Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
ചിക്കൻ വൃത്തിയായികഴുകി, മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുറച്ചു ചിക്കൻമസാലയും ഇഞ്ചി- വെളുത്തുള്ളിപേസ്റ്റും ചേർത്തു മസാലക്കൂട്ടുണ്ടാക്കി കഴുകിയ ചിക്കൻപീസിലേയ്ക്കു തേച്ചുപിടിപ്പിച്ചു...
അപ്പോഴേയ്ക്കും മറിച്ചിട്ടിരുന്ന ചപ്പാത്തിറെഡിയായിരുന്നു...
ഞാനതു ക്യാസ്ട്രോളിലേയ്ക്കു മാറ്റുമ്പോൾ, അത്രയുംനേരമെന്നെത്തന്നെ നിർന്നിമേഷയായി നോക്കിനിന്ന മീനാക്ഷി ആ ചപ്പാത്തി കൈക്കലാക്കുകയായിരുന്നു...
""...എടീ കോപ്പേ... ചൂടാണെടീ... വാപൊള്ളിപ്പോവും..!!"""_ ക്യാസ്ട്രോളിൽ നിന്നുമെടുത്ത ചപ്പാത്തി റോളാക്കിയാർത്തിയോടെ കഴിച്ചയവളോടായി ഞാനതുപറഞ്ഞെങ്കിലും, അവളതു കേട്ടിട്ടുകൂടി കാണില്ല...
ആ ചപ്പാത്തിയുംകഴിച്ചു ഫ്രിഡ്ജിൽനിന്നും കുറേവെള്ളവും മടമടാ കുടിച്ചിട്ടവളെന്നെ
നോക്കിയപ്പോൾ,
""...ഇപ്പൊ മനസ്സിലായോ..?? നീയൊക്കെ ഇത്രേയുള്ളൂ..!!"""_ എന്നുംപറഞ്ഞു ഞാൻ പാനിൽ വറുത്തുകൊണ്ടിരുന്ന ചിക്കൻപീസുകളോരോന്നായി പ്ളേറ്റിലേയ്ക്കു മാറ്റി...
എന്നാലതിനും അവൾടെ ഭാഗത്തുനിന്നുമൊരു മറുപടിയും വരാതിരുന്നപ്പോൾ മീനാക്ഷിയെയൊന്നു തുറിച്ചുനോക്കിക്കൊണ്ടു ഞാൻ രണ്ടാമത്തെ ചപ്പാത്തിയും ക്യാസ്ട്രോളിലേയ്ക്കു മാറ്റി...
ഉടനെതന്നെ അതുമവൾ കൈയിട്ടു വാരിയതു കണ്ടപ്പോൾ,
""...ഉളുപ്പൊണ്ടോടീ മൈരേ നെനക്ക്..?? എന്നെ പട്ടിണിയ്ക്കിടാന്നോക്കീട്ട് ഞാനൊണ്ടാക്കീതെടുത്ത് കേറ്റാനുളുപ്പുണ്ടോന്ന്..??"""_ എന്നു ചോദിച്ചെങ്കിലും, ആക്രാന്തംമൂത്താ ചപ്പാത്തി വാനിറയെ കുത്തിക്കയറ്റി കണ്ണുംതള്ളി നിയ്ക്കുകയാണ് മീനാക്ഷി ചെയ്തത്...
""...കൊറച്ചു വെള്ളങ്കുടി ശവമേ... അല്ലേ ശ്വാസമ്മുട്ടി പടമാവും..!!"""_ പെരുപ്പിച്ചുപിടിച്ച കവിളുമായിനിന്ന മീനാക്ഷിയോടങ്ങനെ പറഞ്ഞതും അവൾ പെട്ടെന്നടുത്തിരുന്ന വെള്ളമെടുത്തു വായിലേയ്ക്കു കമിഴ്ത്തി...
എന്നാലാ വെള്ളം കുടിയ്ക്കുന്നതിനിടയിലും കണ്ണുകൾ രണ്ടുമെന്നിലായിരുന്നു...
ആ നോട്ടത്തിന്റർത്ഥം മനസ്സിലാകാതെ ഞാനടുത്ത ചപ്പാത്തിയും പാകമാക്കി ക്യാസ്ട്രോളിലേയ്ക്കു മാറ്റിയിരുന്നു...
നിമിഷനേരംകൊണ്ടുതന്നെ അതും മീനാക്ഷി കൈയ്ക്കുള്ളിലാക്കി...
