0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1725

ഞാനവളെ സംശയഭാവത്തോടെ നോക്കുമ്പോൾ മീനാക്ഷി ഫോൺ ചെവിയോടു പിടിച്ചുകഴിഞ്ഞിരുന്നു,

""...ഹലോ... ചെറീമ്മേ... എവിടെയാ..??"""_ കൊഞ്ചിക്കൊണ്ടു ചോദിച്ചതിനൊപ്പം ചുണ്ടുകൾ രണ്ടുമകത്തേയ്ക്കു മടക്കി എന്നെയൊന്നാക്കുക കൂടി ചെയ്തപ്പോൾ ഫുൾ ടെംപറിൽനിന്നയെന്റെ കാറ്റഴിഞ്ഞു...

""...ആം.! ഞാനിവടെ കഞ്ഞിവെയ്ക്കാൻ തുടങ്ങുവാ..!!"""_ അടുപ്പത്തിരുന്ന കലത്തിലേയ്ക്കു നോക്കിക്കൊണ്ടവൾ ചെറിയമ്മ ചോദിച്ചതിനു മറുപടികൊടുത്തു...

വീണ്ടുമവിടുന്നെന്തോ പറയുന്നതു കേട്ട അവളുടെ മുഖത്തൊരിയ്ക്കൽകൂടി ചിരിവിടർന്നു, ഒപ്പമെന്നെയൊന്നു നോക്കുകകൂടി ചെയ്തിട്ടാണതിനവൾടെ മറുപടി...

""...ഇല്ല ചെറീമ്മേ... രണ്ടു ഗ്ലാസ്സിട്ടാൽ തികഞ്ഞില്ലേലോന്നു കരുതി കുറച്ചൂടിട്ടു... ഇനി സിദ്ധൂനു കൊറച്ചൂടെ കഞ്ഞികുടിയ്ക്കാൻ തോന്നിയാലോ..??"""_ അതുപറയുമ്പോൾ ചിരി പുറത്തുവരാതിരിയ്ക്കാനവൾ കിണഞ്ഞു പരിശ്രമിയ്ക്കുന്നുണ്ടാർന്നു...

...നീ ചിരിയെടി പൂറീ... നിന്റെ കഞ്ഞിയില്ലേലെനിയ്ക്കു മൈരാണ്... എന്നമട്ടിൽ ഞാനവളെ നോക്കുമ്പോൾ, അവളെന്നെയും തുറിച്ചുനോക്കി...

എന്നിട്ട്,

""...ആ... ചെറീമ്മേ... സിദ്ധുവൊണ്ട്..!!"""_ എന്നുംപറഞ്ഞവൾ ലൗഡ്സ്പീക്കർ ഓൺചെയ്തു...

ഉടനെ ചെറിയമ്മേടെ ശബ്ദം,

""...എന്നിട്ടവനടങ്ങി നിയ്ക്കുന്നോ മോളേ..?? അതോയെന്തേലും കുരുത്തക്കേടു കാണിച്ചോ..??"""

""...ഏയ്‌.! ഇതുവരെ കൊഴപ്പോന്നൂല്ല..!!"""

""...ആം.! ഇനിയവനെന്തേലും കുരുത്തക്കേടു കാണിയ്ക്കുവോ.. നിന്നെശല്യഞ്ചെയ്കയോ ചെയ്താലാൽ ആ നിമിഷം മോളെന്നെ വിളിച്ചോണം... ബാക്കിയെന്താ ചെയ്യേണ്ടിയേന്ന് എനിയ്ക്കറിയാം..!!"""_ ഭീഷണിപോലെയുള്ള ആ ശബ്ദത്തിനൊപ്പം,

""...ശെരി മീനൂ... ഞാനെന്നാ കൊറച്ചുകഴിഞ്ഞു വിളിയ്ക്കാം... അവടെത്തിരക്കുന്നുണ്ട്..!!"""_ എന്നുപറഞ്ഞു ഫോൺ കട്ടുചെയ്കയും ചെയ്തു...

മീനാക്ഷിയെയൊന്നു വിരട്ടാനായിചെന്ന ഞാനതോടടങ്ങി...

ഇനിയെന്തേലുങ്കാണിച്ചാൽ അവളുടനേ ചെറിയമ്മയെ വിളിച്ചുപറയും...

