Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
അവളെന്നെ ദയനീയമായി നോക്കുവേംചെയ്തു....
""...പിന്നെനിയ്ക്കു നിന്നോടിമ്മാതിരി വർത്താനമ്പറേണ്ടാവശ്യോന്നൂല്ല... ഞാനിപ്പോളീറൂമിലെ ലൈറ്റുമോഫ്ചെയ്തു.. ഫ്യൂസുമൂരി താഴത്തുപോയിരുന്നാൽ നൂറേനൂറിൽ നീയെന്റടുക്കെവരും... മാത്രോമല്ല, നാളെയൊരുനേരം നിന്നെയങ്ങു പട്ടിണിയ്ക്കിട്ടാൽ, ഇന്നാടാ പണ്ണിയ്ക്കോന്നുമ്പറഞ്ഞ് വിരിച്ചുപിടിച്ചോണ്ടു നീയെന്റെ പിന്നാലെനടക്കും... ഇതൊന്നുമെനിയ്ക്കറിയാഞ്ഞിട്ടല്ല... പിന്നെ മീനാക്ഷി നന്ദികേടു കാണിയ്ക്കത്തില്ലെന്നുമ്പറഞ്ഞു തള്ളുന്നതുകേട്ടോണ്ടു ചോദിച്ചെന്നേയുള്ളൂ... ഉണ്ടചോറിന് എത്രത്തോളം നന്ദി കാണിയ്ക്കുവെന്നറിയണോലോ..??!!"""_ അതൂടായപ്പോൾ മീനാക്ഷിയാകെ പരുങ്ങലിലായി...
കൈയിലിരുന്ന തലയിണയും ബെഡ്ഡിലേയ്ക്കിട്ട്, രണ്ടുകാലുകളും ഒരുവശത്തേയ്ക്കു മടക്കി അതിനുമേലേയ്ക്കവളിരുന്നുപോയി...
""...അപ്പോളെന്റെ മേത്തുതൊടാൻ നെനക്കറപ്പാന്നു പറഞ്ഞിട്ട്..??"""_ ഉണ്ടക്കണ്ണുകൾ നിറച്ചുകൊണ്ടായിരുന്നു ആ ചോദ്യം...
കേട്ടതും ഞാനറിയാതെ ചിരിച്ചുപോയി...
എന്നിട്ടൊന്നും മനസ്സിലാകാതെ നോക്കിയിരുന്ന മീനാക്ഷിയോട്,
""...എടീ... നീയുണ്ടല്ലോ... നീയൊക്കെ ഇത്രേയുള്ളൂ... ഒരു നേരത്തെയാഹാരം തന്നതിനുപകരമായി നിന്നേപ്പോലൊരു ചളുക്കിനെപ്പോലും ഞാൻ പൂശാൻചോദിയ്ക്കുമെന്നു ചിന്തിയ്ക്കാനുള്ള വിവരമേ നെനക്കുള്ളൂ..!!"""_ പറയുന്നതിനൊപ്പം തിരിഞ്ഞുനടന്ന ഞാൻ അലമാരതുറന്നപ്പോൾ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ മീനാക്ഷിയെന്നെ ഉറ്റുനോക്കിയിരുന്നു...
ശേഷം,
""...അപ്പൊ നീയെന്തിനാ അതൊക്കൂരിയിട്ടേ..??"""_ കസേരയിൽക്കിടന്ന എന്റെ തുണിയിലേയ്ക്കു നോക്കിയവൾ ചോദിച്ചു...
""...ഉറങ്ങാന്നേരം ഞാനതൊക്കൂരിയിട്ടാ എന്നും കെടക്കണേ... അതു നീ കാണാത്തതെന്റെ കുറ്റമല്ല..!!"""_ പറഞ്ഞുകൊണ്ടു ഞാനലമാരയിൽനിന്നും ഷോർട്ട്സെടുത്തു ധരിച്ചു കട്ടിലിലേയ്ക്കു കയറിക്കിടന്നു...
