Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
എന്നെ തിരിച്ചുഞെട്ടിച്ചുകൊണ്ട് മീനാക്ഷിതിരക്കി...
ഇവളെന്നെ കളിയാക്കുന്നതാണോ അതോ അവളുമാർക്കിട്ടൂതുന്നതോ എന്ന സംശയത്തിൽ നിൽക്കുമ്പോൾ മീനാക്ഷിതുടർന്നു;
""...എന്റെ സിദ്ധൂ... നിന്നെത്തേച്ചിട്ടുപോയവളെ പരിചയപ്പെടണോന്ന് ഞാനുമൊന്നു കരുതീരുന്നതാ... പക്ഷേ, ഇപ്പൊത്തോന്നുന്നു വേണ്ടീരുന്നില്ലാന്ന്... ഇതുപോലുള്ളേന്റെയൊക്കെ പിന്നാലെ നടക്കാൻ നാണവില്ലേടാ നിനക്ക്..?? ഛെ..!!"""_ അവളു തലയിൽ കൈവെച്ചതു പറഞ്ഞപ്പോൾ സംഗതിയെനിയ്ക്കുമങ്ങട് ഹരംകേറി...
""...ഇനീപ്പതു പറഞ്ഞിട്ടുകാര്യവില്ല... കഴിഞ്ഞതുകഴിഞ്ഞു..!!"""_ പോകുന്നിടംവരെ പോട്ടേന്നുകരുതി ഞാനുമവൾക്കു ബാക്അപ്പ്ചെയ്യാൻ തീരുമാനിച്ചതും,
""...എടാ... എന്നാലുമിത്രേം ശോകംപിടിച്ചൊരു പെണ്ണിനെയൊക്കെ നിനക്കെങ്ങനെയാടാ ഇഷ്ടായേ..?? ഇച്ചിച്ചി ബേ..!!"""_ ലെക്ഷ്മിയെ ചൂണ്ടി അങ്ങനെപറഞ്ഞ് മീനാക്ഷി ഓക്കാനിച്ചപ്പോൾ, ലെക്ഷ്മിയാണോ അതോ അവൾടെശവമാണോ എന്റെമുന്നിൽ നിൽക്കുന്നത് എന്നെനിയ്ക്കു സംശയമില്ലാതില്ലായ്രുന്നു...
""...ഓ.! നീയാര്..?? ഭൂലോകരംഭയോ..?? എന്തായാലും നിന്നെക്കാളും കൊള്ളാമിവള്..!!"""_ ലെക്ഷ്മിയ്ക്കു സപ്പോർട്ടായി കൂടെനിന്നവൾ പറഞ്ഞതും,
""...എന്നിട്ടു കുട്ടീടെ സ്പെക്സെവിടാ..?? കണ്ണുപിടിയ്ക്കുന്നില്ലേൽ അതെടുത്തുവെയ്ക്ക് കുട്ടീ..!!"""_ എന്നതിനു റിപ്ലൈയുംകൊടുത്തു മീനാക്ഷിയെന്റെ നേരേതിരിഞ്ഞു...
എന്നിട്ട്;
""...ഇതേതാടാ..??"""_ ന്ന് ആ പറഞ്ഞവളെ ചൂണ്ടിയൊരുചോദ്യം...
അതിന്;
""...അതു കാര്യവാക്കണ്ട... കുരയ്ക്കത്തേയുള്ളൂ...
കടിയ്ക്കാനുള്ള പല്ല് പണയത്തിലാ..!!"""_ ഞാനും വിട്ടില്ല...
ഉടനെ മീനാക്ഷി നിന്നൊറ്റച്ചിരി...
എന്നിട്ടു ചോദിച്ചു;
""...അതെന്താ സ്വർണ്ണംകെട്ടീതാണോ..??"""
""...ഈ മഞ്ഞനിറത്തിലുള്ളതൊക്കെ സ്വർണ്ണമാവോ..??"""_ എന്റെ തിരിച്ചുള്ളയാ ചോദ്യംകൂടിയായപ്പോൾ മീനാക്ഷി വീണ്ടുംനിന്നു പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി...
""...വാടീ... പോവാം..!!"""_ കേട്ടുമുഴുത്തപ്പോൾ ലെക്ഷ്മി കൂട്ടുകാരികളേയും വിളിച്ചിട്ടവിടെനിന്നും വലിയാനൊരുങ്ങി...
എന്നിട്ടും മീനാക്ഷിവിട്ടില്ല;
""...ഇവന്റേന്ന് ഓസ്സിനു കുറേത്തിന്നില്ലേ... അതൊക്കെ റീഫണ്ട് ചെയ്തിട്ടു പോയാമതി..!!"""_ എന്നായി അവൾ...
...അയ്യേ.! ഇവളെന്നെക്കാളും കൂതറയായ്രുന്നോന്നു തോന്നിപ്പോയ നിമിഷം...
ഞാനവളെ തുറിച്ചുനോക്കുമ്പോൾ കക്ഷി കൈയുംനീട്ടി നിൽക്കുവായ്രുന്നു കാശുമേടിയ്ക്കാൻ...
""...അതൊന്നുമ്മേണ്ടടീ... കഴിഞ്ഞില്ലേ... നീ തല്ക്കാലംപോകാൻ നോക്ക്..!!"""_ അവളെ പറഞ്ഞുവിടാനുള്ള ധൃതിയിൽ ഞാൻപറഞ്ഞു...
ഇനിയും അവളവിടെനിന്നാൽ അന്നുതിന്നതുവരെ വിരലിട്ടു കക്കിപ്പിയ്ക്കാനുമാ സാധനം മടിയ്ക്കില്ലല്ലോ...
""...ഓ.! നെനക്കുവേണ്ടേ വേണ്ട... അപ്പൊ ഞാമ്പോണു... വൈകുന്നേരം കാത്തുനിയ്ക്കോലോ ല്ലേ..??"""_ തിരിഞ്ഞുപോകാനായി ചെരിഞ്ഞുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും കോപ്പത്തി മുതലെടുക്കുവാന്നെനിയ്ക്കു ബോധ്യപ്പെട്ടു...
അവളുമാരുടെ മുന്നില്
എതിരുപറയത്തില്ലെന്നു മീനാക്ഷിയ്ക്കറിയാം...
അതാണാ ചിരിയുടെയർത്ഥം...
എന്നാലും;
""...എനിയ്ക്കു നേരത്തേപോണം... നീ ബസ്സേലങ്ങു വാ..!!"""_ ന്നു പറഞ്ഞൊഴിവാകാൻ ശ്രെമിച്ചെങ്കിലും ഏറ്റില്ല...
""...എനിയ്ക്കിവടന്നു ബസ്സേലു വരാനറിയില്ലടാ... അതോണ്ടല്ലേ... പ്ളീസ്സ്... ന്റെ ചക്കര നിയ്ക്കണേടാ..!!"""_ എന്നെനോക്കി പറഞ്ഞുകൊണ്ടവൾ റിവേഴ്സിൽ നടന്നപ്പോൾ, ഇതൊക്കെ ലെക്ഷ്മിയും മറ്റവളുമാരും കേൾക്കുന്നുണ്ടല്ലോന്നുള്ള കിരുകിരുപ്പ് എനിയ്ക്കുമുണ്ടായി....
""...കാത്തുനിൽക്കാനൊന്നും പറ്റില്ല... വേണേല് കളികഴിഞ്ഞുവരാം...
💬 Comments
View all comments