ചെറിയമ്മപറഞ്ഞതു കേൾക്കാതെ പിന്നുമലമ്പുണ്ടാക്കീന്നറിഞ്ഞാൽ, കുടുംബത്താകെയുള്ള ആശ്രയംകൂടി അവസാനിയ്ക്കും...

അതോർത്തപ്പോൾ വെറുതെചെന്നവളെ ചൊറിയുന്നതു ബുദ്ധിമോശമാണെന്നു മനസ്സുപറഞ്ഞു...

അല്ലായിരുന്നേലവൾടെ കഞ്ഞിക്കലമെല്ലാംകൂടി വാഴപ്പറമ്പിൽ കിടന്നേനെ...

ചൊറിച്ചിലടക്കാൻ സ്വയമാശ്വസിച്ചുകൊണ്ടു മനസ്സിൽപറഞ്ഞതിനൊപ്പം ഞാൻ തിരികെ ഹോളിലേയ്ക്കു നടന്നു...

പിന്നുള്ള കുറച്ചുസമയം ടിവിയും ഓൺചെയ്തു പഴയൊരു ക്രിക്കറ്റ്‌മാച്ചും വെച്ചിരിയ്ക്കയാണു ചെയ്തത്...

ഒരുച്ചവരെ ടിവികണ്ടു സമയംകളഞ്ഞ ഞാൻ വീണ്ടും അടുക്കളയിലേയ്ക്കു ചെന്നുനോക്കിയപ്പോൾ കക്ഷി ഒരുപാത്രത്തിലൊക്കെ കഞ്ഞിപകർന്നുവെച്ചു മറ്റൊരു കുഞ്ഞിപ്പാത്രത്തിൽ അച്ചാറുമെടുത്തു
കഴിഞ്ഞിരുന്നു...

അടുത്തതായി മൊട്ട വറുക്കാനുള്ള ശ്രെമമാണ്...

അതിനാണെന്നു തോന്നുന്നു ഫോണേലൊക്കെ നോക്കുന്നുണ്ട്...

യൂട്യൂബിൽ നോക്കി ചെയ്യുവാനുള്ള പ്ലാനാവും...

ഓഹ്.! ഒരു ഓംലെറ്റടിയ്ക്കാൻ യൂട്യൂബു നോക്കുന്ന ഇവളെയൊക്കെ... എനിയ്ക്കതു കണ്ടിട്ടു വിറഞ്ഞുവന്നു...

പെട്ടെന്നാണ്,

""...രണ്ടുപേർക്ക് ഓംലെറ്റുണ്ടാക്കാൻ രണ്ടുമൊട്ട... അപ്പൊ ഒരു മൊട്ട..!!"""_ എന്നയവൾടെ മറ്റേടത്തെയാ ഡയലോഗ്...

അതുകേട്ടതും ഞാനവടെച്ചെന്ന് എത്തിനോക്കിനിന്നത് അവളറിഞ്ഞെന്നു മനസ്സിലായി... അതോടെ വീണ്ടും ഞാൻ ഹോളിലേയ്ക്കു വെച്ചുപിടിച്ചു...

കുറച്ചു കഴിഞ്ഞപ്പോളേയ്ക്ക്കും ഒരുവലിയ ബൗളിൽ കഞ്ഞിയും മറ്റൊരു കുഞ്ഞുപ്ളേറ്റിൽ അച്ചാറും ഓംലേറ്റുമായി വന്ന്, ഡൈനിങ് ഹോളിലെ വലിയ ടേബിളിന്മേൽവെച്ചു...

എന്നിട്ടു ഹോളിലേയ്ക്കു നോക്കി,

""...ഇനിയെന്താന്നുവെച്ചാ ചെയ്തോ... എന്റേതുകഴിഞ്ഞു..!!"""_ എന്നൊരു ഡയലോഗും...

...എന്റെ വീട്ടിന്റടുക്കളേക്കേറാൻ എനിയ്ക്കിവൾടെ പെർമിഷനോ..??_ കേട്ടപ്പോൾതന്നെ വിറഞ്ഞുവന്ന ഞാൻ പിന്നൊന്നുമാലോചിയ്ക്കാതെ പെട്ടെന്നു വണ്ടിയുടെകീയുമെടുത്തു പുറത്തുചാടി..

പിന്നൊറ്റകുതിപ്പായിരുന്നു

💬 Comments

View all comments