0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1782

അതു ചീത്തയായി പോകണ്ടല്ലോന്നുമാത്രം കരുതി...

എന്നിട്ടും അവളു കഴിയ്ക്കുന്നേലും നല്ലതല്ലേ ചീത്തയാകുന്നതെന്നാലോചിച്ചതാ...

എന്നാലും വേണ്ടാന്നുവെച്ചു, ഇന്നാലെയെന്തായാലും എന്റെ ഔദാര്യത്തിനു മേടിച്ചുതിന്നതല്ലേ..??ഇന്നുമെന്നോടനുവാദം വാങ്ങിച്ചിട്ടല്ലേ പോയെടുത്തത്..?? അതെന്തായാലും ഞാനോർക്കണമല്ലോ...

എന്തായാലും ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തപ്പോഴേക്കും തമ്പുരാട്ടിയുമെഴുന്നള്ളി...

ഒന്നുംകഴിയ്ക്കാൻ മെനക്കെട്ടില്ലെന്നു തോന്നുന്നു... അതോ പെട്ടെന്നു വായിക്കൊള്ളുന്നതൊന്നും കിട്ടിക്കാണില്ലേ..??

ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തതുകണ്ടതും ഓടിവന്നവൾ ബൈക്കിനു പിന്നിലേയ്ക്കു ചാടിക്കേറി... എന്നിട്ടുപോകാൻ തയ്യാറായപോലെ ഒരിരിപ്പ്...

""...കതകടയ്ക്കാൻ വീട്ടീന്നു രാജീവുവരോ..??തൊറന്നുമലത്തിയിട്ടേച്ചു പോവാൻ നിന്റച്ഛനുണ്ടാക്കിവെച്ചേക്കുന്ന സത്രമൊന്നുമല്ലിത്..!!"""_ എന്നും പോകുമ്പോൾ തൊറന്നുമലത്തിയിട്ടേച്ചു പോണപോലെയവള് വന്നുകേറിയതാണ്...

അന്നൊക്കെപ്പോകുമ്പോൾ വീട്ടിലാളുണ്ടായിരുന്നല്ലോ...

അതോടെ അബദ്ധംപറ്റിയെന്നു മനസ്സിലായതുമവൾ പെട്ടന്നു ചാടിപ്പിടിച്ചിറങ്ങി...

നേരേപോയി മുൻവാതിലുമടച്ചിട്ടു വീണ്ടുമെന്റടുത്തേയ്ക്കു വന്നപ്പോൾ അടുക്കളവാതിലടച്ചോന്നുംചോദിച്ചു വീണ്ടും ഞാനവളെയൊടിച്ചു...

അങ്ങനെ രാവിലേതന്നെ എക്സർസൈസെടുപ്പിച്ച ശേഷമാണു ഞാൻ വണ്ടീൽക്കയറ്റീത്...

ഓടിയവശയായതല്ലേ എന്നാപ്പിന്നിനിയൊന്നും മിണ്ടണ്ടാന്നുകരുതിയിരുന്നപ്പോഴാണ് വീണ്ടുമവളു ചോദിച്ചുവാങ്ങീത്...

മുൻവാതിലുംപൂട്ടി താക്കോലുമായിവന്നിട്ടതെന്റെ നേരെ നീട്ടിക്കൊണ്ടൊരു ചോദ്യം,

""...ഈ താക്കോലെന്താ ചെയ്യണ്ടേ...???""'_ന്ന്... അതിന്,

""...നീ തൽക്കാലമൊരു കാര്യഞ്ചെയ്, എന്റെ നെഞ്ചത്തേയ്ക്കുവെച്ചിട്ടൊരു നിലവിളക്കുകൂടി കത്തിച്ചുവെയ്... നെനക്കു സമാധാനങ്കിട്ടട്ടേ... വീടുപൂട്ടിയാൽ താക്കോലെന്താ ചെയ്യണ്ടേന്നവൾക്കറിയില്ല പോലും..!!"""

