Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
എന്നൊക്കെപറഞ്ഞെന്റെ കാലുപിടിച്ചില്ലേടീ കോപ്പേ... എന്നിട്ടിപ്പെന്നോടു ചീറുന്നോ നീയ്..??"""_ ചപ്പാത്തിയൊരെണ്ണം മറിച്ചിട്ടുകൊണ്ടു ഞാൻ ചോദിയ്ക്കുമ്പോൾ അതൊന്നുംകേട്ടഭാവം നടിയ്ക്കാതെ ചിക്കൻ വറുത്തുവെച്ചിരുന്ന പ്ളേറ്റിലേയ്ക്കു കൈനീട്ടുകയായിരുന്നു മീനാക്ഷി...
പെട്ടെന്നെന്റെ വാക്കുകൾ മുറിഞ്ഞവിടെ നിശബ്ദതപടർന്നപ്പോൾ അവളെന്നെ തലയുയർത്തിനോക്കി...
എന്നിട്ടെന്റെ മുഖഭാവംകണ്ടതും അവൾ പെട്ടെന്നു കൈപിൻവലിച്ചുകൊണ്ട് ഒന്നുമറിയാത്തഭാവത്തിൽ ചുറ്റുപാടുമൊക്കെ കള്ളനോട്ടം നോക്കുവേംചെയ്തു...
രണ്ടുമൂന്നുചപ്പാത്തിയും ഒരു കുപ്പിവെള്ളോമകത്തു ചെന്നപ്പോൾ ജീവൻവീണു...
അതിന്റഹങ്കാരമാ നാറിയ്ക്ക്.!
""...ഞാമ്പറഞ്ഞതെന്തേലും നീ കേട്ടോ..??"""_ എന്റെയാ ചോദ്യത്തിനവൾ ഇല്ലെന്നമട്ടിൽ ചുമൽകൂച്ചിയപ്പോൾ,
""...എടീ മൈരേ, കൊറച്ചുമുന്നേ നീയവടിരുന്നു കാറിയപ്പോൾ ഞാങ്കൊറേ നിബന്ധനകൾ വെച്ചിരുന്നു... എന്തേലുമോർമ്മയൊണ്ടോന്ന്..??"""_ ഞാനതൊന്നുകൂടി വ്യക്തമാക്കി...
അതിന്,
""...ഇല്ലാ... എന്താ പറഞ്ഞേ..??"""_ എന്നായി അവൾ...
അതുകേട്ടതും, അവൾടെ കാലേൽപിടിച്ച് ജീൻസൊക്കെ അലക്കുകല്ലിന്മേലടിയ്ക്കുംപോലെ നാലെണ്ണം കൊടുക്കാനാണ് തോന്നീത്...
ഈ പുന്നാരമോൾടെ കരച്ചിലുകണ്ടുവന്നു വെച്ചുണ്ടാക്കിക്കൊടുക്കാൻ തോന്നിയ എന്നെ തെരണ്ടി വാലിനടിയ്ക്കണമെന്നുപോലും തോന്നിപ്പോയി...
""...എടീ... ഓന്തിനുണ്ടല്ലോ... ഓന്തിനുകാണോടീ കൊറച്ചൂടന്തസ്സ്... പിന്നെനിയ്ക്കൊരപേക്ഷയൊണ്ട്, ഇങ്ങനൊക്കെ നിറമ്മാറി നീയാ പാവംമിണ്ടാപ്രാണിയെ തോൽപ്പിച്ചുകളയരുത്..!!"""_ തൊഴുകൈകളോടെ ഞാനവളോട് അപേക്ഷിയ്ക്കുന്ന സ്വരത്തിൽപറഞ്ഞപ്പോൾ, മീനാക്ഷിയറിയാതെ അവളിലൊരു ചിരിവിടർന്നു...
എങ്കിലും മറുത്തൊന്നുമ്പറയാതെ അവളാ കൗണ്ടർടോപ്പിനു പുറത്തേയ്ക്ക് വലിഞ്ഞുകയറി കാലുകളുമാട്ടിയിരിയ്ക്കുകമാത്രമേ ചെയ്തുള്ളൂ...
