0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1766

പകരത്തിനെത്ര കാശുവേണേലും തരാം..!!"""_ നിരങ്ങിയടുത്തുവന്ന മീനാക്ഷിയെന്റെ കാലിൽപിടിച്ചുകുലുക്കിക്കൊണ്ടു കെഞ്ചി...

""...കാശൊ..??"""_ ഞാനവളെ ചെരിഞ്ഞുനോക്കി...

""...അതേ കാശുതരാം... എനിയ്ക്കെന്തേലും കഴിയ്ക്കാനൊണ്ടാക്കിത്തന്നാ മാത്രംമതി..!!"""_ എന്തുപറഞ്ഞാലും സ്വീകരിക്കുമെന്ന അവസ്ഥയിൽ മീനാക്ഷിപറഞ്ഞു...

""...ഏകദേശമെത്രരൂപ തരും..??"""_ യാതൊരുളുപ്പുമില്ലാതുള്ള എന്റെയാ ചോദ്യത്തിന്,

""...എത്രൂപ വേണേലും തരാം..!!"""_ എന്നായി അവൾ...

""...എന്നാൽ എനിയ്ക്കൊരമ്പതിനായിരംരൂപ വേണം... താ..!!"""_ വെറുതേ ഞാനൊന്നു തള്ളിവിട്ടതാണെങ്കിലും, പക്ഷേയെന്റെയാവശ്യം കേട്ടതുമവളെണീറ്റു മുറീലേയ്ക്കോടി...

അത്രയുംനേരം ജീവനില്ലാതെകിടന്ന മീനാക്ഷിയ്ക്കു ഭക്ഷണംകിട്ടുമെന്നുള്ള പ്രതീക്ഷയാവണമങ്ങനെ ചെയ്യിച്ചത്...

അൽപ്പസമയത്തിനൊടുവിൽ അവൾ തിരിച്ചുവന്നത് ഒരു ഏറ്റിഎംകാർഡുമായാണ്...

അതെന്റെ മുമ്പിലേയ്ക്കിട്ടിട്ടവൾ വീണ്ടുംതൊഴുകയ്യോടെന്റെ മുമ്പിൽനിന്നു കെഞ്ചി,

""...ഇതില് രണ്ടൂന്നുലക്ഷം രൂപയുണ്ടെടാ... ഇതുമൊത്തം നീയെടുത്തോ.. എന്നിട്ട് എനിയ്ക്കെന്തേലുമൊത്തിരി കഴിക്കിന്താടാ..!!"""_ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെമീനാക്ഷി വീണ്ടുമപേക്ഷിച്ചപ്പോൾ,

""...ഫുഡാക്കിത്തരാം... പക്ഷേ ഇനിമേലിലൊരു തെളപ്പുമായിട്ടെന്റടുക്കലു വന്നുപോകരുത്..!!"""_ സാഹചര്യം മുതലെടുത്തുകൊണ്ടു ഞാനെന്റെയാദ്യത്തെ കണ്ടീഷൻ മുന്നോട്ടുവെച്ചു...

ഭക്ഷണം കിട്ടുമെന്നറിഞ്ഞതു കൊണ്ടാവണം കൈത്തണ്ടകൊണ്ടു കണ്ണുകൾ തുടച്ചുവൾ നൂറേനൂറിൽ തലകുലുക്കിയത്...

""...കഴിഞ്ഞില്ല, ഇനി ഞാന്നിന്നെ എന്തുചെയ്താലും നീ പ്രതികരിയ്ക്കാമ്പാടില്ല... തല്ലിയാപ്പോലും നിന്നുകൊണ്ടോണം... പറ്റോ..??"""_ അക്കരെഅക്കരെഅക്കരെയിൽ ലാലേട്ടൻ നിബന്ധനവെയ്ക്കുമ്പോലെ ഞാനുംവെച്ചു...

അതു ചങ്ങാതിയോടാണെങ്കിൽ, ഇതെന്റെ ആജന്മശത്രുവിനോടെന്ന വ്യത്യാസംമാത്രം...

""...നീയെന്നെ തല്ലുവോ... കൊല്ലുവോ... എന്തോന്നുവെച്ചാ ചെയ്തോ... എനിയ്ക്കിപ്പെന്തേലും കഴിയ്ക്കാന്തന്നാമതി..!!"""_ അവൾവീണ്ടും കെഞ്ചുന്നസ്വരത്തിലെന്റെ കൈകൾക്കൂട്ടി പിടിച്ചുകൊണ്ട് അപേക്ഷിച്ചപ്പോൾ,

""...ഇനിയന്നത്തെപ്പോലെല്ലാം സമ്മതിച്ചിട്ടു രാത്രിയിലെന്നെ കൊല്ലാന്നോക്കിയാ, ചത്തില്ലേൽ നിന്നെ പട്ടിണിയ്ക്കിട്ടു ഞാൻ കൊല്ലാക്കൊല ചെയ്യും..!!"""_ മീനാക്ഷിയുടെ വീക്ക്പോയിന്റെന്താണെന്നു മനസ്സിലാക്കിയുള്ള എന്റടുത്ത വെല്ലുവിളിചെന്നപ്പോളവൾ വിലങ്ങനേ തലകുലുക്കി...

