0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1556

പുറത്തുപോയി കഴിച്ചായ്രുന്നു... ഇവടടുത്തൊക്കെ ഒത്തിരി ഹോട്ടലൊക്കെണ്ടല്ലേ... അതേതായാലും കൊള്ളാം..!!"""

""...അതല്ലേലും നിനക്കിഷ്ടപ്പെടോന്ന് എനിയ്ക്കറിയാം...
പിന്നൊരപേക്ഷയുണ്ട്, കണ്ട ഹോട്ടലിലൊക്കെക്കേറി കട്ടുംമോട്ടിച്ചും തിന്നരുത്... മേടിച്ചുതിന്നുന്നതിനൊക്കെ കാശുകൊടുക്കണമെന്ന്..!!"""_ അവളെയൊന്നു കൊട്ടിയതും കക്ഷിയെന്നെ തിന്നുമെന്നഭാവത്തിലൊരു നോട്ടം...

അപ്പോഴേയ്ക്കുമതിലേ പോയ പിള്ളേരൊക്കെ ഞങ്ങളെനോക്കി തലകുലുക്കാനും ആക്കിച്ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ ഞാനവളോടു പോകാനായി കണ്ണുകൂർപ്പിച്ചു...

""...വൈകിട്ടുപോവുമ്പം എന്നെക്കൂടി കൊണ്ടുപോണം..!!"""_ എന്നൊരാവശ്യവുമുന്നയിച്ച് എന്റെ മറുപടികേൾക്കാൻ നിൽക്കാതെ മീനാക്ഷി തിരിഞ്ഞുനടന്നു...

അവളെയിവടെ കളഞ്ഞിട്ടെങ്ങനെ പോകുമെന്ന അന്താരാഷ്ട്രചിന്തയോടെ ക്ലാസ്സിലേയ്ക്കു തിരിയുമ്പോഴാണ് പെട്ടെന്ന് ലെക്ഷ്മിയെന്റെ മുന്നിലേയ്ക്കു വന്നുചാടുന്നത്...

ഈ ലെക്ഷ്മിയാണ് എന്നെ ഫസ്റ്റിയറിലൊന്നൂമ്പിച്ചത്...

അന്നു കല്യാണങ്കഴിഞ്ഞ് വന്നദിവസവും എന്നെ കൂട്ടുകാരികൾക്കൊപ്പംവന്നു ഊക്കിവിടാൻ നോക്കിയെന്നു ഞാമ്പറഞ്ഞില്ലേ, ആ ടീമുതന്നെയാണ്...

പിന്നാലെവന്ന അവൾടെ കൂട്ടുകാരികളെക്കൂടി കണ്ടപ്പോൾ എനിയ്ക്കങ്ങോടു പൊളിഞ്ഞുകേറി...

എന്നാലെന്നെ കണ്ടുടനവൾ;

""...അല്ല... നിന്റെ വൈഫിവടെ വന്നെന്നുകേട്ടു... എന്നിട്ടെവിടാ..?? """_
ന്നൊരുചോദ്യം...

എന്നിട്ടു കൂടെനിന്ന കൂട്ടുകാരികളോടായി;

""...ഭയങ്കരസുന്ദരിയാന്നാ എല്ലാരുമ്പറഞ്ഞുകേട്ടേ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തിട്ടെന്നെ നോക്കി ഒറ്റച്ചിരി...

ആ ചിരിയിൽ മറ്റവളുമാരൂടെ കൂട്ടുചേർന്നപ്പോൾ, ഇവനല്ലേ... ഇവനേതേലും ചടപരത്തിയെയാവും കിട്ടിയിട്ടുണ്ടാവ്ക... എന്നവളുമാർ പറയാതെപറഞ്ഞ തോന്നലാണെനിയ്ക്കുണ്ടായത്...

