0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1780

ങ്ഹ്.. ങ്ഹ്...!!"""_ ഇങ്ങനൊരു ചിണുങ്ങലോടെ മീനാക്ഷി കട്ടിലിൽനിന്നുമെഴുന്നേറ്റ് വീണ്ടുമാ മുഖഭാവത്തോടെ കണ്ണുകളിൽദയനീയത നിറച്ചെന്നെനോക്കി...

എന്നാലാ നോട്ടത്തിനെന്നിലൊരു ചലനമാറ്റവും സൃഷ്ടിയ്ക്കാനായില്ലെന്നു ബോധ്യംവന്നപ്പോൾ കാലുരണ്ടുംനിലത്തിട്ടു രണ്ടുചവിട്ടുംചവിട്ടി പുറത്തേയ്ക്കൊറ്റ തെറിപ്പായിരുന്നു...

""...അതേ... ആ ചായേല് തുപ്പുവോ മറ്റോ ചെയ്താൽ സത്യായ്ട്ടും നിന്നെക്കൊണ്ടുഞാൻ ക്ലോസെറ്റിലെ വെള്ളങ്കുടിപ്പിയ്ക്കും... പറഞ്ഞേക്കാം..!!"""_ അവളു റൂമീന്നിറങ്ങിപ്പോയതിനു പിന്നാലെ ഞാൻ വിളിച്ചുപറഞ്ഞു...

...പറഞ്ഞതുകേട്ടോ... കേട്ടില്ലയോ... പക്ഷേ, മറുപടിയൊന്നുംവന്നില്ല...

അതുകൊണ്ടുതന്നെ ചായവരുമെന്നൊന്നും എനിയ്ക്കൊരു
പ്രതീക്ഷേമില്ലായിരുന്നു...

അങ്ങനെവീണ്ടും പുതച്ചുമൂടി കുറച്ചുനേരംകൂടി കിടന്നപ്പോൾ പാദസരത്തിന്റെ മണിയൊച്ച അടുത്തടുത്തുവന്നു...

സത്യത്തിലത്രയുംനാൾ മീനാക്ഷിയടുത്തു വരുമ്പോഴൊന്നും ഞാനാകിലുക്കം കേട്ടിരുന്നില്ല...

പക്ഷേയിപ്പോൾ രണ്ടുദിവസമായി മണികിലുക്കം മാത്രമേ കേൾക്കുന്നുള്ളൂ... ഇനി ഞാനറിയാതെയോ മറ്റോ പാദസരം മാറ്റിക്കാണോ...??

""...ചായ..!!"""_ ഒരാവശ്യോമില്ലാതെ ഓരോന്നു ചിന്തിച്ചുകിടന്ന എന്റെ മുഖത്തിനുനേരേ ചായക്കപ്പും നീട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു.....!

""...എന്നിട്ടിതിലു വെഷംതന്നെയാണോ കലക്കിയേ..?? അതോ തുപ്പിയിട്ടോ..??"""_ ചായക്കപ്പെന്റെനേരേ നീട്ടിയതുകണ്ടു ചോദിച്ചതും മീനാക്ഷിയുടെ മുഖംചുവന്നു...

അതിന്,

""...വേണേല് കുടിച്ചേച്ചു പോടാ പട്ടീ..!!"""_ അതായിരുന്നവൾടെ മറുപടി...

അതോടെയാ ചായേലവളൊന്നും ചേർത്തിട്ടില്ലെന്നെനിയ്ക്കുറപ്പായി...

ഞാനാചായ കയ്യിലേയ്ക്കു മേടിച്ചതും അവളുവീണ്ടും കട്ടിലേക്കുതന്നെ കേറിക്കിടന്നു...

""...നീയപ്പൊ വീണ്ടും കെടക്കാമ്പോവുവാ..?? പോയ് ബ്രേക്ക്‌ഫാസ്റ്റൊണ്ടാക്കെടീ..!!"""_ ഞാനൊന്നുകൂടി മുരണ്ടു...

""...എനിയ്ക്കൊണ്ടാക്കാനൊന്നുമറിയത്തില്ല... ഞാഞ്ചായയൊണ്ടാക്കി തന്നില്ലേ... ബ്രേക്ക്‌ഫാസ്റ്റു നീയൊണ്ടാക്ക്..!!"""_ മറുപടിയോടൊപ്പമവൾ പുതപ്പിനുള്ളിലേയ്ക്കൂർന്നിറങ്ങി...

