0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1723

നീട്ടിയിരുന്നപ്പോൾ ടോപ്പിന്റെസ്ലിറ്റുമാറി ലെഗ്ഗിൻസിൽ നിറഞ്ഞുനിന്ന കൊഴുത്ത തുടയിലേയ്ക്കൊന്നു നോക്കിയതും ടിവിയിൽനിന്നും കണ്ണുമാറ്റി മീനാക്ഷിയെന്റെ നേരേ മുഖംതിരിച്ചു...

അതുകണ്ടതും ഞാനെന്റെ നോട്ടംമാറ്റിക്കൊണ്ടു റൂമിലേയ്ക്കുനടന്നു...

റൂമിലേയ്ക്കുകേറി, കട്ടിലിൽക്കിടന്നു ഫോണെടുത്തു കുത്താമെന്നു കരുതിയപ്പോഴാണ് ബാറ്ററി ഡൌണായി കിടക്കുന്നതറിഞ്ഞത്... പിന്നെന്തോ ചെയ്യാൻ..??

ഫോണുമെടുത്തു ചാർജിലിട്ടു കുറച്ചുനേരംകൂടവിടെ കിടന്നെങ്കിലും മനസ്സുമുഴുവൻ ചടപ്പായിപ്പോയിരുന്നു...

പിന്നെന്തുംവരട്ടേന്നു കരുതി താഴേയ്ക്കുതന്നെയിറങ്ങി...

ഞാൻ സ്റ്റെയറിറങ്ങിചെല്ലുന്ന കാലടിശബ്ദംകേട്ടതും തിരിഞ്ഞുനോക്കിയ മീനാക്ഷി ഞാൻ ഹോളിലേയ്ക്കു ചെന്നതുകണ്ടുടൻ മാറിക്കിടന്ന ടോപ്പുവലിച്ചിട്ടു തന്റെ വണ്ണിച്ച തുടയെമറച്ചു...

അവൾടെയാ ചെയ്തിയിൽ ഞാൻ വീണ്ടുമൊന്നുചൂളി, കുറച്ചുമുന്നേ ഞാനങ്ങോട്ടുനോക്കീതു കണ്ടിട്ടാവുമല്ലോ അവളങ്ങനെ ചെയ്തതെന്നോർത്ത്...

എന്നിട്ടും വലിയ മൈൻഡാക്കാതെ, അവൾടെ ഇടതുവശത്തായി ഭിത്തിയോടു ചേർന്നുകിടന്ന മറ്റൊരുസോഫയിലേയ്ക്കു ഞാനുമിരിയ്ക്കുവാണു ചെയ്തത്...

എന്നെയൊന്നു നോക്കുകപോലും ചെയ്യാതെ കാലിന്മേൽ കാലുംകയറ്റിവെച്ചിരിയ്ക്കുന്ന മീനാക്ഷിയെകണ്ടപ്പോൾ ചൊറിഞ്ഞുവന്നെങ്കിലും ഞാൻ പൂർണ്ണമായുമെന്റെ ശ്രെദ്ധ സിനിമയിലേയ്ക്കു കേന്ദ്രീകരിച്ചു...

മമ്മൂക്കയും നയൻതാരയുമുള്ള പുതിയനിയമം മൂവിയുടെ സെക്കന്റ്ഹാഫായിരുന്നു അപ്പോൾ മൂവായ്ക്കൊണ്ടിരുന്നത്...

അതിൽ റേപ്പുചെയ്യപ്പെട്ട ശേഷമുള്ള നയൻസിന്റെ പ്രതികാരംകണ്ടപ്പോൾ, ഇവളിനി മനപ്പൂർവ്വമിതിട്ടേക്കുന്നതാണോന്നൊരു സംശയം തോന്നാതിരുന്നില്ല...

അതുകൊണ്ട് അതറിയാനായി,

""...ഓ... പിന്നേ... ഇങ്ങനൊള്ള റിവഞ്ചൊക്കെ സിനിമേല്മാത്രേ നടക്കത്തുള്ളൂ... റിയൽലൈഫിലാണേ ചിലരെയൊക്കെപ്പോലെ പൂരീംതിന്ന് ഏമ്പക്കോമിട്ടു നടക്കാം..!!"""_ എന്നൊന്നെറിഞ്ഞു നോക്കി...

