Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
മീനാക്ഷി കുറച്ചുനേരമെന്റെ മുഖത്തേയ്ക്കു നോക്കിനിന്നശേഷം വണ്ടിയിലേയ്ക്കു കയറിയിരുന്നു...
പിന്നെ തിരിച്ചുള്ളവരവിലോ വീട്ടിലെത്തിയശേഷമോ അവളെന്നോടൊരക്ഷരം മിണ്ടിയില്ല...
വൈകിയകാരണം വീട്ടുകാർ ചോദിച്ചപ്പോൾ അവളെന്തൊക്കെയോ മുടന്തൻ ന്യായംപറഞ്ഞ് അതൊഴിവാക്കി...
രാവിലെ ലക്ഷ്മിയെ തളിയ്ക്കാൻ കട്ടയ്ക്കു കൂടെനിന്നിട്ട് കാര്യംകഴിഞ്ഞപ്പോൾ ഞാനൊഴിവാക്കിയെന്നും പറഞ്ഞവാക്കുപോലും പാലിച്ചില്ലെന്നും മീനാക്ഷിയ്ക്കു തോന്നിക്കാണുവോ..??
കോപ്പ്... മോശമായ്പ്പോയി.!
അന്നുരാത്രിയിൽ ജഗ്ഗിൽവെള്ളവുമായി റൂമിലേയ്ക്കു കയറിവന്ന മീനാക്ഷിയോട് ഞാനൊരു സോറിപറഞ്ഞെങ്കിലും അതിനവൾ പട്ടിവിലപോലും തന്നില്ല...
കേട്ടഭാവംപോലും നടിയ്ക്കാതെ കയറിക്കിടക്കുവായിരുന്നു...
...മൈര്.! ഇവളോടൊക്കെ സോറിപറയാൻപോയ എന്നെപ്പറഞ്ഞാൽ മതീലോ... കഷ്ടം.! നിനക്കിനിയത്ര ഡിമാന്റാണേൽ എനിയ്ക്കു മറ്റേതാടീ പുണ്ടേന്നും മനസ്സിൽപ്പറഞ്ഞു ഞാൻ തിരിഞ്ഞുകിടന്നു...
എന്നാൽ പിറ്റേന്നത്തവസ്ഥയും മറിച്ചായ്രുന്നില്ല...
രാവിലെ കോളേജിലേയ്ക്കു പോകുമ്പോഴും ശവംപോലെ വണ്ടിയ്ക്കു പിന്നിൽ കയറിയിരുന്നതല്ലാതെ വാതുറന്നില്ല...
കോളേജിലേയ്ക്കു വണ്ടികയറ്റിയതും ഒരക്ഷരം മിണ്ടാതിറങ്ങിപ്പോവുകേം ചെയ്തു...
വാതുറന്നാൽ തമ്മിലടിയും തെറിവിളിയുമായിരുന്നെങ്കിലും മീനാക്ഷി മിണ്ടാതെ നടന്നപ്പോൾ ചെറിയെന്തോ മിസ്സിങ് ഫീലാകുന്നുണ്ടായിരുന്നു...
അടികൂടാൻ ഒരാളില്ലാത്തതിന്റെ കുറവ്...
അതുകൊണ്ടാവണം കോളേജുവിട്ടശേഷവും അന്നു ഞാനവളെ കാത്തുനിന്നത്...
എന്നാൽ അവളുവന്നുടൻ എന്നെക്കണ്ടതും;
""...ഇന്നെന്തോപറ്റി പോയില്ലേ..??"""_ ന്നൊരാക്കിയ ചോദ്യമായിരുന്നു...
ഞാനതിനു മറുപടിയൊന്നും പറയാതെ വണ്ടി സ്റ്റാർട്ടുചെയ്തപ്പോൾ കക്ഷി മൊത്തത്തോടെന്നെ ചുഴിഞ്ഞുനോക്കി...
