Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
വണ്ടിയുമായി...
നേരേ അറേബ്യൻഗ്രിൽസിലേയ്ക്കു വെച്ചുപിടിച്ചു...
അവിടുന്ന് ഒരു ഫുൾസെറ്റ് ചിക്കൻബിരിയാണിയും ഹാഫ് സെവനപ്പുമെടുത്ത് തിരിച്ചു...
വീട്ടിലെത്തിയപ്പോൾ മീനാക്ഷീടെ കഞ്ഞികുടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ...
ഞാനെങ്ങോട്ടു പോയീന്നറിയാതെ കുറേനേരം നോക്കിയിരുന്നു കാണണം...
ഞാമ്മന്നാലല്ലേ എന്നേംപട്ടിണിയ്ക്കിട്ട് കൊലത്തീറ്റ തിന്നാമ്പപറ്റൂ...
അവളുടെ തീറ്റ തുടങ്ങീട്ടേയുള്ളൂന്നു മനസ്സിലായതും പെട്ടെന്നു ഞാനാ പാഴ്സൽകവർ ടേബിളിന്റെമുകളിലേയ്ക്കുവെച്ച്, അതിനുള്ളിൽനിന്നും ബിരിയാണിയും സെവനപ്പും ടേബിളിലേയ്ക്കുമാറ്റി...
""...എന്താന്നറീല.. അറേബ്യനിലെ ചിക്കൻബിരിയാണി കഴിയ്ക്കാനൊരു കൊതി..!!"""_ ആത്മഗതംപോലെ അതുമ്പറഞ്ഞു ഞാൻ മീനാക്ഷിയെയൊന്നു പാളിനോക്കി...
ടേബിളിനുപുറത്തിരുന്ന ബിരിയാണിയിലും സെവനപ്പ്ബോട്ടിലിലും മാറിമാറിനോക്കിയ മീനാക്ഷി ഉണ്ടക്കണ്ണു പെരുക്കിയെന്നെ ദഹിപ്പിയ്ക്കുന്നൊരു നോട്ടം..
ആ ഒറ്റനോട്ടം മതിയായ്രുന്നെന്റെ വിശപ്പുമാറാൻ...
അപ്പോൾകിട്ടിയ തരിപ്പിൽ ഞാനൊന്നും നോക്കാതെ കസേരയും വലിച്ചിട്ടു ബിരിയാണി തുറന്നുവെച്ചു...
""...അല്ലേലും അറേബ്യനിലെ ബിരിയാണീടെ മണം.. ഹോ..!!"""_ അവള്കാണച്ചേ ശ്വാസമാഞ്ഞുവലിച്ചുകൊണ്ടു പറഞ്ഞശേഷം ഞാൻ വാരിക്കഴിയ്ക്കാൻ തുടങ്ങി...
""...ഈഹ്.! ഡിസ്ഗസ്റ്റിങ്..!!"""_ കൈകഴുകപോലും ചെയ്യാണ്ടു കഴിയ്ക്കുന്നതു കണ്ടിട്ടാവണം അവളുവെറുപ്പോടെ മുഖംകോട്ടിക്കൊണ്ടു പറഞ്ഞു...
""...പഠിയ്ക്കുന്നതു ഹോട്ടൽ മാനേജ്മെന്റാന്നു പറഞ്ഞിട്ടെന്തോ കാര്യം.. വൃത്തിവേണ്ടേ..?? ആം.. ഇതുപോലുള്ളവരൊക്കെ തന്നെയാവും ഇതുമൊണ്ടാക്കണേ..!!"""_ ഒരു നെടുവീർപ്പോടെന്റെ ബിരിയാണിയിലേയ്ക്കു നോക്കി മീനാക്ഷി പൂർത്തീകരിച്ചപ്പോൾ ചിരിയടക്കാനായി ഞാൻ പെട്ടപാട്...
""...എന്നിട്ടു ബിരിയാണി കിട്ടാത്തേന്റെ കരച്ചിലിവടെ കേൾക്കാലോ..!!"""_ തികട്ടിവന്ന ചിരി കടിച്ചുപിടിച്ചുകൊണ്ടു ഞാൻ മറുപടികൊടുത്തു...
""...അയ്നു ഞാനെന്തിനാ കരേണേ..?? എനിയ്ക്കു പണ്ടേ ബിരിയാണിയിഷ്ടോല്ല.. എനിയ്ക്കു കഞ്ഞിയാണിഷ്ടം..!!"""
