0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1323

കല്യാണക്കാര്യങ്ങളുമൊക്കെ സ്ഥാനംപിടിച്ചു...

ആ സംസാരംപോലും എനിയ്ക്കു ചടപ്പായിരുന്നേലും സഹിയ്ക്കയല്ലാതെ മറ്റൊരു വഴിയുമില്ലാതെപോയി...

ഒടുവിൽ രക്ഷയ്ക്കെത്തീത് ആ ചേച്ചിയായിരുന്നു...

""...എന്റച്ഛാ... ആ പിള്ളേരൊന്നു തുണിമാറിക്കോട്ടേ... ഇന്നലേ അവിടന്നിറങ്ങീതല്ലേ... ബാക്കി വിശേഷങ്ങളൊക്കെ പിന്നെ ചോദിയ്ക്കാം..!!"""_ അടുക്കളയിൽനിന്നും പുള്ളിക്കാരി വിളിച്ചുപറഞ്ഞതും,

""...അതുതന്നെ... ആ പിള്ളേർക്കു കൊറച്ചു സ്വൈര്യംകൊട് മനുഷ്യാ..!!"""_ എന്നുള്ള കാർന്നോത്തിയുടെ സപ്പോർട്ടും പിന്നാലെയെത്തി...

""...ഓ.! അക്കാര്യം ഞാനങ്ങുവിട്ടുപോയി... ശെരിയെന്നാ നിങ്ങളുപോയി വിശ്രമിയ്ക്ക്..!!"""_ ഒരു ചമ്മിയചിരിയോടെ പറഞ്ഞശേഷം പുള്ളി വീണ്ടുമാ ചേച്ചിയെവിളിച്ചു;

""...എടി പെണ്ണേ... ഇവർക്കുള്ള മുറികാണിച്ചു കൊടടീ..!!"""_ ന്നും പറഞ്ഞ്...

അതിന്,

""...മോനടുത്തില്ലേ... അങ്ങോട്ടുപറ..!!"""_ എന്നായിരുന്നു അവടന്നുവന്ന മറുപടി...

""...അതിനിനി അവന്റെ കൈയീന്നു കുരുത്തംകെട്ടതു മാറണ്ടേ..??"""_ അച്ഛൻ തിരിച്ചുചോദിച്ചതും നൈറ്റിയിൽ കൈയുംതുടച്ചുകൊണ്ടാ ചേച്ചിയങ്ങോട്ടു വന്നു...

എന്നിട്ടവനെ നോക്കി;

""...ഒരു പണീംചെയ്യണ്ട... ഇരിപത്തിനാല് മണിയ്ക്കൂറും അതിനേം കെട്ടിപ്പിടിച്ചിരുന്നോ..!!"""_ എന്നു മുറുമുറുക്കുവേം ചെയ്തു...

""...എന്നാലൊരു കാര്യഞ്ചെയ്... നീ കെട്ടിപ്പിടിച്ചിരിയ്ക്ക്... ഞാൻ പണിയൊക്കെ ചെയ്തോളാം..!!"""_ അവനും വിട്ടുകൊടുത്തില്ല...

ഉടനേ,

""...എന്നിട്ടുവേണം ചെക്കൻകരഞ്ഞ് നാടുമൊത്തമറിയിയ്ക്കാൻ..!!"""_ അടുക്കളയിൽനിന്നും അമ്മയുടെ ഡയലോഗുമെത്തി... അതോടെ കക്ഷി ആസ്സായി...

""...വാ... മുകളിലാണ് റൂം...!!"""_ ജോയെയൊന്നു ചുഴിഞ്ഞുനോക്കിക്കൊണ്ട് പുള്ളിക്കാരി സ്റ്റെയറുകേറിയപ്പോൾ മീനാക്ഷിയും കൂടെക്കൂടി...

എന്നാൽ ഞാനൊന്നുകൂടി അവനേയും കുഞ്ഞിനേയും മാറിമാറിനോക്കി...

ഒരുപ്രാവശ്യംപോലും എടുക്കാൻ തരാത്തതിലുള്ള സകലകലിപ്പും എന്റെയാ നോട്ടത്തിലുണ്ടായിരുന്നെന്നു പ്രത്യേകം പറയണ്ടല്ലോ...