എന്നിട്ട്;
""...ഒന്ന് എയറുവിടടാ... അല്ലേല് ശ്വാസംമുട്ടും..!!"""_ എന്നൊരു ഡയലോഗായിരുന്നു...
പിന്നെ വണ്ടിയ്ക്കു പിന്നിലേയ്ക്കു ചാടിക്കയറി...
""...പാവം.! വെയ്റ്റ്ചെയ്ത് നിന്നതല്ലേ... ഒരുതാങ്ക്സ് വെച്ചോ..!!"""
""...നീട്ടിവിരിച്ചിരിയ്ക്കുന്ന നിന്റെ തന്തയ്ക്കു കൊണ്ടോയ്ക്കൊട്...!!"""_
ശേഷം,
""...നിന്റെയീ താങ്ക്സിനും മൈരിനും വേണ്ടിയൊന്നുമല്ല, ഇപ്പൊപ്പോയിക്കഴിഞ്ഞാ പിന്നെപ്പോ ഫ്രീയാവോന്നറിയാമ്പാടില്ല... ഇന്നലത്തെപ്പോലെ നിന്റെമറ്റേടത്തെ ജാഡ കാണാമ്മയ്യോത്തോണ്ടാ ഇവടത്തന്നെ നിന്നത്..!!"""_ വണ്ടി കോളേജുഗേറ്റിൽനിന്നും പുറത്തേയ്ക്കിറക്കിക്കൊണ്ടു ഞാൻമൊഴിഞ്ഞു...
അപ്പോൾ കോളേജുവിട്ടിറങ്ങി നടക്കുന്നതും ബസ്സുകാത്തു നിൽക്കുന്നതുമായ പിള്ളേരൊക്കെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു...
""...ഉവ്വ.! എല്ലാം ഞാൻവിശ്വസിച്ചു..!!"""_ ആക്കിയൊരു ചിരിയോടെ അതുമ്പറഞ്ഞ് ബസ്സുകാത്തുനിന്ന ആരെയോ അവൾ കൈവീശിക്കാണിച്ചു...
അപ്പോൾ ഞാൻപറഞ്ഞത് ഇവൾക്കു വിശ്വാസമായില്ലേ..??
ഇനി ഞാൻ വേറെന്തേലുമുദ്ദേശിച്ചാണ് ഇവളെ കാത്തുനിന്നതെന്നിവൾ കരുതീട്ടുണ്ടാവോ..??
വീട്ടിലേയ്ക്കുള്ള യാത്രയിലുടനീളം അതായ്രുന്നെന്റെ മനസ്സുനിറയെ....
മീനാക്ഷിയെവീട്ടിലാക്കി ഗ്രൗണ്ടിലേയ്ക്കു പോകാനായി ഡ്രസ്സൊക്കെ മാറിയപ്പോൾ അവളും റൂമിലേയ്ക്കുകേറിവന്നു,
""...ഹൊ.! എന്തായാലും വല്യൊരുപണി തീർന്നുകിട്ടി... സമാധാനം..!!"""_ എന്നു സ്വയംപറയുന്നപോലെ പറഞ്ഞു കട്ടിലിലേയ്ക്കു മലർന്നുകിടന്നു;
""...ഇനിയൊരുരണ്ടൂസം ഫുൾറെസ്റ്റ്... കോളേജിലുമ്പോണ്ട... സ്വസ്ഥായ്ട്ടൊന്നുറങ്ങേഞ്ചെയ്യാം..!!"""_ കട്ടിലിൽ കിടന്നുരുണ്ടുകൊണ്ടവൾ കൂട്ടിച്ചേർത്തപ്പോൾ, മുടിയൊതുക്കിനിന്ന ഞാൻ കണ്ണാടിയിലൂടവളെ തറപ്പിച്ചുനോക്കി...
""...ഡാ..!!"""_ പെട്ടെന്നാണ് ശ്രീയുടെ ശബ്ദംകേട്ടത്...
ഞാൻ വെട്ടിത്തിരിഞ്ഞു
💬 Comments
View all comments