0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1300

മൊതലാളീടേന്നു താടിയ്ക്കിട്ടു തട്ടുകിട്ടുമ്പോൾ ശെരിയായ്ക്കോളും... പെണ്ണുങ്ങടെമുമ്പിലാളാവാൻ നോക്കുവാണ് കാട്ടുകോഴി.!

അവനെയൊരു പുച്ഛത്തോടെനോക്കി ഞാൻ മനസ്സിൽപറഞ്ഞു...

...അതല്ല... ഇപ്പോളിവൻ ക്വട്ടേഷനാണോ..?? സെയിൽസ്മാനാണോ..?? ഇനി ഒഴിവുസമയങ്ങളിൽ ക്വട്ടേഷൻപണിയും നോക്കിനടത്തുന്നതായ്ക്കൂടേ..?? ചിലപ്പോൾ കുടുംബത്ത് നല്ല പ്രാരാബ്ദം കാണും.!

ഞാൻ വീണ്ടുമവന്റെ മുഖത്തേയ്ക്കുനോക്കി;

...ഹൊ.! കാണാനെന്താ ഗ്ലാമറ്... കണ്ടാത്തോന്നോ രാജൂഭായ്ആണെന്ന്... തലമണ്ടയടിച്ചങ്ങു പൊട്ടിച്ചാലോ..??

...വേണ്ട.! തിരിച്ചുപോകാൻ വഴിയറിയത്തില്ല... അതോണ്ടെവിടെവരെ പോകോന്നുനോക്കാം.!

ഒരപരിചിതനോടൊപ്പം പരിചയമില്ലാത്ത സ്ഥലത്താദ്യമായി യാത്രചെയ്യുന്നതിലുള്ള സങ്കോചത്തോടിരിയ്ക്കുമ്പോൾ പുള്ളി വണ്ടിയൊരു ഗെയ്റ്റിനുള്ളിലേയ്ക്കോടിച്ചു കയറ്റി...

""...ഇതാണോ വീട്..??"""_ പിന്നിൽനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നതും അവനൊന്നു മൂളി...

അതുകേട്ടതും ഞാനുമൊന്നു പുറത്തേയ്ക്കുനോക്കി...

മനോഹരമായി ഒതുക്കിപ്പണിഞ്ഞ ഇരുനിലവീട്...

വെള്ളയും ചെമ്മണ്ണിന്റെനിറവും ഇടകലർത്തിയുള്ള പെയിന്റിൽ വീട് തെറിച്ചു നിൽപ്പുണ്ടായിരുന്നു...

വീടിന്റെമുന്നിൽ വലതുവശത്തായൊരു കിണർ... അതിനു ചുറ്റിലുമായി പലനിറത്തിലുള്ള പൂക്കൾനിറഞ്ഞൊരു വലിയ
പൂന്തോട്ടവും...

വീടിനുമുറ്റംവരെ മെറ്റലിട്ടിട്ടുണ്ട്...

അതിലൂടെ വണ്ടിയൊടിച്ച് ഇടതുഭാഗത്തുള്ള പോർച്ചിലേയ്ക്കു കയറ്റുന്നതിനുമുന്നേയായി അവൻ നീട്ടിയൊരു ഹോൺമുഴക്കി...

പിന്നെ വണ്ടിനേരേ പോർച്ചിലേയ്ക്കു കയറ്റുമ്പോൾ, അവിടെയൊരു ക്രിസ്റ്റയും പോളോയും കിടക്കുന്നു...

ഇതൊക്കെയിവടെ കിടന്നിട്ടാണോ ഈ നാറി ബൊലേറോയും മൂഞ്ചിപ്പിടിച്ചോണ്ടു വന്നേ..??

ഇനി ഞങ്ങൾക്കത്രയ്ക്കുള്ള സ്റ്റാൻഡേർഡേ ഉള്ളെന്നു കരുതിയിട്ടുണ്ടാവോ..??

വണ്ടിയിൽനിന്നുമിറങ്ങി മനസ്സാൽപറയുമ്പോൾ മീനാക്ഷിയപ്പോഴും വീടും ചുറ്റുപാടുമൊക്കെ അടിമുടി വീക്ഷിയ്ക്കുവായിരുന്നു...

...ഹൊ.! ഇവൾടെ നോട്ടോംഭാവോമൊക്കെ കണ്ടാൽതോന്നും വീടുംപറമ്പുമിപ്പോൾ മേടിയ്ക്കുംന്ന്.!