""...എന്നിട്ടെവിടെയാ സുന്ദരി..??"""_ ചിരിച്ചുചാവുന്നതിനിടയ്‌ക്കൊരുത്തി ചോദിച്ചു...

അതുകൂടിയായതും പിന്നെ ഞാനൊന്നും ചിന്തിച്ചില്ല...

""...മീനാക്ഷീ..!!"""_ ന്നു തിരിഞ്ഞൊരു വിളിയായ്രുന്നു...

കോർഡോറിന്റെമൂലയിലെ സ്റ്റെയറിറങ്ങാൻതുടങ്ങിയ മീനാക്ഷി, ആ വിളികേട്ടതുമൊന്നു മടിച്ചു...

ആദ്യമൊന്നു സംശയിച്ചയവൾ തിരിഞ്ഞുനോക്കീതും,

""...ഒരുമിനിറ്റ്... ഒന്നിങ്ങട് വന്നേടീ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ കാര്യമെന്താണെന്നു മനസ്സിലായില്ലേലുമവൾ തിരികെവന്നു...

""...ഇനി പരിചയപ്പെടുത്തീലാന്നു വേണ്ട... ഇതാണ് മീനാക്ഷി... എന്റെ ഭാര്യ..!!"""_ അവൾടെ തോളിൽകയ്യിട്ട് ചേർത്തുനിർത്തികൊണ്ട് ഞാനതുപറയുമ്പോൾ മീനാക്ഷിയൊന്നു ഞെട്ടാതിരുന്നില്ല...

കാരണം അങ്ങനവൾടെ പേരുവിളിയ്ക്കുന്നതുപോലും വെറുപ്പായ ഞാൻ ഭാര്യയെന്നുകൂടി പറയുമ്പോൾ കിളിപോവില്ലേ..??

എന്നാലതിലും കഷ്ടമായ്രുന്നു ലെക്ഷ്മിയുടേയും അവൾടെ കൂട്ടുകാരികൾടേമവസ്ഥ...

എന്റെ ഭാര്യയുടെസ്ഥാനത്ത് മീനാക്ഷിയെപ്പോലെ അഡാറ്ലുക്കുള്ള സാധനത്തിനെ അവൾമാർ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിട്ടുണ്ടായില്ല...

അതുകൊണ്ടാവണം ലെക്ഷ്മിയുടെമുഖത്ത് അസൂയകാരണമുണ്ടായ സങ്കടവും ദേഷ്യവുമൊക്കെ പാകമില്ലാതെ നുരഞ്ഞുപൊന്തീതും...

""...ഹായ്..!!"""_ മീനാക്ഷി മൂന്നുപേരേയും നോക്കി...

""...ആഹ്.! നിനക്കു പരിചയപ്പെടുത്തീലല്ലോ... ഇതാണ് ലെക്ഷ്മി... ഇവടെ ഫസ്റ്റിയറില് വന്നനാളില് കുറേയെന്നെ ഊമ്പിച്ചുതിന്നവളാ... പിന്നെന്നെക്കാളും നല്ലൊരുത്തനെക്കിട്ടീപ്പോൾ എന്നെ മൂഞ്ചിച്ച് അവന്റൊപ്പമ്പോയി..!!"""_ ഞാൻ ലെക്ഷ്മിയെ മീനാക്ഷിയ്ക്കു വിശദമായ്ത്തന്നെ പരിചയപ്പെടുത്തി...

അതുകേട്ട് കുറച്ചുനേരത്തേയ്ക്ക് എന്നെ നോക്കിനിന്ന ശേഷം;

""...അയ്യേ.! ഇതാണോ നിന്നെ തേച്ചിട്ടുപോയെന്നു നീയന്നുപറഞ്ഞ ലെക്ഷ്മി..?? കഷ്ടം.! ഇവളൊക്കിട്ടേച്ചു പോയേനാണോ നീ സങ്കടപ്പെട്ടുനടന്നേ..??"""_

💬 Comments

View all comments