0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1301

ക്ഷണിച്ചു...

അവരുരണ്ടും അകത്തേയ്ക്കു കയറിയതിന്റെ പിന്നാലെയായി സിറ്റ്ഔട്ടിൽനിന്നും അത്യാവശ്യം വലിയ ലിവിങ്റൂമിലേയ്ക്കു കയറുമ്പോൾ ഞാൻ മീനാക്ഷിയെയൊന്നു പാളിനോക്കി...

മുഖമൊക്കെ കടന്നലുകുത്തിയപോലെ വലിഞ്ഞുമുറുകിയിരിയ്ക്കുന്നു...

ഹൊ..! അതൊരു സമാധാനമെന്നും മനസ്സിൽക്കരുതി ഞാനാ ലിവിങ്റൂം മൊത്തത്തിലൊന്നോടിച്ചു നോക്കി...

ഭിത്തിയിൽ ജീസസ്സ് ക്രിസ്റ്റിന്റെ വലിയൊരു ഫോട്ടോ, അതിനടുത്തായി കന്യാമറിയത്തിന്റേയും തൊട്ടരികിലായി ലാസ്റ്റ്സപ്പറിന്റെയൊരു പെയ്ന്റിങ്ങുമുണ്ടായിരുന്നു...

എന്നാലതിന്റെ കൂട്ടത്തിലിരുന്ന കുഞ്ഞികൃഷ്ണന്റെ ഫോട്ടോകണ്ടപ്പോൾ ചെറിയൊരു സ്പെല്ലിങ്‌ മിസ്റ്റേക്ക്...

...ഓ.! ചിലപ്പോളാരേലും വെറുതെകൊടുത്തതാവും.!

ശേഷം ഭിത്തിയിലായുള്ള ഷോകേസിലും നല്ലവൃത്തിയായി
ഒതുക്കിയിട്ടിരിയ്ക്കുന്ന സോഫയിലേയ്ക്കുമായി എന്റെ കണ്ണുകൾ പാറിനടന്നു...

""...പിന്നെ യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു..??"""_ നിരത്തിയിട്ടിരുന്ന സോഫയിലേയ്ക്കിരിയ്ക്കാനായി ചൂണ്ടിക്കൊണ്ടു പുള്ളിക്കാരിചോദിച്ചു...

""...കുഴപ്പമില്ല..!!"""_ എന്നതിനു മറുപടികൊടുത്തതും,

""...ആദ്യായ്ട്ടാണോ ഇങ്ങോട്ടൊക്കെ..??"""_ എന്നുവീണ്ടും ചോദ്യമെത്തി...

ഉടനെ മീനാക്ഷി ചാടിക്കേറി;

""...അല്ല... മൂന്നാർക്കൊക്കെ വന്നിട്ടുണ്ട്..!!"""_ എന്നങ്ങുകാച്ചി...

അതോടിവളു നേരത്തേം വന്നിട്ടുണ്ടോന്നഭാവത്തിൽ ഞാനവളെ ചുഴിഞ്ഞൊരുനോട്ടം...

""...അയ്യോ.! ഞാനതുമറന്നു... കഴിയ്ക്കാനൊന്നും തന്നില്ലാല്ലോ... നിങ്ങളു കൈകഴുകി വരുമ്പോഴേയ്ക്കും ഞാനെടുത്തുവെയ്ക്കാം..!!"""_ അതുപറഞ്ഞശേഷം പുള്ളിക്കാരിയവന്റെ നേരേതിരിഞ്ഞ്;

""...ജോക്കുട്ടാ... ഇവർക്കുള്ള മുറിയൊന്നു കാണിച്ചുകൊടുത്തേ... ഞാനപ്പോഴേയ്ക്കും കഴിയ്ക്കാനെടുക്കാം..!!"""_ പറഞ്ഞതും ഞാനിടയ്ക്കുകേറി;

""...അയ്യോ..! ഫുഡൊന്നുമിപ്പൊ വേണ്ട... വരുന്നവഴി ഞങ്ങളുകഴിച്ചായ്രുന്നു..!!"""

""...കഴിച്ചോ..??"""_ എന്തോ വിശ്വാസംവരാത്ത മട്ടിലെന്നെ നോക്കിയശേഷം വീണ്ടുമവന്റെ നേരേതിരിഞ്ഞു;

""...അതെന്തുപണിയാടാ കാണിച്ചേ..?? ഇവരെ ഹോട്ടലീന്നു കഴിപ്പിയ്ക്കാനായ്രുന്നേൽ പിന്നെന്തിനാ ഞാനിത്ര പാടുകഴിച്ചതൊക്കെ ഉണ്ടാക്കിവെച്ചേ..??"""_ ചോദിയ്ക്കുമ്പോൾ കക്ഷിയ്ക്കെന്തോ വിഷമമായതുപോലെ...