മീനാക്ഷിയേയും മനസ്സിൽ തെറിപറഞ്ഞു നിൽക്കുമ്പോഴാണ് മുൻവാതിൽ തുറക്കുന്നത്...

നോക്കുമ്പോൾ നല്ല കിടുക്കനൊരു പെണ്ണ് ഇറങ്ങിവന്നു... കണ്ടാൽ കണ്ണടിച്ചുപോകുന്ന തരത്തിലൊരു സാധനം...

ആവറേജ് തടിയും പൊക്കവുമുള്ള പെണ്ണ്... റോസ് കലർന്നൊരു വെളുപ്പുനിറമാണ്...

സൗന്ദര്യംകൂടിപ്പോയതുകൊണ്ട് നമുക്കുപോയി മിണ്ടാൻ മടിതോന്നുന്ന തരത്തിലൊരെണ്ണം...

ഒരിളംപച്ച നൈറ്റിയാണു വേഷം...

ഞാനവളെ മിഴിച്ച് നോക്കിനിൽക്കുമ്പോൾ പെട്ടെന്നവൻ;

""...നീയെന്താടീ വാതിലടച്ചേക്കുന്നേ..??"""_ന്ന് പുള്ളിക്കാരിയോടായി ചോദിച്ചു...

അതിന്;

""...ഓ.! വാതിലുതുറക്കാമ്പറ്റിയൊരു വീട്... കതകൊന്നു തുറന്നാൽ ഇറങ്ങിയോടാൻ നിൽക്കുവല്ലേ നിങ്ങടെസന്താനം..!!"""_ ആ മറുപടിവന്നതും വായടഞ്ഞുപോയ പുള്ളി ഞങ്ങളോടുതിരിഞ്ഞ്;

""...അപ്പൊ ഇതാണുകേട്ടോ എന്റെ സഹധർമ്മിണി..!!"""_ എന്നും പരിചയപ്പെടുത്തി അവൾടെ തോളിൽകൈയിട്ടു...

അതുകേട്ടതും ഞാനൊന്നുഞെട്ടി...

ഇമ്മാതിരിയൊരു ഐറ്റം, ഇവന്റെഭാര്യയോ..??

അയ്യേ.! ഇതൊന്നും സമ്മതിച്ചുകൊടുക്കാമ്പറ്റില്ല...

എന്നാലും കുഴിക്കക്കൂസിനൊക്കെ ഗോദറേജിന്റെ പൂട്ട് എങ്ങനെകിട്ടീന്നാണ്...

എന്നാൽ അപ്പോഴത്തെയെന്റെ അവസ്ഥതന്നെയായിരുന്നു മീനാക്ഷിയ്ക്കും...

അവളു കണ്ണുതുറിപ്പിച്ചേതോ കൊലക്കേസിലെ പ്രതിയെ നോക്കുമ്പോലെയാണ് പുള്ളിക്കാരിയെ നോക്കുന്നത്...

കാണുമ്പോത്തന്നെയറിയാം തന്റെ സൗന്ദര്യത്തിനൊരു എതിരാളിയെക്കണ്ടതിലുള്ള കലിയാണ് പെണ്ണിന്...

അല്ലേൽപ്പിന്നെ ആദ്യായ്ട്ടു കാണുന്നൊരു പെണ്ണിനോടിത്രേം കലിപ്പൊക്കെ കാട്ടോ..??

അതുകണ്ടപ്പോളെനിയ്ക്കും ചെറിയൊരു ത്രില്ലൊക്കെ തോന്നാതിരുന്നില്ല...

മീനാക്ഷിയുടെ അഹങ്കാരത്തിനുള്ള ഏറ്റവുംനല്ല മരുന്നിതുതന്നെയാ...

ഇനിവേണേലൊരു രണ്ടുദിവസോക്കെ നിന്നിട്ടുപോണേലും പ്രശ്നമില്ലെന്നായി ഞാൻ...

എന്നാലപ്പോഴേയ്ക്കും പുള്ളിക്കാരി ഞങ്ങളെനോക്കി;

""...എന്തേ... വന്നിട്ടു പുറത്തുതന്നെ നിൽക്കാനാണോ പരിപാടി..?? കേറിവാ..!!"""_ എന്നുംപറഞ്ഞു വീട്ടിലേയ്ക്കു

💬 Comments

View all comments