Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
അവൾടെ പരാതികേട്ടതും,
“”…എന്തൊക്കെ… എന്തൊക്കെയാടാ ഈ കേക്കുന്നേ…??”””_ എന്നൊരു ചോദ്യവുമായി ചെറിയമ്മ എന്റെനേരേ തിരിഞ്ഞു…
പുള്ളിക്കാരീടെ അപ്പോഴത്തെയാ വലിഞ്ഞുമുറുകിയ മുഖംകണ്ടു ഗ്യാസ്സുപോയ ഞാൻ എന്തുപറയണമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്കും മീനാക്ഷി ഇടയ്ക്കു ചാടിവീണു കഴിഞ്ഞിരുന്നു:
“”…ഞാമ്പറയാം ചെറീമ്മേ…ഇന്നലെയാ പെണ്ണിന്റെ കല്യാണത്തിനു വിളിയ്ക്കാത്തേന്റെ ദേഷ്യത്തിലുവന്നപ്പോ ഞാനെന്തോ പറഞ്ഞു… അതിന്, അതിനാണെന്നെയിവൻ കെട്ടിയിട്ടങ്ങനൊക്കെ ചെയ്തേ… വായില്… വായിലൊക്കെ തുണി കുത്തിത്തിരുകി…”””_ പറഞ്ഞുവന്നതിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയ മീനാക്ഷി വീണ്ടുമേങ്ങലടിച്ചപ്പോൾ ചെറിയമ്മയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നുതുടുത്തു…
കത്തിക്കയറിയ കോപത്തോടെ എന്നെനോക്കിയ അവരുടെ ശ്രെദ്ധ തെറ്റിച്ചുകൊണ്ട് മീനാക്ഷി വീണ്ടും വാക്കുകളുതിർത്തു…
“”…ചെറീമ്മേ… ചെറീമ്മയ്ക്കറിയോ… ഇവടെക്കൊണ്ടുവന്ന അന്നുതൊട്ടേ തുടങ്ങീതാ ഇവനെന്നെ ദ്രോഹിയ്ക്കാൻ… ഫസ്റ്റ്നൈറ്റിന്റന്നുതന്നെ ഇവനെന്റെ വയറ്റേ ചവിട്ടി… കൊറേനേരം ശ്വാസമ്പോലും കിട്ടീല… അന്നാ രാത്രിമൊത്തം വയറുംപൊത്തിപ്പിടിച്ചാ ഞാങ്കെടന്നൊറങ്ങിയേ…!!”””_
അവളെണ്ണമിട്ടു തുടങ്ങിയപ്പോൾ ചെറിയമ്മ എന്തുപറയണമെന്നറിയാതെ നോക്കി നിൽക്കുകയായിരുന്നു…
ഇതൊക്കെ എവിടെച്ചെന്നു നിൽക്കോന്നറിയാത്ത മട്ടിൽ ഞാനും...
