0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1293

ചിരിയുംമാഞ്ഞു...

പിന്നീടു കുറച്ചുനേരം മിണ്ടാതിരുന്നയവൾ സീറ്റിൽനിന്നുമെഴുന്നേറ്റു,

""...ഇരുന്നോ..!!"""_ വിൻഡോസീറ്റിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാനറ്റംപിടിച്ചു...

അപ്പോഴും എതിരെയുള്ളസീറ്റിലിരുന്ന പിള്ളേർ ഞങ്ങളെനോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു...

എന്നാലതൊന്നും കാര്യവാക്കാതെ മീനാക്ഷി ചിപ്സിന്റെ പാക്കറ്റ് പൊട്ടിച്ചു...

രാത്രിയായപ്പോൾ ഫുഡ്കഴിയ്ക്കാനും ബാത്ത്റൂംയൂസ് ചെയ്യാനുമൊക്കെയുള്ള സൗകര്യത്തിനായി വണ്ടി കുറച്ചുസമയത്തേയ്ക്കു നിർത്തിയിട്ടു...

അപ്പോഴെല്ലാം മുള്ളാമ്പോലുംപോകാതെ നിഴലുപോലെ മീനാക്ഷിയും കൂടുണ്ടായ്രുന്നു...

ഒരുപക്ഷേ, മുള്ളാമ്പോയാൽ അവളെയവിടെ കളഞ്ഞിട്ടുപോകോന്നുള്ള പേടികൊണ്ടാവണം കക്ഷിയെന്റെ പിന്നലേകൂടീത്...

അവിടുന്ന് വണ്ടിയിൽക്കേറി കുറച്ചുദൂരം പിന്നിട്ടപ്പോഴേയ്ക്കും മീനാക്ഷി ഉറക്കംപിടിച്ചിരുന്നു...

തലസീറ്റിലേയ്ക്കമർത്തി മലർന്നിരുന്നുറങ്ങുന്ന അവളെക്കണ്ടതും വീണ്ടുമെന്നിലെ കുരുട്ടുബുദ്ധിയുണർന്നു...

...രാവിലെയവൾ എഴുന്നേൽക്കുന്നതിനു മുന്നേ കടന്നുകളഞ്ഞാലോ..?? അടിമാലിയിലിറങ്ങാനല്ലേ പറഞ്ഞത്... അപ്പോൾ ഞാനടിമാലിയിലിറങ്ങാം... ഇവളു മൂന്നാർക്കും പൊയ്ക്കോട്ടേ...
വേണേലൊരു നൂറുരൂപ ബാഗിൽവെച്ചേക്കാം... രണ്ടുമൂന്നുദിവസം മൂന്നാറൊക്കെ തെണ്ടിനടന്നിട്ട് തിരിച്ചുപൊയ്ക്കോട്ടേന്ന്... ഏതായാലും കഴിച്ചിട്ടു കയറിയപ്പോൾ വിൻഡോസീറ്റ് മീനാക്ഷിയ്ക്കുകൊടുത്തത് നന്നായി...

...ദൈവസഹായമുണ്ടേൽ ചിലപ്പോളിതോടെ ഈ ശല്യം പൂർണ്ണമായും തീർന്നെന്നും വരാം.!

അതേക്കുറിച്ചാലോചിച്ചപ്പോൾ എനിയ്ക്കു കുളിരുകോരി...

അങ്ങനൊരു നൂറുരൂപയെടുത്ത് ഹാൻഡ്ബാഗിലേയ്ക്കു തിരുകിവെച്ചശേഷം ജനൽക്കമ്പിയിൽ തലചായ്ച്ചിരുന്നുകൊണ്ടു ഞാനും കണ്ണുകളടച്ചു...

""...ഹലോ... എഴുന്നേൽക്കുന്നില്ലേ..??"""_ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് പെട്ടെന്നു കണ്ണുതുറന്നത്...

നോക്കുമ്പോൾ മീനാക്ഷിയുടെതോളിൽ ചാരിക്കിടന്നുറങ്ങുവായിരുന്നു ഞാൻ...

ഉടനേ ഞെട്ടിയെഴീച്ചതും മീനാക്ഷിയും കണ്ണുതുറന്നു...

എവിടെയാണെന്നറിയാതെ ചുറ്റുപാടും മിഴിച്ചുനോക്കിയ
മീനാക്ഷി കണ്ടക്ടർടെ മുഖത്തേയ്ക്കു കണ്ണുപായിച്ചതും അയാൾപറഞ്ഞു;

""...ഇറങ്ങുന്നില്ലേ..?? അടിമാലിയെത്തി..!!"""_ എന്ന്...

അതോടെ ഞാൻ ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങി...

