൊ മനസ്സിലായി.. നീയത്ര പൊട്ടനൊന്നുവല്ല… നെനക്കെല്ലാ കള്ളത്തരോമറിയാം… നീയേ… നീയൊണ്ടല്ലോ ഫെവിക്കോളിലും പശതേയ്‌ക്കുന്ന ജാതിയാ..!!”””_ എന്നുകൂടി പറഞ്ഞ് റൂമിലേയ്ക്കു പോകാൻ തിരിഞ്ഞതും,
“”…കീത്തുവേച്ചീ…!!”””_ എന്നു നീട്ടിവിളിച്ചു ഞാൻ പിന്നലേചെന്നു…
അതിനവള് ഒട്ടുംതാല്പര്യമില്ലാതെ തിരിഞ്ഞുനോക്കീതും,
“”…ചേച്ചിയീ… കൂട്ടംതെറ്റിയ നായ്ക്ക് തീട്ടംപോലും കിട്ടൂലാന്ന് കേട്ടിട്ടുണ്ടോ..??”””_
എന്നുംചോദിച്ച് ഞാനടുത്തേയ്ക്കു ചെന്നു…
അതിനില്ലെന്നവൾ കണ്ണുകാണിയ്ക്കേണ്ട താമസം,
“”…നമ്മുടെ ഇപ്പോഴ്ത്തവസ്ഥയാദ്…!!”””_ പറഞ്ഞ് ഞാൻ ചുണ്ടിലൊരു ചിരികോട്ടി…
എന്നിട്ടുമെന്താണ് ഞാനുദ്ദേശിച്ചതെന്നു മനസ്സിലാകാതെ, എന്റെ മുഖത്തേയ്ക്കു നോക്കിനില്ക്കാനേ കീത്തുവിനായുള്ളൂ...
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments