Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
ബാത്ത്ടവലുമെടുത്ത് ബാത്ത്റൂമിലേയ്ക്കു നടക്കവേ മീനാക്ഷി പിറുപിറുത്തു...
""...അതുനിന്റെ തീറ്റകണ്ടിട്ടു പറഞ്ഞതാ... അതുമനസ്സിലാക്കാനുള്ള മൂളപോലുമില്ലാത്ത നീയുമൊരു ഡോക്ടറ്... ത്ഫൂ..!!"""_ അവളെയും പുച്ഛിച്ചുകൊണ്ട് ബെഡ്ഡിലേയ്ക്കു മലർന്നുകിടന്നപ്പോൾ എന്നെയൊന്നു നോക്കി ദഹിപ്പിച്ചശേഷം മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കയറി...
നീരാട്ടുകഴിഞ്ഞ് ഓറഞ്ചിൽ പച്ച ഷെയ്ഡ്സുള്ള ചുരിദാർടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമിട്ട് തലയുംതുവർത്തിയവൾ പുറത്തേയ്ക്കുവന്നു...
കൂട്ടത്തിൽ,
""...അതേ... വല്യബാത്ത്റൂമാട്ടോ... നല്ല സൗകര്യോക്കെണ്ട്..!!"""_ എന്നൊരു ഡയലോഗും...
അതിന്,
""...എന്നാൽ തിരിച്ചുപോകുമ്പോൾ തലേചുവന്നോണ്ടു പോര്..!!"""_ എന്നൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞതോടെ കക്ഷിയടങ്ങി...
പിന്നെ മുടിയിലെ വെള്ളംകളയുന്നവരെ ഒന്നുംമിണ്ടീല...
ഒടുക്കം മുടിയൊതുക്കി കെട്ടുന്നതിനിടയിൽ എന്തോ ആലോചിച്ചിട്ടന്നപോലെ പുള്ളിക്കാരിയെന്നെ നോക്കി;
""...അവരുടെ കല്യാണോം ലവ്മേരേജാന്നാ തോന്നുന്നേ... കേട്ടില്ലേ എടാ പോടാന്നൊക്കെയാ വിളിയ്ക്കുന്നേ..!!"""
""...ഓ.! അതൊന്നും പറയാമ്പറ്റില്ല... ആരൊക്കെയോ അറേഞ്ച്ചെയ്തു കെട്ടിയിട്ട് നീയെന്നെയെന്താ വിളിയ്ക്കുന്നേ..?? അതൊക്കെ പുറത്തുപറയാൻ കൊള്ളാവോ..??"""_ ഞാനും വിട്ടില്ല...
""...ഇതങ്ങനെയല്ല... ആ ചേച്ചിയുടെപേര് ആരതിയെന്നല്ലേ പറഞ്ഞേ... ആരതി ഹിന്ദുപ്പേരല്ലേ..?? ഇവരൊക്കെയാണേൽ ക്രിസ്ത്യൻസല്ലേ... അതാ ഞാമ്പറഞ്ഞേ, ലവ് മേരേജാവോന്ന്..!!"""
""...ആ.! അതെന്തേലും മൈരാവട്ടേ... അതൊക്കെയവരുടെ കാര്യം... നീയിനി അതിന്റെടേൽപ്പോയി അവരെത്തമ്മിൽ തല്ലിയ്ക്കണ്ട..!!"""_ അവൾപറഞ്ഞതിനു മറുപടികൊടുത്തതും,
""...മ്മ്മ്.! അല്ലേലുമിതൊക്കെ നിന്നോടു പറയാമ്മന്ന എന്നെപ്പറഞ്ഞാൽ മതീലോ..!!"""_ ന്ന് എന്നെനോക്കി പറഞ്ഞിട്ട് മുഖം വെട്ടിത്തിരിയ്ക്കുമ്പോളാണ് ഡോറിൽ തട്ടുകേൾക്കുന്നത്...