""...അതുപിന്നെയാ കൊച്ചിനു മുള്ളാമ്മുട്ടുന്നെന്നു പറഞ്ഞപ്പോൾ റെസ്റ്റോറന്റിൽകേറീതാ... മുള്ളിക്കഴിഞ്ഞപ്പോൾ അതിനു വിശക്കുന്നെന്നുപറഞ്ഞു... അങ്ങനെകഴിച്ചതാ..!!"""_ അവൻ കാര്യകാരണസഹിതം വ്യക്തമാക്കീപ്പോൾ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു...

...നാറി... അടുത്തിടത്തും നാറി... ഈ മറ്റവൾടെ പെടുപ്പും തീറ്റേംകാരണം മൈര് നാട്ടിൽനിൽക്കാനൊക്കാത്ത അവസ്ഥയാണല്ലോ ദൈവമേ.!

...നാശമ്പിടിയ്ക്കാനായ്ട്ട് അവടന്നേയൊരു സ്നഗ്ഗിയുമിടീപ്പിച്ചു കൊണ്ടുവന്നാൽ മതിയാർന്നു... എങ്കിലിപ്പയിങ്ങനെ നാറേണ്ടി വരത്തില്ലായിരുന്നു... കോപ്പ്.!

മീനാക്ഷിയെ തുറിച്ചുനോക്കി ഞാൻ മനസ്സിൽപ്പറയുമ്പോൾ ചമ്മിനാറിയിരുന്ന അവളുമെന്നെ നോക്കി, അതിനു ഞാനിപ്പെന്താ ചെയ്തേന്ന ഭാവത്തിൽ...

""...ഓഹ്.! അതൊന്നും സാരമില്ല... ഒരു ചായയൊക്കെ കുടിയ്ക്കാം..!!"""_ കേട്ടുനിന്ന പുള്ളിക്കാരി ചെറുചിരിയോടെപറഞ്ഞ് അകത്തേയ്ക്കു പോകാൻതുടങ്ങീതും പുള്ളിചോദിച്ചു;

""...അപ്പനും അമ്മയുവൊക്കെ എവിടാടീ..??"""_ ന്ന്...

അതിനു തിരിഞ്ഞുനോക്കാതെ,

""...അപ്പുറത്തേയ്ക്കു പോയി... ഇത്രേന്നേരം ഇവരേം നോക്കിയിരിപ്പായ്രുന്നു... നിങ്ങളു വരുമ്പഴേയ്ക്കുമാ വരിക്കപ്ലാവിലെ ചക്കയിടാമെന്നു പറഞ്ഞിട്ടിപ്പോങ്ങടിറങ്ങീതേയുള്ളൂ..!!"""_ പറയുമ്പോൾ ഒന്നുമൂളിയശേഷമവൻ;

""...കൊച്ചൊറങ്ങിയോടീ..??"""_ എന്നയടുത്ത ചോദ്യമിട്ടു...

അതുകേട്ടതും അകത്തേയ്ക്കുപോയ പെണ്ണുമ്പിള്ള പാഞ്ഞുപറത്തി തിരിച്ചുവന്നു...

എന്നിട്ട്;

""...ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... പാതിരാത്രിമുഴുവൻ മനുഷ്യനെയുറക്കാതെ കണ്ണുംമിഴിച്ചു കിടന്നിട്ട് നേരംവെളുത്തപ്പോൾ സുഖവൊറക്കത്തിലാ... കാണുമ്പോളെനിയ്ക്കു വിറഞ്ഞുവരുവാ... ഈശ്വരാ... ഇതു കഴിഞ്ഞജന്മത്തില് വല്ല കള്ളനുമായിരുന്നോ ആവോ..??"""_ എന്നൊരു ഡയലോഗ്...

""...അതു പകലുറങ്ങുന്നോണ്ട് രാത്രിയുറക്കം കുറയുന്നതാ... പരമാവധി കുഞ്ഞുങ്ങളെ പകലുറക്കാതെ നോക്കണം..!!"""_ അത്രയുംനേരം വായുംമൂടിയിരുന്ന മീനാക്ഷിയാണതു പറഞ്ഞത്...

ആഹാ..! ഡോക്ടറുണർന്നല്ലോ എന്നൊരു

💬 Comments

View all comments