Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
കിച്ചനിലേയ്ക്കു കയറിയപ്പോൾ കണ്ടകാഴ്ച, വോഷ്ബേസിനിൽവെച്ച പാത്രത്തിൽ വെള്ളംനിറച്ച് അതിലേയ്ക്കു കൊണ്ടുവന്ന ബീഫ് പാക്കറ്റോടെ താഴ്ത്തിവെച്ചിട്ടു നിൽക്കുവാണ് കക്ഷി...
""...എന്താടീയിത്..?? നിന്റച്ഛന്റെ പതിനാറടിയന്തിരത്തിനു പോകാനുള്ള സ്പീഡ്ബോട്ടോ..??"""_ എന്റെയാ ചോദ്യത്തിന്റർത്ഥം മനസ്സിലാവാതെ എന്നെനോക്കി കണ്ണുമിഴിച്ച മീനാക്ഷിയെനോക്കി ഞാൻ വീണ്ടുമലറി:
""...എടി കോപ്പേ... ഇതിന്റെ കവറഴിക്കാത്തതെന്താന്ന്..!!"""
""...അതിനു നീയിതു വെള്ളത്തിലിടാനല്ലേ പറഞ്ഞൊള്ളു... അല്ലാണ്ടു കവറു തൊറന്നിടണംന്നൊന്നും പറഞ്ഞില്ലല്ലോ..??!!"""
""...ഓ.! പറഞ്ഞാലേ നീ ചെയ്യൂ..?? എന്നിട്ടു കണ്ട മൊണ്ടിക്കേസുമുഴുവൻ എന്റെ തലയ്ക്കു വെച്ചുകെട്ടീത് ഞാമ്പറഞ്ഞിട്ടാണോടീ കോപ്പേ..?? അതുപോട്ടേ...
നീയിതുവരെയിതു നുറുക്കാഞ്ഞതെന്താ..??"""
""...അത്... അതു കവറുപൊട്ടിയ്ക്കാണ്ടെങ്ങനാ നുറുക്കണേ..??"""_ മറുചോദ്യത്തിനിടയിൽ മീനാക്ഷിയെന്നെ ഭവ്യതയോടെനോക്കി... കേട്ടതുമെനിയ്ക്ക് തല ഭിത്തിയിലടിച്ചു പൊട്ടിയ്ക്കാനാ തോന്നിയേ...
""...നെനക്കു കാണണോ..?? കവറുപൊട്ടിയ്ക്കാണ്ടെങ്ങനെയാ നുറുക്കുന്നേന്നു നെനക്കു കാണണോ..?? എടീ കോപ്പേ... കണ്ട അണ്ടിപ്പിളേളരോടു കളിയ്ക്കുന്നപോലെ എന്നോടു കളിയ്ക്കാൻനിന്നാൽ ഇക്കൂട്ടത്തിലിട്ടു നിന്നേം നുറുക്കും നോക്കിയ്ക്കോ..!!"""_ ശേഷം മേലേയ്ക്കുനോക്കി;
""...ഈശ്വരാ... പലതരത്തിലുള്ള പെണ്ണുങ്ങളേം കണ്ടിട്ടുണ്ട്... എന്നാലുമിമ്മാതിരിയൊരു സാമാനം... നിങ്ങക്കിതെങ്ങനെ തോന്നി..??"""_ എന്നു സ്വയംപിറുപിറുത്തപ്പോൾ, എന്നെയൊന്നു ചുഴിഞ്ഞുനോക്കിക്കൊണ്ട് സ്ലാബിലിരുന്നൊരു കത്തിയുമായി നുറുക്കാൻപോണതു കണ്ടു...
ചെന്നപാടെ കവറെടുക്കാനായി വെള്ളത്തിലേയ്ക്കു കൈപൂഴ്ത്തിയതും ഹൗ... എന്നൊരുശബ്ദത്തോടെ കൈ പിൻവലിയ്ക്കുവേം ചെയ്തു...
എന്നിട്ടെന്നെ കേൾപ്പിക്കാനായി;
""...എന്തൊരു തണുപ്പാത്..!!"""_ ന്നൊരു പിറുപിറുക്കലും...
അതിന്,
""...ഉരുട്ടി വായിലേയ്ക്കു വെയ്ക്കുമ്പഴീതണുപ്പൊന്നും കാണില്ലല്ലോ..?? തിന്നണോന്നുണ്ടേൽ വേഷങ്കെട്ടെടുക്കാതെ മര്യാദയ്ക്കെടുത്തു നുറുക്കിവെയ്യെടീ..!!"""_ എന്നുംപറഞ്ഞു മറുപടികാക്കാതെ ഞാൻനേരെ മുറിയിലേയ്ക്കുപോന്നു...