""...അതല്ലേലുമങ്ങനാ.. പഴങ്കഞ്ഞിയ്ക്കു വെറുംകഞ്ഞിയോടാവും താല്പര്യം..!!"""_ പറഞ്ഞുതീർന്നില്ല, കണ്ണുയർത്തി എന്നെയൊന്നു തുറിച്ചുനോക്കിയ മീനാക്ഷി, കയ്യേലിരുന്നസ്പൂൺ ടേബിളിനുപുറത്തേയ്ക്കു വെച്ചശേഷം കൈകൊണ്ടു വാരിക്കഴിയ്ക്കാൻ തുടങ്ങി...
...ശെരിയാണല്ലോ... സ്പൂണുകൊണ്ടു കോരിക്കുടിച്ചാലല്ലേ കഞ്ഞിയാവൂ...
ഹൊ.! ഡോക്ടർടെ ഫുത്തി.!
സ്വയംചിരിയമർത്തി നോക്കുമ്പോളാണ് ടേബിളിനുപുറത്തെ പ്ളേറ്റിലിരുന്ന അവൾടെ ഓംലേറ്റെന്റെ ശ്രെദ്ധയിൽപ്പെടുന്നത്...
ഉടനേ ഞാനാ പ്ളേറ്റടുത്തേയ്ക്കു നീക്കിയിട്ട്,
""...ആഹാ.. കാണാണ്ടുപോയ നിന്റെ ഷഡ്ഡികിട്ടിയോ..??"""_ എന്നൊരു ചോദ്യമിട്ടു...
ആദ്യംകാര്യമെന്താന്നു
മനസ്സിലാകാതിരുന്ന മീനാക്ഷി, എന്നെ രൂക്ഷമായൊന്നു നോക്കുമ്പോൾ വെകിടചിരിയോടെ ഞാനവൾടെ ഓംലേറ്റിലേയ്ക്കു കണ്ണുംനട്ടിരിയ്ക്കുവായിരുന്നു...
ഉടനെ കാര്യമെന്തെന്നു ബോധ്യംവന്ന മീനാക്ഷിയെഴുന്നേറ്റ് ഷഡ്ഡിയുടെ ഫോട്ടോസ്റ്റാറ്റുപോലിരുന്ന ഓംലേറ്റെന്റെ കയ്യീന്നു പിടിച്ചുവാങ്ങി...
എന്നിട്ടു ഞാമ്പറഞ്ഞത് ഇഷ്ടമാകാത്ത രീതിയിൽ,
""...ഞാന്നിന്റെ സാധനത്തേലൊന്നും തൊടാനോ കളിയാക്കാനോ വരണില്ലല്ലോ.. പിന്നെന്തോത്തിനാ നീയെന്നെ ശല്യഞ്ചെയ്യണേ..??"""_ എന്നുകൂടി ചോദിച്ചപ്പോൾ ഞാനുമൊന്നടങ്ങി...
നമ്മളെ ശല്യം ചെയ്തില്ലേൽപ്പിന്നെ നമുക്കെന്തു പാട്..?? എന്നതായിരുന്നു നോമിന്റെകാഴ്ചപ്പാട്...
""...അതേ.. കഞ്ഞിയിൽ വെള്ളംകഴിയുവാണേൽ പറഞ്ഞാമതി... കൊറച്ചു സെവനപ്പൊഴിച്ചുതരാം..!!"""_ കുറച്ചുനേരം മിണ്ടാണ്ടിരുന്നു കഴിച്ചപ്പോൾ, വീണ്ടും ജന്മനാകൂടെയുള്ളയാ കൃമി തുളഞ്ഞുവന്നു...
അതുകൂടായപ്പോൾ ക്ഷമനശിച്ച മീനാക്ഷി,
""...അതു നിന്റച്ഛനു കൊണ്ടോയ്ക്കൊട്..!!"""_ എന്നും പറഞ്ഞുകൊണ്ടു
ടേബിനുപുറത്തിരുന്ന പ്ളേറ്റുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു...
...വല്ലാവശ്യോമുണ്ടാർന്നോ..?? വെറുതെയിരുന്നവളെ കുത്തിക്കുത്തി തന്തയ്ക്കുവിളി കേട്ടപ്പോൾ സുഖായ്ക്കാണോലോ..??_ ആരോ ചോദിയ്ക്കുന്നതു കേട്ടു...
പിന്നവിടിരുന്നു
💬 Comments
View all comments