Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
ഉരുളകിഴങ്ങെടുത്തു പൊളിച്ചു വെക്കുമോന്നു ഞാൻ സംശയിച്ചെങ്കിലും വെറുതേ സംശയിച്ചതായിപ്പോയി...
അവൾക്ക് സവോളയൊക്കെ കണ്ടാലറിയാമായിരുന്നു...
പകുതി പോയെങ്കിലും രണ്ടെണ്ണമെടുത്തു പൊളിച്ചുതന്നു...
എന്നാലതിനുതന്നെ അരമുക്കാൽ മണിക്കൂറെടുത്തതുകൊണ്ടു വേറൊന്നും ഞാനവളോടാവശ്യപ്പെട്ടില്ല...
അതിന്റെയാവശ്യം വേണ്ടിവന്നതുമില്ല...
ഇനിയിപ്പോളെന്തേലും ചെയ്യിച്ചാലവളുപറയും അവനും ഞാനുങ്കൂടാ ബീഫ്കറി വെച്ചതെന്ന്... അങ്ങനെയിപ്പൊ ഊമ്പണ്ട...
""...കുറച്ചുമുന്നേ ചെറീമ്മവിളിച്ചാരുന്നു... അവരൊക്കെ നാളെരാവിലേയെത്തോന്നാ പറഞ്ഞേ..!!"""_ അരപ്പെല്ലാംചേർത്ത് ബീഫടുപ്പത്തേയ്ക്കു കയറ്റുമ്പോൾ പതിഞ്ഞസ്വരത്തിൽ മീനാക്ഷി പറഞ്ഞു...
""...അതിന്... അതിനു ഞാനെന്താ തലകുത്തിനിൽക്കണോ..??"""
""...ങ്ഹൂം..! പറഞ്ഞൂന്നേള്ളൂ..!!""""_ പറഞ്ഞതുമവൾ മുഖംകുനിച്ചു...
പിന്നെ സ്റ്റോർറൂമിലേയ്ക്കു വെച്ചുവിടുകയുംചെയ്തു...
കറി കുറച്ചുസമയംകൂടി അടുപ്പത്തിരുന്നു തിളച്ചുവറ്റാനായി തുടങ്ങിയപ്പോൾ ഒരിയ്ക്കൽക്കൂടി അതിന്റെ ഉപ്പുമെരിവുമൊക്കെ പരിശോധിച്ചശേഷം തീയുംകുറച്ചുവെച്ച് കൈകഴുകാനായി തുടങ്ങുമ്പോഴാണ് മീനാക്ഷി തിരികെവന്നത്...
ഇരുകയ്യിലുമായി അത്യാവശ്യംമുഴുപ്പുള്ള രണ്ടുകപ്പയുമുണ്ട്... വോഷ്ബേസനിലായി കൈകഴുകിനിന്നയെന്റെ മുന്നിലേയ്ക്ക് കപ്പ നീക്കിവെച്ചശേഷം കുറച്ചു മാറിനിന്നയവളെ ഞാൻ രൂക്ഷമായിനോക്കി;
""...എന്തിനാദ്..??"""
""...അല്ലാ... ബീഫിനൊപ്പം നമുക്കു കുറച്ചു കപ്പകൂടൊണ്ടാക്കിയാലോ..??"""_ മടിച്ചുള്ളയാ ചോദ്യംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞു...
""...നീയെന്താടീ കോപ്പേ കരുതീരിയ്ക്കുന്നേ..?? ഞാന്നിന്റടിമക്കണ്ണനാന്നോ..?? അവൾക്കിനി ചോറും കറീമ്മാത്രമ്പോര കപ്പകൂടിയുണ്ടേലെ മൂഞ്ചാമ്പറ്റത്തുള്ളൂ..!!"""_ ഞാൻനിന്നു തെറിച്ചതും,
""...അത്... അതുപിന്നെ കപ്പയിരിയ്ക്കുന്നതു കണ്ടോണ്ട് ഞാൻ... ഞാനരി അടുപ്പത്തിട്ടില്ല..!!"""_ പതുങ്ങിക്കൊണ്ടവളു പറഞ്ഞു...
അതുകേട്ടതും ഞാൻ തലയ്ക്കു കൈവെയ്ക്കേണ്ട അവസ്ഥയിലായി...