""...ഹൊ.! രാവിലെന്തായ്രുന്നൂ ഡയലോഗ്... മീനാക്ഷിയ്ക്കു നന്ദികേടു കാണിയ്ക്കാനറിഞ്ഞൂടെന്ന്.."""_ ഒന്നു നിർത്തിയശേഷം ഞാൻ വീണ്ടുമവൾടെ നേരേതിരിഞ്ഞു,
""...എടീ... നക്കിത്തിന്ന ഭക്ഷണത്തോടു നന്ദികാണിയ്ക്കാനറിയൂലാത്ത നെനക്കു നന്ദികേടു കാണിയ്ക്കാനറിയത്തില്ലെന്നു പറയാൻ കൊറച്ചേലുമുളുപ്പൊണ്ടോടീ...??"""_ ആ ചോദിച്ചതിനും മറുപടി പറയാതവളു തലകുനിച്ചിരുന്നപ്പോൾ,
""...കാണത്തില്ലെന്നറിയാടീ... അതെങ്ങനെ... അതൊക്കറിയണേല് ഒറ്റത്തന്തയ്ക്കു പെറക്കണം... ഇതിപ്പങ്ങനല്ലാതായ്പ്പോയതു നിന്റെ കുറ്റമല്ലല്ലോ..??!!"""_ പറഞ്ഞുനിർത്തി
ഞാനവസാനത്തെ ചപ്പാത്തിയും പാനിലേയ്ക്കിട്ടു...
""...ഒറ്റത്തന്തയ്ക്കു പെറന്നഗുണം നീ കാണിയ്ക്കുന്നുണ്ടല്ലോ... അതുമതി..!!"""_ മീനാക്ഷി, മുഖത്തുനോക്കാതെ പിറുപിറുത്തു...
ശബ്ദംതാഴ്ത്തിയാണു പറഞ്ഞതെങ്കിലും ഞാനതുകേട്ടു...
""...എടീ... സംഗതി വൻതോൽവിയാണേൽക്കൂടി എനിയ്ക്കു തന്തയൊന്നേയുള്ളൂ... അതോണ്ടാ നീയവിടക്കിടന്ന് അലമുറയിട്ടപ്പോൾ ഒണ്ടാക്കി തള്ളിത്തരാൻ തോന്നീതും..!!"""_ പോക്കറ്റിൽക്കിടന്ന ഏറ്റിഎംകാർഡെടുത്ത് അവൾടെ മേലേയ്ക്കു വലിച്ചെറിഞ്ഞിട്ടു ഞാനൊന്നു നിർത്തിയപ്പോൾ മീനാക്ഷിയുടെമുഖം വല്ലാതായി...
ഉടനെതന്നെ ഞാൻ തുടർന്നു,
""...എന്നുവെച്ചു നിന്റെയാ മൊതലക്കണ്ണീരു കണ്ടിട്ടാണു ഞാനിതു ചെയ്തേന്നു നീ കരുതീട്ടുണ്ടേൽ അതുനിന്റെ തോന്നലാ... നീയൊക്കിവടെ മൂക്കുമുട്ടേ തിന്നിട്ടു നടക്കുമ്പോൾ വെറുംവെള്ളംമാത്രം കുടിച്ചോണ്ടു വന്നു കെടന്നിട്ടുണ്ട് ഞാൻ... അതോണ്ടീ വെശപ്പിന്റെ വെലയെന്താന്ന് എന്നെയാരും പഠിപ്പിയ്ക്കണ്ട... പിന്നെ അങ്ങനൊക്കെ പറഞ്ഞതും കാട്ടീതും ചുമ്മാ നിന്നെയൊന്നു ചൊറിയാമ്മേണ്ടി മാത്രവാ..!!"""_ പറഞ്ഞുകഴിഞ്ഞതും വോഷ്ബേസിനിൽ കൈയുംകഴുകി, ചിക്കൻ വറുത്തുവെച്ചിരുന്ന പാത്രവും ചപ്പാത്തിമാറ്റിവെച്ച ക്യാസ്ട്രോളുമൊരുമിച്ച് മീനാക്ഷിയുടെ മുന്നിലേയ്ക്കു നീക്കിയിട്ട് ഞാൻ അടുക്കളയിൽനിന്നുമിറങ്ങി റൂമിലേയ്ക്കു നടന്നു...
മീനാക്ഷിയോടുള്ള സകലകലിപ്പും പ്രകടമാക്കിക്കൊണ്ട് ഡോറുംവലിച്ചടച്ച് കട്ടിലിലേയ്ക്കു കമിഴ്ന്നുവീഴുമ്പോൾ മുഴുവനും എന്റെചിന്ത മീനാക്ഷിയ്ക്കുമുന്നിൽ ഞാൻ ചെറുതായിപ്പോയോ എന്നതായിരുന്നു...
ഇത്രയുംനാൾ അവൾടൊരു ഫീലിങ്സിനും വിലകൊടുക്കാതെ സ്വന്തം
💬 Comments
View all comments