പക്ഷേ അതിനവളെന്നെയൊന്നു നോക്കുകപോലും ചെയ്യാതെവന്നപ്പോൾ, ഞാൻ പറഞ്ഞതിനി കേട്ടുകാണില്ലേ..?? അതോ കേട്ടിട്ടും മൈൻഡാക്കാത്തതാണോയെന്ന സംശയത്തിൽ,

""...ഹൊ.! അതുവരെ എന്തൊക്കെ ചാട്ടോംബഹളോമായ്രുന്നു... ഒരു റേപ്പുകഴിഞ്ഞപ്പോൾ നോക്കിയ്ക്കാണൊരു ശല്യോമില്ല..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തു...

അതിന്,

""...അതൊന്നുമാരുടേം കഴിവോ... എന്റെ പിടിപ്പുകേടോ അല്ല..!!"""_ തിരിഞ്ഞുപോലും നോക്കാതെ പെട്ടെന്നായിരുന്നവൾടെ മറുപടി,

""...എന്നെ ബലമായ് പിടിച്ചുപദ്രവിച്ച നിന്നെ ജീവിതകാലമെഴീച്ചു നിൽക്കാനാവാത്തനിലയിൽ തളത്തിക്കെടത്താനേ എനിയ്ക്കൊരിഞ്ചക്ഷന്റെ ചിലവേയുള്ളൂ... നീയെന്നന്നു കട്ടിലേലിട്ടങ്ങനെ ടോർച്ചർ ചെയ്യുമ്പോഴെല്ലാം നിന്നേമതുപോലെ കിടത്തി ടോർച്ചർ ചെയ്യണായ്രുന്നെന്നു തന്നെയായ്രുന്നെന്റെ മനസ്സിൽ... അതിനുവേണ്ടിത്തന്നെയാ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യാമ്മരത്തില്ലെന്നുപറഞ്ഞു നിന്നെ വിശ്വസിപ്പിയ്ക്കാൻ
നോക്കീതും..!!"""_ മുഖത്തൊരു ഭാവമാറ്റവുമില്ലാതെ അവളതു പറഞ്ഞു നിർത്തിയപ്പോൾ, വെറുതെ ഇഞ്ചക്ഷന്റാവശ്യമെന്തിനു ചേച്ചീ.. ഞങ്ങളെപ്പോഴേ തളന്നെന്ന മട്ടിലായിരുന്നെന്റെ ശരീരം...

നാവൊഴികെ ബാക്കിയൊന്നുമനങ്ങീല...

എന്നിട്ടുമെന്റെ വെർവാങ്കലെട്ടനാവ് വെല്ലുവിളിയ്ക്കാൻ കൂട്ടാക്കീന്നു വെച്ചാൽ, എന്നെ സമ്മതിയ്ക്കാതെ തരമുണ്ടോ..??!!

""...എന്നിട്ടെന്തേ തളത്തിക്കിടത്താഞ്ഞേ...?? ഡയലോഗടിയ്ക്കുമ്പോലെ എളുപ്പമല്ലല്ലോ കാര്യന്നടത്താനല്ലേ..??"""

""...ചെയ്യാനുള്ള പേടികൊണ്ടൊന്നുവല്ല... നിന്റെ ചെറീമ്മയെ ഓർത്തുപോയി..!!"""_ അവളൊന്നു നിർത്തിയശേഷം,

""...അന്നവിടെ കട്ടിലീന്നെഴുന്നേൽക്കാൻ വയ്യാണ്ട് ഒരേകെടപ്പുകെടപ്പോൾ എന്നെയൊന്നു ബാത്ത്റൂമിക്കൊണ്ടാക്കാനും ഫുഡുകൊണ്ടേത്തരാനുവൊക്കെ ആ പാവമേണ്ടാർന്നുള്ളൂ... ഇനിയിതിന്റെപേരില് മോളവനോടു പ്രതികാരോന്നുഞ്ചെയ്യല്ലേന്ന് ആ പാവം വാവിട്ടു കരഞ്ഞുപറഞ്ഞപ്പോൾ, അതുകേട്ടിട്ടു പിന്നേം നിന്നോടു പ്രതികാരഞ്ചെയ്യാൻ നീയല്ല മീനാക്ഷി... തിന്നചോറിനു നന്ദികാണിച്ചേ എനിയ്ക്കു ശീലോള്ളൂ..!!"""_ എന്നിട്ടെന്നെ ചെരിഞ്ഞൊന്നു നോക്കിയശേഷമവൾ വീണ്ടുംതുടർന്നു,

""...അതോണ്ടാ... ആ ഒറ്റക്കാരണങ്കൊണ്ടാ നീയിപ്പോഴുമെന്റെ മുന്നിലെഴുന്നേറ്റു നിയ്ക്കുന്നത്... വെറുതേ ഇങ്ങനഹങ്കാരോമ്പറഞ്ഞു നടക്കാതെപോയാ

💬 Comments

View all comments