അന്നേരമത്രയും അർത്ഥമെന്തെന്നറിയാത്തൊരു നോട്ടത്തോടെ മീനാക്ഷിയെന്നെ
നോക്കിയിരിപ്പുണ്ടായിരുന്നു...
പിന്നീടെപ്പോഴോ ലൈറ്റോഫാകുന്നതും അവളെന്റടുക്കലായി അമരുന്നതും ഞാനറിഞ്ഞു...
പിറ്റേന്നുരാവിലെ ഞാനായിരുന്നു ആദ്യമുണർന്നത്...
തലയ്ക്കലിരുന്ന ഫോൺതപ്പിയെടുത്തു നോക്കുമ്പോൾ, സമയം ആറാകുന്നതേയുള്ളൂ...
എട്ടരയ്ക്കെഴുന്നേൽക്കുന്ന നമുക്ക് ആറു മണിയായാൽ എന്തെന്നമട്ടിൽ തിരിഞ്ഞു കിടക്കുമ്പോഴാണ് മൂടിപ്പുതച്ചുറങ്ങുന്ന മീനാക്ഷിയെകണ്ടത്...
സഹിയ്ക്കോ ഞാൻ..??
""...എടീ..!!"""_ ന്നൊരലർച്ചയ്ക്കൊപ്പം ഒറ്റതൊഴികൂടി കൊടുത്തതും നല്ലുറക്കത്തിലായിരുന്ന അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...
""...എന്ത്രാ നാറീ..??"""_ ചുറ്റുപാടുമൊക്കെയൊന്നു കണ്ണോടിച്ച്, താനെവിടെയാണെന്നുള്ള ഏകദേശരൂപം കിട്ടിയതും അവളെന്നോടു ചീറി...
""...പോയി ചായയെടുത്തേച്ചു വാടീ..!!"""_ അതേകിടപ്പിൽ കിടന്നുകൊണ്ടു ഞാനൊന്നാജ്ഞാപിയ്ക്കാൻ ശ്രെമിച്ചു...
എന്നാൽ,
""...എനിയ്ക്കൊന്നും പറ്റത്തില്ല..!!"""_ എന്നും പറഞ്ഞവൾ വീണ്ടുമാ കട്ടിലിന്റെ മൂലയ്ക്കായി ചൊതുങ്ങാൻ തുടങ്ങീതും,
""...പോയ് ചായയെടുത്തേച്ചുവാടീ കോപ്പേ... ഇല്ലേൽ നീയിന്നീ വീടിനു പൊറത്താ...!!"""_ എന്നൊന്നു തുള്ളിയപ്പോൾ മീനാക്ഷിയതേ കിടപ്പിൽ തലചെരിച്ചെന്നെ നോക്കി...
അപ്പോഴുമുറക്കം തെളിഞ്ഞിട്ടില്ലാത്ത കണ്ണുകൾക്കുമീതേ മുന്നിൽ കട്ടുചെയ്തിട്ടിരുന്ന മുടിയിഴകൾ മാടിവീണു കിടന്നിരുന്നു...
""...ഹൊ.! ഇന്നലെന്തൊക്കെ ഡയലോഗായ്രുന്നൂ... ഞാനെന്തു പറഞ്ഞാലും അനുസരിയ്ക്കോന്നോ... ഇനിയൊന്നിനും എതിർത്തൊരു വാക്കു മിണ്ടത്തില്ലാന്നോ... എന്നിട്ടിപ്പെന്തോപറ്റി..?? അല്ലേലും വാക്കുപാലിയ്ക്കാനൊക്കെ കൊറച്ചന്തസ്സു വേണം..!!"""_ എന്റെ വായിൽനിന്നതുകേട്ടതും അവിടെമുഖം ചുളിഞ്ഞു...
പിന്നെ ദേഷ്യവും സങ്കടവുമൊക്കെ ഇടകലർന്നൊരു ഭാവത്തിൽ,
""...ങ്ഹ്..
💬 Comments
View all comments