""...അതല്ലടാ... ഇവിടെവിടേലും വെച്ചിട്ടു പോണോന്നറിയാനാ..!!"""_ മുൻപരിചയമില്ലാത്തമട്ടിൽ മീനാക്ഷിയതു പറഞ്ഞതും,

""...തോന്നുന്നിടത്തുവെച്ചിട്ടുപോയാൽ ആരേലും വന്നെന്തേലുമടിച്ചോണ്ടുപോവും... പിന്നതൊക്കെ മേടിച്ചുതരാൻ നിന്റെ തന്തവരോ...?? വൈകുന്നേരമ്മന്നു വീട്ടിക്കേറണോങ്കിൽ ബാഗേലാണംവെച്ചിട്ടു വണ്ടീക്കേറടീ..!!"""_ കേൾക്കേണ്ടതു കേട്ടപ്പോളവൾക്കു കാര്യംമനസ്സിലായി...

താക്കോലു ബാഗിലേയ്ക്കിട്ടുകൊണ്ടവൾ വണ്ടിയിലേയ്ക്കു കേറി...

രാവിലേ കിടന്നോടിയതുകൊണ്ടാവും മീനാക്ഷിയുടെ ശരീരത്തിൽനിന്നും വന്നത് മറ്റൊരുമണമായിരുന്നു...

എന്നാലുമതു വിയർപ്പുമണമല്ലെന്നു തോന്നുന്നു...

അല്ലേത്തന്നെ ഇത്രേംമണമുള്ള വിയർപ്പുപൊഴിയ്ക്കാൻ ഇവളാര്, കസ്തൂരിമാനോ..??

ഇതുകുളിയ്ക്കാതെ കണ്ണിൽക്കണ്ട പെർഫ്യൂംമൊത്തം അടിച്ചുകേറ്റിട്ടു വന്നതാ ശവം...

ആ ദുർഗന്ധോം സഹിച്ചൊരുവിധത്തിലവളെ കോളേജിക്കൊണ്ടിറക്കിയപ്പോഴാണ് മീനാക്ഷിയുടടുത്ത ചോദ്യം,

""...വൈകിട്ടെപ്പോൾ വരും..??"""

അതിന്,

""...ഞാനെനിയ്ക്കു തോന്നുമ്പോവരും... അതുനീയന്വേഷിക്കണ്ട..!!"""_ എന്നൊരു മറുപടികൊടുത്തതും,

""...അതല്ല... രാത്രി വൈകുമോന്നറിയാനാ..!!"""_ എന്നുംപറഞ്ഞവളെന്റെ മുഖത്തേയ്ക്കുനോക്കി...

""...ചെലപ്പോ വൈകീന്നിരിയ്ക്കും... ചെലപ്പോ നേരത്തേ വന്നൂന്നുമിരിയ്ക്കും... അതൊക്കെ ഞാൻനിന്നെ ബോധ്യപ്പെടുത്തണോ..??"""_ തിരിച്ചു ചോദിച്ചുകൊണ്ടുഞാൻ വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ,

""...വരുമ്പഴെന്തേലും കറിവെയ്ക്കാൻ മേടിച്ചിട്ടുവരാവോ..??"""_ പതിഞ്ഞ സ്വരത്തിലാണു മീനാക്ഷിയതു തിരക്കുന്നത്...

""...മേടിച്ചോണ്ടുവരുക മാത്രല്ലടീ... വെറുതെ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... ആളുകള് നോക്കുന്നു...!!"""_ പെട്ടെന്നു ചുറ്റിലുമായൊന്നു കണ്ണുപായിച്ച ഞാൻ നാവിനെ വിലക്കിയപ്പോൾ,

""...അല്ലാ... വീട്ടിക്കറിയൊന്നൂല്ലല്ലോ... അതോണ്ടു ചോദിച്ചതാ ഞാൻ... അരി ഞാഞ്ചെന്നിട്ടടുപ്പത്തിടാം..!!"""_ ഹോസ്പിറ്റലിൽ കൂടിനിന്ന പലരും ഞങ്ങളെ നോക്കുന്നതു കണ്ടതുകൊണ്ടാവും, മീനാക്ഷിയെന്നോടു

💬 Comments

View all comments