കൂട്ടത്തിൽ,
""...മോളേ..!!"""_ ന്നൊരു വിളിയും...
...അതാ കാർന്നോത്തീടെ സൗണ്ടല്ലേ..?? ഈശ്വരാ... പറഞ്ഞതുവല്ലതും കേട്ടിട്ടുണ്ടാവോ..?? എന്നാലിപ്പോ ബാഗുമെടുത്തിറങ്ങാം.!
മനസ്സിലാ ചിന്തയുണരുമ്പോൾത്തന്നെ മീനാക്ഷിപോയി ഡോറുതുറന്നു...
""...മോൾക്കു ചക്കപ്പഴം വേണോ..??"""_ വാതിലുതുറന്നതും അവരുടെ ചോദ്യംവന്നു...
""...ചക്കപ്പഴോ..??"""_ മീനാക്ഷി സംശയിയ്ക്കാതിരുന്നില്ല...
""...ആ... മോളേ... നല്ല തേൻവരിക്കയാ... മോള് വാ..!!"""_ അവരതിനെ വീണ്ടും വിവരിച്ചപ്പോൾ മീനാക്ഷി തിരിഞ്ഞെന്നെ നോക്കി...
പോകരുതെന്നു കണ്ണുകാണിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനുമുന്നേ,
""...പിന്നേ... രണ്ടു ചക്കച്ചൊള കഴിയ്ക്കാനിത്രേം ചിന്തിയ്‌ക്കേണ്ട
കാര്യമൊന്നുമില്ല..!!"""_ എന്നുമ്പറഞ്ഞവര് മീനാക്ഷിയേയും പിടിച്ചുവലിച്ചുകൊണ്ടു താഴേയ്ക്കിറങ്ങി...
അതോടെനിയ്ക്കൊരു കാര്യംമനസ്സിലായി, ഒന്നുകിൽ മീനാക്ഷി തിന്നുചാവും... ഇല്ലേൽ ഇവടുള്ളവരെല്ലാംകൂടിയവളെ തീറ്റിച്ചുകൊല്ലും...
എന്തായാലും മരണമുറപ്പാ...
ഈശ്വരാ..! തിരികെ ഞാനൊറ്റയ്ക്കു പോകേണ്ടിവരുവോ..??
...തുടരും...!
Nb: ജോക്കുട്ടനും ആരതിയെന്ന ചേച്ചിക്കുട്ടിയും അവരുടെ കുടുംബവുമെല്ലാം 'ജോ' യുടെ 'നവവധു'വെന്ന എവർഗ്രീൻ സ്റ്റോറിയിലെ കഥാപാത്രങ്ങളാണ്... [കമന്റ്ബോക്സിൽ അതു ചോദിയ്ക്കാൻവേണ്ടി വെമ്പൽകൊള്ളുന്നവർക്കുള്ള മറുപടി... നവവധു ഇപ്പോൾ ഇവിടെനിന്ന് ഡിലീറ്റഡാണ്.!]
പിന്നെ അനാവശ്യമായി കഥാപാത്രങ്ങളെ കൂട്ടിച്ചേർത്ത് കഥ ലാഗാക്കുവല്ല എന്റുദ്ദേശം...
ഒരുപക്ഷെ, സിദ്ധുവും മീനുവും എങ്ങനെയൊരുമിച്ചു എന്നുമാത്രം അറിയേണ്ടവർക്ക് കഥ മടുപ്പായ്രിയ്ക്കും...
പക്ഷെ എനിയ്ക്ക് നിങ്ങളുടെമുന്നിൽ അതുമാത്രം ഡിസ്ക്ലോസ് ചെയ്താൽ പോര... മനസ്സിലാക്കുമെന്ന് കരുതുന്നു.!
നിങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടേൽ മനസ്സിൽ കരുതുന്നപോലെ എനിയ്ക്കിവിടെ എഴുതാനും കഴിയും.!
കൂടെയുണ്ടാവുമെന്ന വിശ്വാസത്തോടെ,
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments