0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2315

പകുതി മുഖത്തെ മറച്ചുകിടക്കുമ്പോഴും അവൾടെ കണ്ണുകളിലെ തീയെന്നെ ഭയപ്പെടുത്തി…

ആ ഭയമൊന്നു വിട്ടുമാറിയതിനു മുന്നേ അവളുടെ കൈയെന്റെ കരണത്തു വീഴുകയുംചെയ്തു…

നല്ല സ്വയമ്പനൊരെണ്ണം…

അതുകിട്ടിയപാടെ ഒരുകാര്യത്തിൽ തീരുമാനമായി, ഇനിയാ ഡോറിന്റെ ഭാഗത്തു നിൽക്കാൻ കഴിഞ്ഞിട്ടും കാര്യമില്ല, ഇറങ്ങിയോടാൻ വീടിന്റെ റൂട്ട്മാപ്പുപോലും മറന്നുപോയിരുന്നു...

“”…നീ… നീയൊന്നും ചെയ്തില്ലാല്ലേ…?? പറേടാ നാറീ… നീയെന്നൊന്നും ചെയ്തില്ലേന്ന്…??”””_ ഒന്നു കിട്ടിയതിന്റെ മൂളൽ അവസാനിയ്ക്കുമ്മുന്നേ അവളെന്റെയുടുപ്പിൽ പിടിച്ചു കുലുക്കിക്കൊണ്ടു വീണ്ടുമൊന്നുകൂടി തന്നു…

ആ സമയം അവളിൽനിന്നൊരടി പാഴ്സലായി വരുമെന്നുള്ള ഊഹമില്ലാത്തതിൽ ചെറുത്തുനിൽപ്പ് അസ്ഥാനത്തായി പോയി…

അവളു കൈനീട്ടി തന്നതൊക്കെ കിട്ടിയയിടം കൊണ്ടു തടുക്കേണ്ടി വന്നപ്പോൾ, ചെറിയമ്മയാണാ സാധനത്തിനെ പിടിച്ചുവലിച്ച് എന്നിൽനിന്നും മാറ്റിയത്…

എന്നിട്ടുമവൾടെ കയ്യെന്റെയുടുപ്പിൽ ചുറ്റിട്ടു പിടിച്ചിരുന്നു...

“”…മീനൂ… നീയൊന്നടങ്ങ്… നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാം… വാ…!!”””_
ചെറിയമ്മയൊരു വിധത്തിൽ പിടിച്ചുവലിച്ചു മാറ്റിയപ്പോഴും കരഞ്ഞു കലങ്ങിയ മുഖത്തിലെ കത്തുന്ന നോട്ടമവളെനിയ്ക്കു നേരേയെറിഞ്ഞു…

അന്നു ഹോസ്റ്റലിൽകയറി നാണംകെടുത്തിയതിനു വീട്ടിൽകേറി തല്ലിയശേഷം പിന്നെയിപ്പോഴാ ഞാനവളെയാ ഭാവത്തോടെ കാണുന്നത്…

“”…എന്റെ മോളേ… നീയൊന്നടങ്ങ്… ഞാനിവനോടു ചോയ്ച്ചോളാം…!!”””_
കട്ടിലിന്റെയൊരു മൂലയിലായി അവളെ പിടിച്ചിരുത്തി മുടിയിൽ തഴുകിയാശ്വസിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ ചെറിയമ്മ പറഞ്ഞതും,

“”…എന്ത് ചോയ്ച്ചോളാന്ന്…?? എന്നെ കെട്ടിയിട്ടു റേപ്പു ചെയ്തതോ…?? അല്ല… ഇനി… ഇനി ചോദിച്ചിട്ടെനിയ്ക്കെന്താ പ്രയോജനം…?? പോയത്… പോയതു മൊത്തമെനിയ്ക്കല്ലേ…??”””_
ചീറിക്കൊണ്ടതു പറഞ്ഞതിനൊപ്പം മുള രണ്ടായി കീറുന്ന ശബ്ദത്തോടെ മീനാക്ഷി വീണ്ടുമൊരൊറ്റ കരച്ചിൽ…

“”…പോയെന്നോ..?? എന്തുപോയെന്ന്…??”””_
ചെറിയമ്മ ആശങ്കയോടെ ചോദിച്ചശേഷം,

“”…മോളിതെന്തൊക്കെയാ പറേണേ…?? അവനൊരബദ്ധം പറ്റിപ്പോയതാവും… മോളൊന്നു ക്ഷെമിയ്ക്ക്… ഒന്നൂല്ലേലും നിങ്ങളിതാദ്യായ്ട്ടു ചെയ്യുന്നതൊന്നുമല്ലല്ലോ…??!!”””_ എന്നുകൂടി കൂട്ടിചേർത്തു…

എന്നാലപ്പോൾ മീനാക്ഷിയിൽ മിന്നിമറഞ്ഞ മുഖഭാവം കണ്ടായിരിയ്ക്കണം ചെറിയമ്മയ്ക്കു സംശയം തോന്നീത്…

അല്ലെങ്കിലും ടെക്നോളജിയെത്രയൊക്കെ വളർന്നെന്നു പറഞ്ഞാലും പെണ്ണിന്റെ മനസ്സു മനസ്സിലാക്കാൻ മറ്റൊരു പെണ്ണിനല്ലേ കഴിയൂ…??!!

ആ സംശയഭാവത്തോടെ തന്നെ ചെറിയമ്മ കട്ടിലിൽ അവൾക്കരികിലിരുന്നു...

പിന്നെ മീനാക്ഷിയുടെ തല തന്റെ ചുമലിലേയ്ക്കു ചായ്ച്ചുകൊണ്ടു വീണ്ടും തലോടാൻ തുടങ്ങി…

അത്രയുംനേരം ഏങ്ങലടിച്ചുകൊണ്ടിരുന്ന മീനാക്ഷിയിലൊരു ചെറിയ ശമനംകണ്ടതും,

“”…അപ്പോൾ നിങ്ങളു തമ്മിലിതേവരെ അങ്ങനൊന്നും നടന്നിട്ടില്ലായ്രുന്നോ..??”””_
എന്നൊരു ചോദ്യമായിരുന്നു ചെറിയമ്മയിൽ നിന്നും വന്നത്…

ഒരേസമയം ഞാനും മീനാക്ഷിയും ഞെട്ടിത്തരിച്ചുപോയി…

ഇത്ര കൃത്യമായി ചെറിയമ്മയിതെങ്ങനെ മനസ്സിലാക്കിയെന്ന ഞെട്ടലിലായിരുന്നു ഞാനെങ്കിൽ, നുണകൾക്കൊണ്ടു മെനഞ്ഞെടുത്ത ഒരു ചീട്ടുകൊട്ടാരം കണ്മുന്നിൽ തകർന്നടിയുന്ന കാഴ്ചയായിരുന്നു മീനാക്ഷിയ്ക്ക്…

ആ ഭീതി മുഴുവൻ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു താനും...

“”…മീനൂ..?? ഞാൻ ചോദിച്ചതു നീ കേട്ടോ..?? അപ്പോൾ നിങ്ങളു തമ്മിലിതുവരെ അങ്ങനൊന്നും നടന്നിട്ടില്ലേന്ന്..??"""

“”…അത്… അതു ചെറിയമ്മേ… ഞാൻ…””” _ കള്ളി വെളിച്ചത്തായതിന്റെ പരിഭ്രമത്തോടെ അവളെന്തോ

💬 Comments

View all comments