0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1295

പറഞ്ഞെന്റെ കണ്ണിലേയ്ക്കു നോക്കീതും,

""...നീയൊരു കാര്യഞ്ചെയ്... ദേ അങ്ങോട്ടുമാറിയിരുന്ന് പെടുത്തിട്ടുവാ..!!"""_ എന്നായി ഞാൻ...

അതിന്,

""...അവിടെ നിന്റമ്മേ പിടിച്ചിരുത്തി മുള്ളിച്ചാമതി..!!"""_ എന്നായിരുന്നു തിരിച്ചുള്ള മറുപടി...

""...എന്താടീമൈരേ പറഞ്ഞേ..??"""_ അമ്മയ്ക്കു പറഞ്ഞതുകേട്ടതും ചീറിക്കൊണ്ടു തിരിഞ്ഞയെന്നെനോക്കി;

""...പറഞ്ഞതുകേട്ടില്ലേ..?? കണ്ട കടത്തിണ്ണയിലിരുന്നു മുള്ളാൻ നിന്റമ്മയെ കൂട്ടിവരാൻ... എനിയ്ക്കു സൗകര്യപ്പെടില്ലാന്ന്..!!"""_ കട്ടക്കലിപ്പോടെ മറുപടിയുംപറഞ്ഞ് എനിയ്ക്കുമുന്നേ വണ്ടിയ്ക്കടുത്തേയ്ക്കു നടക്കുമ്പോളവൾ
തുടകൾ കൂട്ടിപ്പിടിയ്ക്കുന്നുണ്ടായിരുന്നു...

...നീയെന്റമ്മയ്ക്കു പറഞ്ഞല്ലേ... കാണിച്ചുതരാടീ... ഇതിനു പകരംവീട്ടാനായി നീയെന്റെ കൈവെള്ളയിൽ വന്നുവീഴും നോക്കിയ്ക്കോ.!

മനസ്സിൽ പിറുപിറുത്തുകൊണ്ടു മീനാക്ഷിയ്ക്കു പിന്നാലെയായി നടക്കുമ്പോൾ മറ്റേപുള്ളി ഞങ്ങളേംകാത്താ കിണ്ടിയ്ക്കു മുന്നിലായി നിൽക്കുന്നുണ്ടായിരുന്നു...

മീനാക്ഷിയുടെമുഖവും നടത്തത്തിലെ അസ്വാഭാവികതയും കണ്ടിട്ടാവണം അടുത്തേയ്ക്കുചെന്നതും പുള്ളിചോദിച്ചു;

""...എന്തോപറ്റി..?? മുള്ളാമ്പോണോ..??"""_ ന്ന്...

ഒരുകൂസലുമില്ലാതങ്ങനെ ചോദിച്ചതും മീനാക്ഷിയൊന്നു പ്ലിങ്ങുന്നതുകണ്ടു...

ശേഷമൊരു ചളിച്ചചിരിയോടെ തലകുലുക്കീതും അവൻതുടർന്നു;

""...ഇവടത്തെ ബാത്ത്റൂമിപ്പോയാപ്പിന്നെ ജീവിതകാലത്ത് മുള്ളാന്തോന്നില്ല... അതോണ്ടു നമുക്കു പോണവഴിയ്ക്കുനോക്കാം... എന്തേ..??"""_ ചെറുചിരിയോടുള്ള ചോദ്യത്തിന് മറ്റുവഴിയില്ലാതെ മീനാക്ഷി തലകുലുക്കീതും,

""...എന്നാക്കേറിയ്ക്കോ..!!"""_ ന്നും പറഞ്ഞവൻ ഡ്രൈവിങ്‌സീറ്റിലേയ്ക്കു കയറി...

പിന്നാലെ ഞാൻ കോ- ഡ്രൈവിങ്‌സീറ്റിലേയ്ക്കു കയറാനൊരുങ്ങുമ്പോൾ,

""...ഇതതുവരെ പിടിച്ചുനിയ്ക്കാമ്പറ്റോന്നൊന്നും എനിയ്ക്കു തോന്നുന്നില്ല... ഇന്നു മാനമ്പോയതു തന്നെ..!!"""_ മെല്ലെപിറുപിറുത്തുകൊണ്ടു മീനാക്ഷി പിന്നിലേയ്ക്കും കയറി...

കേട്ടതുമെനിയ്ക്കു ചിരിപൊട്ടി; മിക്കവാറും ഇന്നിവന്റെ വണ്ടീലവളു പെടുത്തതുതന്നെ...

