Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ശവം...
...ഇവളെയിന്നു ഞാൻ.!
മൊത്തത്തോടെ പൊളിഞ്ഞ ഞാൻ ഒറ്റചവിട്ടു കൊടുക്കാനായി മുന്നോട്ടാഞ്ഞെങ്കിലും കക്ഷി ബലൂൺപൊട്ടിയ ