0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1287

നീ നിന്റെയീ തള്ളയോടുചോദിയ്ക്ക്... മനുഷ്യനെ എങ്ങനൊക്കെ ഉപദ്രവിയ്ക്കാന്നു ഗവേഷണംനടത്തുവാ തെണ്ടി..!!"""_ ഒന്നുംമിണ്ടാതെ എന്നെനോക്കി ആക്കിച്ചിരിയോടെനിന്ന ചെറിയമ്മയ്ക്കുനേരേ കണ്ണുതുറിപ്പിച്ചശേഷം ഞാനും റൂമിലേയ്ക്കു വെച്ചുപിടിച്ചു...

റൂമിൽചെന്നുകയറുമ്പോൾ കാണുന്നത്, പോകാനുള്ള സാധനങ്ങളൊക്കെ സെറ്റുചെയ്യുന്ന തിരക്കിൽനിൽക്കുന്ന മീനാക്ഷിയെയാണ്...

അവൾടെയാ മെറൂൺ ട്രോളിബാഗിലേയ്ക്ക് തുണികളെല്ലാം വാരിനിറച്ചിട്ട് ഇനിയെന്തെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കക്ഷി...

എന്നിട്ട് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ചാടിപ്പിടഞ്ഞുപോയി അലമാരയിൽനിന്നും മേക്കപ്പ്സെറ്റുമെടുത്ത് തന്റെ ചെറിയ ഹാൻഡ്ബാഗിലേയ്ക്കു കയറ്റി...

എനിയ്ക്കതൊക്കെ കണ്ടിട്ട് വിറഞ്ഞു കേറുവായിരുന്നു...

മേക്കപ്പ്സെറ്റും ബാഗിലേയ്ക്കുവെച്ച് തിരിഞ്ഞ മീനാക്ഷികാണുന്നത് അവളെത്തുറിച്ചുനോക്കി നിൽക്കുന്നയെന്നെയാണ്...

""...നീയെന്താ റെഡിയാവുന്നില്ലേ..?? എന്റെ പാക്കിങ്ങൊക്കെ കഴിഞ്ഞൂട്ടോ..!!"""_ പറഞ്ഞുകൊണ്ടെന്നെ നോക്കീതും,

""...വല്ലവീട്ടിലേം ബെഡ്ഡേഫങ്ഷന് കേട്ടപാതി കേൾക്കാത്തപാതി ചാടിപ്പുറപ്പെടാൻ ഉളുപ്പുണ്ടോടീ മൈരേ..??"""_ ന്നായിരുന്നു അതിനുള്ളയെന്റെ മറുപടി...

""...അതുപിന്നെ നിന്റച്ഛനത്രേം നിർബന്ധിയ്ക്കുമ്പോൾ ഞാനെങ്ങനാ പറ്റത്തില്ലാന്നു പറക..?? അതോണ്ടു സമ്മതിച്ചു..!!"""

""...ഞഞ്ഞായി.! അല്ലാണ്ട് വെറുതെകിട്ടുന്നതു വെട്ടിവിഴുങ്ങാനുള്ള എഴുന്നള്ളത്തല്ല..??"""

""...ഓ.! അങ്ങനേങ്കിലങ്ങനെ... അതിനു നെനക്കിപ്പെന്താ..?? നീ കൊറേ മൊടക്കുവർത്താനോക്കെ പറയാന്നോക്കീലോ... എന്നിട്ടെന്തായി..?? ഞാനെല്ലാം കേട്ടായ്രുന്നു..!!"""_ അവള് ചുണ്ടിന്റെ കോണിലൊരു ചിരിയിട്ടു...

""...അത്.. അതു ഞാനൊരുവിധോക്കെ പറഞ്ഞുസമ്മതിപ്പിച്ചതാ... നീകൂടി താല്പര്യമില്ലെന്നു പറഞ്ഞേല് പോകേണ്ടിവരൂലായ്രുന്ന്..!!"""

""...എന്നാലേ എനിയ്ക്കു താല്പര്യോണ്ട്... ഞാനേ... ഞാനിപ്പോരു ട്രിപ്പുമൂഡിലാ... ആതിരയോടൊക്കെ വിളിച്ചിട്ട് മൂന്നാർക്കു പോകാമ്പോവുവാന്നും പറഞ്ഞുപോയി..!!"""_ തലകുനിച്ചുപിടിച്ച് അതുകൂടിപറഞ്ഞതും ആ നിമിഷമവളെ തട്ടിക്കളഞ്ഞാലോന്നു പോലും ഞാൻ ചിന്തിച്ചുപോയി...