എന്നാലവളെ കുത്തിയെഴുന്നേൽപ്പിയ്ക്കാനായി ഞാൻ വീണ്ടുമോരോന്നൊക്കെ ചൊറിഞ്ഞു നോക്കിയെങ്കിലും ഒത്തില്ല...

പെണ്ണപ്പോഴേയ്ക്കും പൂണ്ടയുറക്കമ്പിടിച്ചിരുന്നു...

പിന്നെക്കുറച്ചുനേരംകൂടി കിടന്നശേഷമാണ് ഞാനെഴുന്നേറ്റത്...

എഴുന്നേറ്റുടൻ ബാത്ത്റൂമിലേയ്ക്കു കേറുമ്പോഴുമവൾടെ പള്ളിയുറക്കങ്കഴിഞ്ഞിരുന്നില്ല...
എന്നാലവിടെക്കിടക്കട്ടേന്നു ഞാനുങ്കരുതി... എന്നേം തളിച്ചേച്ചു കേറിക്കിടന്നതല്ലേ...

എന്നാലിന്നിവളു കോളേജിപ്പോണ്ടെന്നു ഞാനുമങ്ങുതീരുമാനിച്ചു...

പക്ഷേ, കുളീങ്കഴിഞ്ഞു ഞാനിറങ്ങീതേ അവളോടി ബാത്റൂമിക്കേറി...

വാതിൽക്കൽ പതുങ്ങിനിൽക്കുവായിരുന്നെന്നു തോന്നുന്നു...

എന്തായാലും ഞാൻ റെഡിയാകുംമുന്നേ അവളുംകുളിച്ചിട്ടിറങ്ങി...

ഇനി നേരമ്പോകോന്നു കരുതി കുളിയ്ക്കാണ്ടാണോ ഇറങ്ങീത്..??
വിശ്വസിയ്ക്കാമ്പറ്റില്ലേ...

പിന്നെ, കുളിച്ചാലുങ്കുളിച്ചില്ലേലും അതു നമ്മളെ ബാധിയ്ക്കുന്ന വിഷയമല്ലാത്തതിനാൽ ഞാനതു ചെകയാനുമ്പോയില്ല...

ഡ്രെസ്സുമാറാനുള്ളുദ്ദേശത്തോടെ തുണിയും കൈയിൽപ്പിടിച്ചവൾ തിരിഞ്ഞുകളിച്ചപ്പോൾ, ബാഗുമെടുത്തു ഞാൻ പുറത്തേയ്ക്കുനടന്നു...

ഞാമ്പോകുവാണെന്നു കരുതിയവൾ,

""...ഒരഞ്ചു മിനിറ്റെടാ... ഞാനുമ്മരണൂ..!!"""_ ന്ന് പിന്നീന്നുവിളിച്ചുകൂവിയത്
സ്റ്റെയറിറങ്ങുമ്പഴേയ്ക്കും ഞാൻകേട്ടു...

എന്നാലതിനു മറുപടിയൊന്നും കൊടുക്കാൻ നിൽക്കാത്തതു കൊണ്ടാവും ഞാൻ പുറത്തേയ്ക്കിറങ്ങുന്നതിനുമുന്നേ അവളും ഓടിപ്പാഞ്ഞെത്തീത്...

ഒരുകൈയിൽ ബാഗുംപിടിച്ച് മറുകൈകൊണ്ടു വയലറ്റുനിറത്തിലുള്ള ചുരിദാർ, ഇടുപ്പിന്റെഭാഗത്തുനിന്നും താഴേയ്ക്കു വലിച്ചിട്ടഡ്ജസ്റ്റു ചെയ്തുകൊണ്ടാണ് കക്ഷീടെവരവ്...

സിറ്റൗട്ടിലെത്തീതും പെട്ടെന്നോർത്തപോലവൾ,

""... ഡാ... നീയൊന്നുങ്കഴിയ്ക്കുന്നില്ലേ..??"""_ ന്നൊരു ചോദ്യം...

ഇത്രേംദിവസമെന്നെ പട്ടിണിയ്ക്കിട്ടു കൊല്ലാന്നോക്കിയവൾടെ ക്ഷേമാന്വേഷണങ്കണ്ടു

💬 Comments

View all comments