""...എന്താ ചേച്ചീടെ പേര്..??"""_ സ്റ്റെയറു കയറുന്നതിനിടയിൽ മീനാക്ഷിയാണ് തിരക്കീത്...

അതിനൊരു ചിരിയോടെയവർ,

""...ആരതി..!!"""_ യെന്നു മറുപടി കൊടുക്കുവേം ചെയ്തു...

""...ദാ... ഇതാ നിങ്ങടെ ബെഡ്റൂം..!!"""_ മുകളിലത്തെ മാസ്റ്റർബെഡ്റൂം എന്നുതോന്നിയ്ക്കുന്ന റൂമിലേയ്ക്കു ഞങ്ങളെക്കയറ്റി ചേച്ചിപറഞ്ഞു...

""...പിന്നേതുനേരോം ഇതിനുള്ളിൽ പറ്റിക്കൂടിയിരുന്നു കളയരുത്... താഴെയൊത്തിരി പണിയുള്ളതാണ്..!!"""_ ഇറങ്ങാൻനേരം ആക്കിയൊരു ചിരിയോടെ പുള്ളിക്കാരി കൂട്ടിച്ചേർക്കാനും മറന്നില്ല...

അതിനൊരു ചളിച്ചചിരി മറുപടിയായി കൊടുത്തപ്പോൾത്തന്നെ അവരു മുറിയിൽനിന്നും ഇറങ്ങിനടന്നു...

കാത്തിരുന്നപോലെ ഞാനപ്പോൾത്തന്നെയാ ഡോറുവലിച്ചടച്ചുകൊണ്ടു മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു;

""...എന്താടീ..?? എന്താടീ പുന്നാരമോളേ നിന്റുദ്ദേശം..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട് ഒരുമ്പെട്ടിറങ്ങിയേക്കുവാ ല്ലേ..??"""

""...അതിനു ഞാനെന്തോചെയ്തു..??"""_ ഒന്നുമറിയാത്തതുപോലുള്ള മീനാക്ഷിയുടെ മറുചോദ്യം...

""...നീയൊന്നും ചെയ്തില്ലല്ലേ..?? എന്നേം എന്റച്ഛനേം നാറ്റിയ്ക്കാനായി മനഃപൂർവ്വമല്ലേടീ നീയവരുടെ മുന്നിലിരുന്ന് അമ്മാതിരി തീറ്റതിന്നത്..??"""_ എന്റെയാ ചോദ്യംകേട്ടതും ഇവനിതെന്തൊക്കെയാ പറയുന്നേന്നുള്ള ഭാവത്തിൽ അവളെന്നെയൊരു നോട്ടംനോക്കി...

""...നോക്കിപ്പേടിപ്പിയ്ക്കാതെ സത്യമ്പറേടീ ഉണ്ടക്കണ്ണീ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,

""...അവരു തന്നതല്ലേ ഞാങ്കഴിച്ചുള്ളൂ... ചോദിച്ചുമേടിച്ചു കഴിച്ചിട്ടൊന്നുവില്ലല്ലോ..!!"""_ അവൾടെ മറുപടി...

""...അവരങ്ങനെ പലതുംകൊണ്ടുത്തരും അതവരുടെ മര്യാദയാ... അതൊക്കെക്കണ്ടിട്ട് നീ നിന്റെ മര്യാദകളയരുതെന്നാ പറേണേ... തിന്നുതിന്ന് എന്റെകുടുംബം നീ കുളംതോണ്ടി... ഇനിയിവരെക്കൂടി കുത്തുപാളയെടുപ്പിയ്ക്കരുത്..!!"""

""...എന്നോടവരു പറഞ്ഞല്ലോ എന്തോരംവേണേലും കഴിച്ചോളാൻ... പിന്നെ നെനക്കെന്താ പ്രോബ്ലം..??"""_ കൊണ്ടുവന്ന ബാഗിൽനിന്നും ഒരുജോഡിഡ്രസ്സും ഒരു

💬 Comments

View all comments