Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
ചേർന്നുനിന്നു രഹസ്യംമ്പോലതു പറഞ്ഞത്...
""...വേണ്ടെടീ... അതുങ്കൂടെ ഞാന്നിനക്കു വെട്ടിപ്പുഴുങ്ങിത്തരാം... തിന്നുചാവ് നീ...!!"""
""...നെനക്കു പറ്റോങ്കില് വാങ്ങീട്ടു വാ..!!"""
""...പിന്നേ.. നിന്റച്ഛനെന്റെകയ്യേല് കാശെണ്ണി തന്നിരിയ്ക്കുവാണല്ലോ പറയുമ്പംപറയുമ്പം മേടിച്ചോണ്ടുവരാൻ..!!"""_
അതോടെ,
""...പൈസ... പൈസയില്ലാഞ്ഞിട്ടാണോ..??
പൈസ ഞാന്തരാം... നീ മേടിച്ചിട്ടു വന്നാമതി..!!"""_ എന്നായി മീനാക്ഷി...
എന്നിട്ടുടനേതന്നെ ഒരഞ്ഞൂറു രൂപയെടുത്തെന്റെ നേരെനീട്ടി...
ആദ്യം ചവിട്ടിത്തള്ളാനാണു തോന്നിയങ്കിലും ചെയ്തില്ല...
ആ കാശുമേടിച്ചു പുട്ടടിച്ചാലോന്നുള്ള ചിന്തയായിരുന്നെനിയ്ക്ക്...
""...അല്ലാ... തമ്പുരാട്ടിയ്ക്കു രാത്രീലെന്താ വേണ്ടേന്നു പറഞ്ഞില്ലാ..!!""'"_ കാശുംതന്നു തിരിഞ്ഞു നടക്കാനൊരുങ്ങിയ മീനാക്ഷിയെ ഞാൻതടഞ്ഞു...
""...അത്..."""_ അവളൊന്നാലോചിച്ചശേഷം,
""...ഇന്നലെ ചിക്കനല്ലായ്രുന്നോ... ഇന്നു ബീഫാക്കിയാലോ..??"""_ ചമ്മലോടുകൂടിയ സംശയഭാവത്തിലായിരുന്നു ചോദ്യം...
""...ഓ.! അപ്പൊ ചിക്കനും ബീഫുമൊക്കേ മൂഞ്ചൂ..?? ചുമ്മാതാണോയിങ്ങനെ കൊഴുപ്പുകേറിക്കിടക്കുന്നേ... ഇന്നലെ കൊറച്ചുകൊഴുപ്പു പാവാടപൊങ്ങീപ്പോൾ ഞാങ്കണ്ടതല്ലേ..!!"""_ വീണ്ടും ഞാനൊന്നു തളിയ്ക്കാൻനോക്കീതും മീനാക്ഷി പെട്ടെന്നവൾടെ വലതുകൈകൊണ്ടെന്റെ വാപൊത്തിപ്പിടിച്ചു,
""...ഒന്നുപയ്യെ പറേടാ... ആരേലും കേൾക്കും..!!"""_ അതുപറഞ്ഞുകൊണ്ടെന്റെ മുഖത്തേയ്ക്കുനോക്കിയ ആ നിമിഷംമാത്രം മതിയായിരുന്നു, എന്റെ വാപൊത്തിപ്പിടിച്ചിരുന്ന അവൾടെയാ കൈ പിൻവലിയാൻ...
""... ഈ അഞ്ഞൂറുരൂപയ്ക്കാകെയൊരുകിലോ ബീഫേകിട്ടൂ... നിനക്കു വെട്ടിവിഴുങ്ങാന്തന്നെ മൂന്നുകിലോവേണം..!!"""_ അഞ്ഞൂറിന്റെനോട്ടും നീട്ടിക്കാണിച്ചുകൊണ്ടു ഞാൻ പറഞ്ഞതും,
""...അതു മതിയാവൂലേ...??"""_ എന്നായവൾ...