...ഇനിയാ തന്തയില്ലാത്തോളുമാര് എന്നെക്കാണുമ്പോൾ ഹണിമൂണിനുപോയേന്റെ ട്രീറ്റുചോദിയ്ക്കോ ആവോ..??

""...അയ്യോ.! സമയമ്പോയി... ഇനിയെന്തൊക്കെ എടുക്കണം..?? ചാർജർ... പവർബാങ്ക്... ഹെഡ്സെറ്റ്..!!"""_ പെട്ടെന്ന് സ്വയംപറഞ്ഞുകൊണ്ട് ഓരോന്നോരാന്നായി അവൾ ബാഗിലേയ്ക്കു കയറ്റി...

അപ്പോഴേയ്ക്കും ശ്രീ റൂമിലേയ്ക്കു കേറിവന്നു...

""...ഡാ... എന്തായി..?? പെട്ടെന്നാവട്ടേ... ദേ വല്യച്ഛനവിടെ കയറുപൊട്ടിയ്ക്കുന്നു..!!"""_ കേട്ടതും മീനാക്ഷി;

""...അയ്യോ.! എന്നാ ഞാനിപ്പൊപ്പോയി കുളിച്ചേച്ചുവരാം... സിദ്ധൂ... പെട്ടെന്നു റെഡിയാവ്..!!"""_ എന്നുമ്പറഞ്ഞ് ടവലും കബോഡിൽനിന്നും ഉടുത്തുമാറാനുള്ള ഡ്രസ്സുമായി അവൾ ബാത്ത്റൂമിലേയ്ക്കു കേറി...

ശ്രീയെ കേൾപ്പിയ്ക്കാനായി വീണ്ടുമിവളെന്നെ ഞോണ്ടിയതാണോ..??

ചിന്തയിലാണ്ടു നിന്നപ്പോഴാണ്;

""...മ്മ്മ്.! നിന്റെ മീനൂട്ടി നല്ല ഉൽസാഹത്തിലാണല്ലോ..??"""_ അവൾടെ വെപ്രാളവും പരവേശവുമൊക്കെ കണ്ടിട്ടാവണം ഒരാക്കിയ ചിരിയോടെ ശ്രീയതുചോദിച്ചത്...

""...അവൾടെ ഉൽസാഹമൊക്കെ തീർത്തുകൊടുക്കുന്നുണ്ട് ഞാൻ... അവിടെച്ചെല്ലട്ടേ..!!"""_ അലമാരയുടെ താഴത്തെ ഷെൽഫിൽ മടക്കിക്കയറ്റിയ ബാഗ്പാക്ക് ഞാൻ പുറത്തെടുത്തു...

""...എന്നിട്ടവടെ ചെല്ലുമ്പോൾ നിന്റുൽസാഹം കൂടരുത്..!!"""_ വീണ്ടുമൊരാക്കിയ ചിരിയോടെ അലമാരയിൽനിന്നും എന്റെ ഡ്രസ്സുകളെടുത്ത് കട്ടിലിലേയ്ക്കിട്ടുകൊണ്ടവൻ മറുപടിപറഞ്ഞു...

""...എന്താന്ന്..??"""_ അവനെടുത്തു കട്ടിലിലേയ്ക്കിട്ട ഡ്രസ്സുകൾ ഫോൾഡുചെയ്തു ബാഗിലേയ്ക്കു കയറ്റുന്നതിനിടയിലാണ് ഞാനത് തിരിച്ചുചോദിയ്ക്കുന്നത്...

""...അല്ലാ... മൂന്നാറൊക്കെയല്ലേ... നല്ലതണുപ്പായിരിയ്ക്കും... ആ തണുപ്പത്തിനി നിന്റെ ഉത്സാഹങ്കൂടുവാണേൽ എന്നെ വല്യച്ഛാന്നുവിളിയ്ക്കാനും ആളാവുമെന്നു പറയുവായിരുന്നു..!!"""_ ഒന്നമർത്തിച്ചിരിച്ചുകൊണ്ട് ഡ്രസ്സ്‌ പാക്കുചെയ്യാൻ അവനുമെന്നെ ഹെല്പുചെയ്തു...

""...അതിനു നിന്റെതന്തയല്ല ഞാൻ... നല്ലസ്സലു ബിരിയാണി

💬 Comments

View all comments