""...അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ... ഇങ്ങനൊക്കെ ചെയ്യുമ്പോൾ എന്തുസുഖവാ നെനക്കുകിട്ടുന്നേ..??"""_ കണ്ണുതുറുപ്പിച്ചവളെനോക്കി ചോദിച്ചശേഷം ഞാൻതുടർന്നു;
""...എനിയ്ക്കറിയാം... നീയിതൊക്കെന്നെക്കൊണ്ടു മനഃപൂർവ്വം ചെയ്യിയ്ക്കുന്നതാന്ന്... ജീവനുള്ളൊരു ജന്തുവല്ലേ, എന്തേലുമൊക്കെ തിന്നുകുടിച്ചു കിടന്നോട്ടേന്നു കരുതീപ്പോൾ നെനക്കപ്പഴും പ്രതികാരം... ല്ലേ..??"""_ അവളെയും കപ്പയേയും മാറിമാറിനോക്കി ഞാൻ പറഞ്ഞുനിർത്തി...
""...ഞാനങ്ങനൊന്നും കരുതീല... ഇതവിടിരുന്നു പാഴായിപ്പോണ്ടെന്നു കരുതിയാ ഞാൻ..."""_ വാക്കുകൾ മുഴുവിപ്പിയ്ക്കാതെ നിർത്തിയ മീനാക്ഷി,
""...എന്നാ ഞാനരിയടുപ്പത്തിട്ടോളാം..!!"""_ എന്നുപറഞ്ഞു തിരിഞ്ഞു...
എന്നിട്ടുമവൾടെ സംശയംബാക്കിനിന്നു...
""...അല്ലാ... അരിയടുപ്പത്തിട്ടാലും ഒത്തിരിനേരം പിടിയ്ക്കൂലേ വേവുവരാൻ... അതിനുന്നല്ലത് കപ്പയുണ്ടാക്കുന്നതല്ലേ..??"""_ ചോദിച്ചതിനൊപ്പമെന്റെ മുഖത്തേയ്ക്കു നോക്കിയ കക്ഷീടെ സംശയമപ്പോൾത്തന്നെ മാറി...
ക്ഷണനേരത്തിൽത്തന്നെ അവളുചാടി അരിക്കലമെടുക്കുവേം ചെയ്തു...
എന്നിട്ടു കലത്തിന്റെ മൂടിമാറ്റിയശേഷം താടിയ്ക്കു വിരൽചേർത്തുകൊണ്ടവൾ സ്വയംചോദിച്ചു;
""...എന്നാലുമാ ഗ്ലാസ്സെവിടെയാ കൊണ്ടോയിവെച്ചേ..??"""_ ചോദ്യത്തിനൊപ്പമെന്നെയൊന്നു പാളിനോക്കുകകൂടി ചെയ്തപ്പോൾ എനിയ്ക്കൊരുകാര്യം തീർച്ചയായി, അവൾക്കു കപ്പയിറങ്ങാതെ സ്വസ്തതകിട്ടില്ല...
അത് എന്നെക്കൊണ്ടുണ്ടാക്കിയ്ക്കാനുള്ള കോപ്രായങ്ങളാണീ കാണിച്ചുകൂട്ടുന്നത്...
""...മതി നീയെന്നെയിട്ടൂക്കീത്... വായിങ്ങട് ശവമേ..!!"""_ വീണ്ടും കലിപൂണ്ടഞാൻ അവൾടെ കയ്യിലിരുന്ന അരിക്കലവും പിടിച്ചുമാറ്റി വലിച്ചുകൊണ്ടുവന്ന് വാഷ്ബേസിന്റെ മുന്നിൽനിർത്തി...
എന്നിട്ട് കയ്യിലൊരു കത്തിയെടുത്തു കൊടുത്തു... ആ കത്തി കയ്യിൽവാങ്ങിയശേഷം എന്റെ മുഖത്തേയ്ക്കു നോക്കി;
""...എന്തിനായിത്..??"""_ എന്നവൾ തിരിച്ചുചോദിച്ചതും,
""...നിന്റെതന്തയ്ക്കു പല്ലുതേയ്‌ക്കാൻ... മര്യാദയ്ക്കതിന്റെ തോലുകളേടീ കോപ്പേ... അവളു വയറും വാടകയ്ക്കെടുത്തിറങ്ങിയേക്കുവാ... മനുഷ്യനെ മെനക്കെടുത്താൻ..!!"""_ എന്നു മറുപടിയുംപറഞ്ഞു ഞാൻ സ്ലാബിനുമേലേയ്ക്കു കയറിയിയിരുന്നു...
ജോലിചെയ്യാൻ പറഞ്ഞതിന്റെ ദേഷ്യത്തിലാവണം എന്റെ മുഖത്തേയ്ക്കുനോക്കി കപ്പയിലേയ്ക്ക്
💬 Comments
View all comments