പിന്നലെവരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ കലിയാണുവന്നത്...

എന്തൊക്കെചെയ്യാൻ നോക്കീട്ടും ഏൽക്കുന്നില്ലല്ലോന്നുള്ള ദേഷ്യവും സങ്കടവും കൂട്ടിക്കലർത്തി പുറത്തേയ്ക്കിറങ്ങീതും മീനാക്ഷിയും വാലുപോലെ കൂടെവന്നു...

""...മൂന്നാറെന്നൊക്കെ പറഞ്ഞിട്ട് ഇതെവിടെയാ കൊണ്ടോന്നിറക്കിയേ..??
ഇനിയെങ്ങനെ പോവും..?? നെനക്കവരുടെ വീടറിയോ..??"""_ ബെസ്സ്സ്റ്റാൻഡിനുള്ളിലെ ടാറിട്ടറോഡിൽ ട്രോളീബാഗും വലിച്ചിഴച്ചുനടന്ന മീനാക്ഷിതിരക്കി...

""...പിന്നേ.... ഞാനവടെ പെറ്റുകെടക്കുവാരുന്നല്ലോ..!!"""_ ന്ന് പരമപുച്ഛത്തോടെ മറുപടി കൊടുക്കുമ്പോഴും ഇനിയാ ക്ണാപ്പന്റെ വീട്ടിലേയ്ക്കെങ്ങനെ പോകുമെന്നായിരുന്നു ഞാനും ചിന്തിച്ചത്...

""...ഇവടെയിറങ്ങി നിന്നാൽമതി, ആ ചേട്ടനിങ്ങോട്ടു വരുവെന്നാ അമ്മ പറഞ്ഞേ..!!"""_ റോഡിൽനിന്നും വെയ്റ്റിങ്‌സെക്ഷനിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ കേൾക്കാനെന്നോണം സ്വയംപറഞ്ഞു...

കഴുവേറീമ്മോള്..! അതറിഞ്ഞോണ്ടെന്നെ ഊമ്പിക്കാമ്മേണ്ടി ചോദിച്ചതായ്രുന്നോ...??

വിറഞ്ഞുകയറി രണ്ടെണ്ണം പറയുമ്മുമ്പേ...

""...നെനക്കാളെയറിയോ..??"""_ ബാഗ് വെയ്റ്റിങ് സെക്ഷനിലേയ്ക്ക് വലിച്ചിഴച്ചുകയറ്റിക്കൊണ്ടുള്ള മീനാക്ഷിയുടടുത്ത ചോദ്യം...

അപ്പോഴാണങ്ങനൊരു സംഗതിയെക്കുറിച്ചു ഞാൻ ചിന്തിയ്ക്കുന്നത്...

ഇടയ്ക്കൊക്കെ അച്ഛനുമമ്മയുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെന്നല്ലാതെ ഞാനാരേം കണ്ടിട്ടുമില്ല, എനിയ്ക്കിട്ടറിയത്തുമില്ല...

ഇനിയാ പുള്ളിയെങ്ങാനും വന്നിട്ടുണ്ടെങ്കിലെങ്ങനെയറിയും..??

ഇതാണം മീനാക്ഷിയോടുപറഞ്ഞാൽ അവളുചിലപ്പോൾ ഇവടിട്ടുതല്ലും...

ഇതിനെന്താ വഴി..??

അവരുടെയാരുടേം ഫോൺനമ്പരും കയ്യിലില്ല...

അങ്ങനെ വലഞ്ഞുനിൽക്കുമ്പോൾ പെട്ടെന്നാണ്;

""...ഹലോ... സിദ്ധുവല്ലേ..??"""_ എന്നൊരുചോദ്യം ഞാൻകേൾക്കുന്നത്...

തിരിഞ്ഞുനോക്കുമ്പോൾ ചിരിച്ചുകൊണ്ടു നിൽക്കുന്നൊരു പയ്യൻ...

അത്യാവശ്യംപൊക്കമുള്ള മെലിഞ്ഞശരീരത്തിൽ ലവലേശം താടിയില്ലാതെ ഘനംവെയ്ക്കാത്ത മീശരോമങ്ങളോടുകൂടിയ അവനെക്കണ്ടതും ഞാനൊന്നു മുഖംചുളിച്ചു...

ഇവനെയാണോ കൂട്ടിക്കൊണ്ടുപോകാൻ വിടോന്നുപറഞ്ഞത്..??!!

""...ഗോവിന്ദങ്കിളിന്റെ മോനല്ലേ..?? തിരുവനന്തപുരത്തൂന്ന്..??"""_ പുഞ്ചിരിയോടെയവൻ തിരക്കി...

💬 Comments

View all comments