""...എടീ... മനുഷ്യനെന്നു പറഞ്ഞാ കൊറച്ചന്തസ്സുവേണം... എന്നെ തളത്തിക്കിടത്താന്നോക്കീട്ട് ഞാനൊണ്ടാക്കീതുമേടിച്ചു ഞണ്ണാന്തോന്നുന്നല്ലോടീ... ഹെന്റെ പൊന്നോ... തൊലിക്കട്ടീന്നൊക്കെ പറഞ്ഞാലിതാണ്..!!"""_ മാക്സിമം ചൊറിയുകയെന്നുദ്ദേശം തന്നെയാർന്നെനിയ്ക്ക്...
""...അരിക്കലോമെടുത്തു കട്ടോണ്ടുവെച്ചിട്ട് വല്യവർത്താനോന്നുമ്പറേണ്ട... വിളിച്ചപ്പം ചെറീമ്മതന്നെയാ പറഞ്ഞേ, നീയൊണ്ടാക്കിത്തരോന്ന്..!!"""_ ചപ്പാത്തിയുടെ ചവച്ചുകൊണ്ടിരുന്നഭാഗം വിഴുങ്ങിക്കൊണ്ടാണവളതു പറഞ്ഞത്...
""...ഓ..! അങ്ങനെ പറഞ്ഞെന്നൊക്കെവെച്ച് ആത്മാഭിമാനമുള്ളോരിങ്ങനൊന്നും പെറുക്കി തിന്നൂല... അയ്യേ... ഇങ്ങനേമുണ്ടോ മനുഷ്യന്മാര്..!!"""_ ഞാൻ പറയുന്നതുകേട്ടു കുറച്ചുനേരം അവളൊന്നുംമിണ്ടാതെ കിച്ചൻസ്ലാബിലേയ്ക്കു ചാരിനിന്നു...
പിന്നെയും കുറച്ചൂടെവെള്ളമൊക്കെ കുടിച്ചപ്പോൾ കക്ഷി ലേശമുഷാറായെന്നു തോന്നുന്നു, അങ്ങനെ തോന്നാനുള്ള കാരണം അടുത്തതായി വന്ന ഡയലോഗ് തന്നായ്രുന്നു;
""...അതേ... നീയങ്ങനെ വല്യാളാവുവൊന്നുമ്മേണ്ട... നീയൊറ്റൊരുത്തങ്കാരണാ ഞാനീയവസ്ഥേലായെ... എന്നിട്ടാ നിന്നെക്കൊണ്ടുത്തന്നെ ഞാൻ ഫുഡ്ഡൊണ്ടാക്കിപ്പിച്ചില്ലേ... മീനാക്ഷിയോടു കളിച്ചാലിങ്ങനിരിയ്ക്കും..!!"""_ കൈയിലു ബാക്കിയുണ്ടായിരുന്ന ചപ്പാത്തികൂടി വായിലേയ്ക്കു തിരുകിക്കൊണ്ടു മീനാക്ഷിയങ്ങനെ പറഞ്ഞപ്പോൾ, എനിയ്ക്കു കാലിന്റെ പെരുവെരളീന്നങ്ങടു പൊളിഞ്ഞുകേറി...
""...എടീ... ബിസ്നെസ്സെന്നുമ്പറഞ്ഞു നാട്ടുകാർടെ പണംമുഴുവൻവലിപ്പിച്ചു മുണ്ടിന്റടിയിൽ തിരുകിനടക്കുന്നയാ രാജീവ്കൊണാപ്പനല്ലേ നിന്റെതന്ത... അപ്പൊപ്പിന്നെ പറഞ്ഞിട്ടുകാര്യോല്ല... നീയിങ്ങനേ പറയൂ..!!"""
""...ദേ... ഒരാവശ്യോമില്ലാണ്ടെന്റെ അച്ഛനു പറഞ്ഞാലൊണ്ടല്ലും..!!"""_ ഞാനൊണ്ടാക്കിക്കൊടുത്തതു തൊണ്ടേന്നിറക്കുന്നതിനുമുന്നേ അവളെന്റെനേരേ വിരലുംചൂണ്ടിവന്നു...
""...വെശക്കുന്നേ... തിന്നില്ലേലു ഞാൻ ചത്തുപോവുവേന്നുംപറഞ്ഞെന്റെ പിന്നാലെ മുക്രിയിട്ടോണ്ടുനടന്നിട്ടു പതിനഞ്ചുമിനിറ്റായോടീ മൈരേ..?? അപ്പൊ നീയെന്തൊക്കെയാ പറഞ്ഞേ... ഇനി ഞാനെന്തുപറഞ്ഞാലും നീയനുസരിച്ചോളും, ഇനി നീയായ്ട്ടൊരു ചൊറിച്ചിലിനും വരൂലാ, അടങ്ങിയൊതുങ്ങി കെടന്നോളാം...
💬 Comments
View all comments