ഒപ്പം, വലതുകൈ തൊണ്ടക്കുഴിയിലായി പിടിച്ചുകൊണ്ടു പ്രോമിസുകൂടി ചെയ്തപ്പോൾ
പിന്നൊന്നുംമിണ്ടാതെ ഞാനെഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു...

അവളോടു കരുണ തോന്നിയിട്ടൊന്നുമല്ല, മുന്നിൽനിൽക്കുന്നതു ശത്രുവായിരുന്നാലും ആഹാരത്തിനുവേണ്ടി കെഞ്ചുമ്പോൾ കണ്ടില്ലെന്നു നടിയ്ക്കുന്നതെങ്ങനാ...

കൂട്ടത്തിൽ, പഠിയ്ക്കുന്ന പ്രൊഫഷനെ നിന്ദിയ്ക്കാനും മനസ്സനുവദിച്ചില്ല...

അല്ലായിരുന്നേൽ, ഒരു നേരത്താഹാരംകിട്ടാതെ ചത്തുപോകുവാണേൽ പോട്ടേന്നുവെച്ചേനെ ഞാൻ...

പക്ഷേ പ്രൊഫഷണൽ ഫുഡുണ്ടാക്കി കൊടുക്കുന്നതിന് ചിലവുണ്ടല്ലോ...

അതുകൊണ്ടുമാത്രമാണ് അവൾടെ ഏറ്റിഎംകാർഡെടുത്തു ഞാനെന്റെ പോക്കറ്റിലേയ്ക്കു തിരുകിയത്...

അല്ലാതവളുടെ കാശുങ്കൊണ്ടു ജീവിക്കാനൊന്നുമല്ലേ...

അവൾക്കു ഫുഡുണ്ടാക്കിക്കൊടുക്കാനായി ഞാനടുക്കളയിലേയ്ക്കു കടക്കുമ്പോൾ മീനാക്ഷിയുമെന്റെ പിന്നാലെവന്നു...

നേരേ നിവർന്നു നിൽക്കാനാവാതെ ഭിത്തിയോടുചേർന്നു വളഞ്ഞൊടിഞ്ഞു തൂങ്ങിനിന്ന മീനാക്ഷിയെ കണ്ടപ്പോൾ, വെറുതേ റേപ്പുചെയ്തു സമയംകളഞ്ഞു...

പിടിച്ചൊരുദിവസം പട്ടിണിയ്ക്കിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂന്നു മനസ്സുപറഞ്ഞു...

ഞാനടുപ്പു കത്തിച്ചശേഷം അതിലേയ്ക്കു പാനെടുത്തുവെച്ചു...

ഉച്ചയ്ക്കു ബിരിയാണി മേടിയ്ക്കാൻപോയപ്പോൾ കൂട്ടത്തിൽവാങ്ങിവന്നു ഫ്രിഡ്ജിൽകയറ്റിയ പീസാക്കിയ ചിക്കനും റെഡിമെയ്ഡ് ചപ്പാത്തിയും പുറത്തിറക്കി...

""...ഇതെവിടെന്നാ..??"""_ കൈയിലെടുത്ത ചപ്പാത്തിപ്പാക്കറ്റിലേയ്ക്കും ചിക്കനിലേയ്ക്കും മാറിമാറി നോക്കിക്കൊണ്ടു മീനാക്ഷിതിരക്കി...

എഴുന്നേറ്റുനിൽക്കാൻ വയ്യെങ്കിലെന്ത്‌...?? ചോദ്യംചെയ്യലിനൊരു കുറവുമില്ല...

""...എന്താ..?? എവിടെന്നാണെന്നറിഞ്ഞാലേ കേറ്റത്തുള്ളോ..??"""_ അതിഷ്ടപ്പെടാത്തമട്ടിൽ തിരിച്ചുചോദിച്ചതും മീനാക്ഷിയുടെ നാവടങ്ങി...

പിന്നവളെ ശ്രെദ്ധിയ്ക്കാൻ നിൽക്കാതെ ചിക്കനൊരു ചെരുവത്തിലാക്കി വോഷ്ബേസിനിലേയ്ക്കുവെച്ചു പൈപ്പുതുറന്നിട്ടശേഷം ചൂടായപാനിലേയ്ക്കു ചപ്പാത്തിക്കവർ പൊട്ടിച്ചൊരെണ്ണമിടുകയുംചെയ്തു...

പിന്നെ വോഷ്ബേസിനിൽത്തന്നെ

💬 Comments

View all comments