പിന്നൊരു കുളിയൊക്കെകഴിഞ്ഞു
ബീഫെടുത്തു കറിവെച്ചേക്കാമെന്നു കരുതി ചെന്നപ്പോഴാണ് എനിക്കങ്ങടു വിറഞ്ഞുകേറീത്...
അത്രയുംനേരമായിട്ടും അവളാകെ നുറുക്കീതൊരു കുഞ്ഞുകഷ്ണമായിരുന്നു...
ഒറ്റക്കട്ടയായിട്ടിരിക്കുന്ന ബീഫിന്റെ ഏതുവശത്തുനിന്നു നുറുക്കുമെന്നറിയാതെ അതും കയ്യിൽപ്പിടിച്ചുനിൽക്കുന്ന മീനാക്ഷി എന്നെക്കണ്ടതും, എന്നെക്കൊണ്ടിതു സാധിക്കുമെന്നു തോന്നുന്നില്ല ഷാജിയേട്ടാന്നുള്ള ഭാവത്തിലൊരു നോട്ടം...
ആ സമയം പച്ചത്തെറിയാണു വായിൽവന്നതെങ്കിലും ഞാനൊന്നും മിണ്ടിയില്ല...
മേടിച്ചോണ്ടു വന്നുപോയില്ലേ ഇനിയനുഭവിക്കാതെ പറ്റൂല്ലല്ലോന്നുള്ള ചിന്തയോടെ ഞാൻ നേരെപോയി വേറൊരു കത്തിയെടുത്തു...
അതുകണ്ടതും തന്റെ കത്തിയും കയ്യിലെടുത്തു മീനാക്ഷിയൊതുങ്ങിനിന്നു...
ഞാൻ നുറുക്കാനായി തുടങ്ങീതും മീനാക്ഷി കത്തിയൊക്കെ ഉപേക്ഷിച്ചു...
എന്നിട്ടു ഞാനെങ്ങനെയാണ് നുറുക്കുന്നതെന്നു സസൂക്ഷ്മം വീക്ഷിക്കാൻ തുടങ്ങി...
ഓരോകഷ്ണവും ഞാനെത്രയായ്ട്ടാ നുറുക്കിയതെന്നുപോലും അവളെണ്ണുന്നുണ്ടെന്നു തോന്നിപ്പോകുംവിധമായിരുന്നു പുള്ളിക്കാരീടെ നോട്ടം...
അവൾടപ്പോഴുള്ള നോട്ടങ്കണ്ടാൽത്തോന്നും ഞാനെന്തോ ഓപ്പറേഷൻ ചെയ്യുവാണെന്ന്... അതു നോക്കിപ്പഠിക്കുമ്പോലുള്ള നിൽപ്പുകണ്ട എനിയ്ക്കതങ്ങു സുഖിച്ചില്ല...
""...ഓ.! എന്നെക്കൊണ്ട് പണിയിപ്പിച്ചിട്ട് തമ്പുരാട്ടി റെസ്റ്റെടുക്കുവാ..?? പോയി രണ്ടു സവോളയെടുത്തു പൊളിച്ചുവെയ്ക്കെടീ..!!"""_ ഞാൻ മുരണ്ടു...
ഉടനെ,
""...അതെന്തിനാ സവോള..??"""_ എന്നൊരു സംശയമുന്നയിച്ചതും,
""...നിന്റച്ഛന്റെ ഇരുപത്തെട്ടുകെട്ടിന് പായസം വെയ്ക്കാൻ... പോയെടുത്തു വെയ്ക്കെടീ..!!"""_ ന്നു ഞാനുമങ്ങടു ചീറി...
ഒരുപക്ഷേ,
പട്ടിണികിടക്കേണ്ടി വരുവല്ലോന്നോർത്താവണം തന്തയ്ക്കു വിളിച്ചിട്ടും തിരിച്ചൊന്നും പറയാതിരുന്നത്...
മിക്കാവാറുമെന്റെ തന്ത കല്യാണവീട്ടിലിരുന്നപ്പോൾ ആർത്തുതുമ്മിയിട്ടുണ്ടാവണം...
സവാളക്കുപകരം
💬 Comments
View all comments