""...പറഞ്ഞില്ലേ.. അതു നെനക്കുള്ളതേയാവൂന്ന്... നെനക്കു വെച്ചുവിളമ്പീട്ടു പട്ടിണികിടക്കാനൊന്നും എനിയ്ക്കുപറ്റത്തില്ല..!!"""_ പറഞ്ഞയുടനേ പേഴ്സിൽകയ്യിട്ട് ഒരഞ്ഞൂറുരൂപകൂടി അവളെടുത്തുനീട്ടി...
""...ആയിരംരൂപേ..?? അപ്പോളതിലേയ്ക്കു ചേർക്കേണ്ട സാധനങ്ങളോ..??"""_ ആ
ബാങ്കിലിനീം കാശുണ്ടോന്നറിയാനുള്ള എന്റെയിങ്കിതം കൂടി...
""...ഇനീമ്മേണോ..?? എങ്കിൽ അക്കൗണ്ടീന്നെടുക്കണം..!!"""
""...തിന്നണോങ്കില് അക്കൌണ്ടീന്നെടുക്കേണ്ടിവരും... അല്ലേത്തന്നക്കൗണ്ടില് രണ്ടുംമൂന്നും ലക്ഷംരൂപയുള്ള നീയൊക്കെയാണോ അഞ്ഞൂറുരൂപയ്ക്കെച്ചിത്തരം കാട്ടുന്നേ..?? കഷ്ടം..!!"""_ ഞാൻ പുച്ഛിച്ചപ്പോൾ,
""...അതു ഞാൻ കഷ്ടപ്പെട്ടു ജോലിചെയ്തുണ്ടാക്കിയ കാശാ... അതുകൊണ്ടെനിയ്ക്കു പല ആവശ്യങ്ങളുമുണ്ട്..!!"""_ അവൾ കരുതലോടെ പറഞ്ഞു...
പിന്നെ ഞാനൊന്നും മിണ്ടീല...
എന്നാലും നൂറ്റിയിരുപത് രൂപമുടക്കി പാഴ്സലൊരു കറിവാങ്ങാനവൾക്കു തോന്നാതിരുന്ന ബുദ്ധിയേയുമോർത്ത് ഞാൻ വണ്ടിതിരിച്ചു...
എങ്ങനെപോയാലും എനിയ്ക്കുമവൾക്കൂടെ കഴിയ്ക്കാൻ അരക്കിലോ ബീഫുമതി...
എങ്കിലും ഒരുകിലോ മേടിച്ചേക്കാം...
എന്റെയല്ലല്ലോ...
അവൾടെ കാശല്ലേ..??
അങ്ങനെവരുമ്പോൾ ഒരുകിലോ ബീഫിന് മുന്നൂറുരൂപ...
അപ്പോൾ ബാക്കിയെഴുന്നൂറുരൂപ പോക്കറ്റിൽ... ആ കളികൊള്ളാം.!
ഈഐഡിയ നേരത്തേ തോന്നിയിരുന്നേൽ വെറുതേ വെയിലത്തു കിടന്നോടി ശരീരമനക്കേണ്ടിയിരുന്നില്ല...
...ആം.! എത്രയുമ്പെട്ടെന്ന് അവൾടെ അക്കൌണ്ടു വെളുപ്പിച്ചെടുക്കണം.!
അതോടെന്റെമനസ്സിൽ മീനാക്ഷിയ്ക്കൊരു പൊന്മുട്ടയുടുന്ന താറാവിന്റെസ്ഥാനമായി...
വണ്ടി മെയ്ൻസിറ്റി കഴിഞ്ഞെന്റെ കോളേജിലേയ്ക്കു പായുമ്പോൾ,
മൂന്നുലക്ഷത്തോളം രൂപ അക്കൌണ്ടിലുള്ള താറാവിനെ വളർത്തണോ കൊല്ലണോന്നുള്ള
💬 Comments
View all comments