മനസ്സിലതുമോർത്തു ചിരിച്ചുകൊണ്ടിരിയ്ക്കുമ്പോഴും ആ വണ്ടി റിവേഴ്സെടുത്ത് ഒടിച്ചു റോഡിലേയ്ക്കു കയറ്റിയശേഷമുള്ള
അവന്റെ അനായാസമായ ഡ്രൈവിങ്ങെന്നെ കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്...

ഡ്രൈവുചെയ്യുന്നതിനിടയിലും പുള്ളി ഞങ്ങളോടോരോ കുശലങ്ങളൊക്കെ ചോദിയ്ക്കുന്നുണ്ടായിരുന്നു...

അവന്റെ വർത്താനവും എന്തേലുംപറഞ്ഞശേഷമുള്ള ഒറ്റയ്ക്കുള്ള ചിരിയുമൊക്കെ സമ്പൂർണ്ണവെറുപ്പീരായി തോന്നിയതിനാൽ ഞാനതിനൊന്നും കൂടുതൽ ചെവികൊടുക്കാനായി നിന്നില്ല...

മുള്ളാനുള്ള വെപ്രാളത്തിനായതിനാൽ മീനാക്ഷിയുമതൊന്നും ഗൗനിച്ചില്ലെന്നു തോന്നുന്നു...

അതിനിടയിൽ പുള്ളിയൊരത്യാവശ്യം വലിയ റെസ്റ്റോറന്റിനുമുന്നിൽ വണ്ടിയൊതുക്കി;

""...ഒരുകാര്യഞ്ചെയ്യാം... ഇവുടന്നു ഫ്രഷായശേഷം വീട്ടിലേയ്ക്കുപോവാം... എന്തേ..??"""_ ആ ചോദ്യത്തിനു മീനാക്ഷിയ്ക്കു പലയാവർത്തി സമ്മതമായിരുന്നു...

അവൾടെ സമ്മതംകിട്ടീതും പുള്ളി റെസ്റ്റോറന്റിലേയ്ക്കു വണ്ടികയറ്റി...

അകത്തേയ്ക്കു കയറിയപാടെ മുന്നിലെ കൗണ്ടറിൽനിന്ന പെൺകുട്ടിയോടു മീനാക്ഷി ബാത്ത്റൂംചോദിയ്ക്കകയും അതിനുമറുപടിയായി അവൾചൂണ്ടിയ ഭാഗത്തേയ്ക്കായി ഓടുകയുംചെയ്തു...

""...നിനക്കു ഫ്രഷാവുകേന്നുംവേണ്ടേ..??"""_ അവിടെക്കണ്ട ടേബിളിനുമുന്നിലെ ചെയർ വലിച്ചിട്ടിരുന്നയെന്നോടവൻ ചോദിച്ചു...

അതിന്,

""...വേണ്ട..!!"""_ന്ന് ഒറ്റവാക്കിലായിരുന്നെന്റെ മറുപടി...

""..ചേട്ടാ... ഇവടെ മൂന്നുകാപ്പി..!!"""_ അടുത്തൂടെപ്പോയ വെയ്റ്റർപയ്യനോടു പറഞ്ഞിട്ടു പുള്ളിയും എനിയ്ക്കെതിരെയുള്ള ചെയറിലേയ്ക്കിരുന്നു...

കാപ്പിയല്ലടാ കൊപ്പേ കോഫിയെന്നു പറയാനൊരുങ്ങിയതാണെങ്കിലും കേട്ടപാടെ ആ പയ്യനകത്തെയ്ക്കു പോകുന്നതു കണ്ടതുകൊണ്ട് ശ്രെമമുപേക്ഷിച്ചു...

അഞ്ചുമിനിറ്റിനുള്ളിൽ കോഫിയെത്തി...

ആ കോഫിയെടുക്കുമ്പോൾത്തന്നെ ശ്രീയുടെ കോളുംവന്നു;

""...എന്തായെടാ..?? അങ്ങെത്തിയോ..??"""_ കോളറ്റൻഡ് ചെയ്തപാടെ ശ്രീയുടെചോദ്യം...

അതിനുമറുപടിയും പറഞ്ഞു കുറച്ചുനേരം സംസാരിച്ചശേഷമാണവൻ കോളുകട്ടാക്കീത്...

അപ്പോഴേയ്ക്കും ചെവിയിലേയ്ക്കു ഫോണുംഫിറ്റാക്കി മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു...

""...ഇല്ല ചെറീമ്മേ... അങ്ങനൊന്നുവില്ല... ഇല്ല... ഞങ്ങളിപ്പോളൊരു റെസ്റ്റോറന്റിലിരിയ്ക്കുവാ... ഞാനങ്ങുചെന്നേച്ചു വിളിയ്ക്കാം... ശെരി..!!"""_

💬 Comments

View all comments