“”…പിന്നെ ദെവസോമെന്നെ തല്ലും തെറിവിളീമായ് രുന്നു… അന്നെന്റൊപ്പം കോളേജിവന്നില്ലേ… അന്നെന്റെ ഫ്രണ്ട്സിന്റേം പ്രിൻസിപ്പാളിന്റേമൊക്കെ മുന്നിലിട്ടെന്നെ എന്തൊക്കെ പറഞ്ഞെന്നോ…?? കോളേജി ചെന്നുകയറാൻ വയ്യാത്ത സ്ഥിതിയാക്കി… എന്നിട്ടു നിർത്തിയോ…??”””_ ചോദ്യഭാവേന പറഞ്ഞുനിർത്തി ചെറിയമ്മ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് പിന്നെയവൾ തുടർന്നത്,
“”…എന്നേണ്ടല്ലോ… എന്നെ കോളേജി വിടാണ്ടിരിയ്ക്കാമ്മേണ്ടി എന്റെ ബാഗും കോട്ടുമൊക്കെ എടുത്തിട്ടുപോയി… അന്നു ഞാമ്പറഞ്ഞില്ലേ, എന്റെ ബാഗു കാണുന്നില്ലാ.. കോട്ടു കാണുന്നില്ലാന്നൊക്കെ… അതൊക്കെ… അതൊക്കിവനെടുത്തിട്ടു പോയതാ… ഞാൻ കോളേജിപ്പോകാണ്ടിരിയ്ക്കാൻ വേണ്ടി…!!”””_ എന്നെ ചൂണ്ടിയവൾ പറഞ്ഞതും ചെറിയമ്മയെല്ലാം കേട്ടുകൊണ്ടെന്നെയൊന്നു നോക്കി…
ഞാനപ്പോഴും വെടികൊണ്ട പന്നീടെകൂട്ട് അനങ്ങാതെ നിന്നതേയുള്ളൂ…
ആ ഡോറിന്റെ ഭാഗത്തുവല്ലതും നിന്നാൽ മതിയാരുന്നു, ആവശ്യംവന്നാലിറങ്ങി ഓടുവേങ്കിലും ചെയ്യായ്രുന്നു…
“”…ഇത്രയൊക്കെ എന്നെ ദ്രോഹിച്ചിട്ടും ഞാൻ സയ്ച്ചു ചെറീമ്മേ… പക്ഷേ… പക്ഷേയിന്നലെ…”””_ ആ പറഞ്ഞുവന്നതു പൂർത്തിയാക്കാനാവാതെ കിതച്ചുകൊണ്ടവൾ തേങ്ങിയപ്പോൾ, ഇതിനൊരവസാനമില്ലേന്ന മട്ടിൽ ചെറിയമ്മയെന്നെ നോക്കി ദഹിപ്പിച്ചു…
എന്നിട്ടു മീനാക്ഷിയെ ആശ്വസിപ്പിയ്ക്കാനായി ചേർത്തുപിടിച്ചു…
“”…മീനൂ… മോളേ… നീ… നീയൊന്നു സമാധാനപ്പെട്…!!”””
“”…ഞാൻ… ഞാനെങ്ങനാ… എങ്ങനാ ചെറീമ്മേ സമാധാനപ്പെടുന്നേ…?? ഇവനിത്രയൊക്കെ കാണിച്ചിട്ടും ഇവനൊരാണെന്നു കരുതിയല്ലേ ചെറീമ്മേ ഞാനിവനൊപ്പമൊരു മുറീക്കഴിഞ്ഞേ…?? എന്നിട്ട്… എന്നിട്ടിവൻ…”””_ എന്റെ നേരേ വിരലുചൂണ്ടിക്കൊണ്ടു മീനാക്ഷി ഏങ്ങിയേങ്ങി കരഞ്ഞപ്പോൾ ചെറിയമ്മ അവൾടെമുഖം മാറിലേയ്ക്കു ചേർത്തമർത്തി അഴിഞ്ഞുകിടന്ന മുടിയിലും പുറത്തുമായി തടവി ആശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചു…
എന്നിട്ടെന്നെ നോക്കി,
“”…നീയിവടെ ഇതെന്തൊക്കെയാടാ കാട്ടിക്കൂട്ടുന്നേ..?? നെനക്കു പ്രാന്താണാ…??”””_ എന്നൊരു ചോദ്യവുമിട്ടു…
ഉടനെ ഞാൻ മുഖം കുനിച്ചുകൊണ്ടു കള്ളലക്ഷണത്തിൽ,
“”…ഞാനതിനൊന്നും ചെയ്തില്ല…!!”””_ എന്നു പറയേണ്ട താമസം, ചെറിയമ്മയുടെ നെഞ്ചിൽകിടന്ന് എങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന മീനാക്ഷി, അവരെയും തള്ളിമാറ്റി ഭദ്രകാളിയെപ്പോലെ എന്റെ നേരേയവതരിച്ചു…
അഴിഞ്ഞുവീണ മുടി
💬 Comments
View all comments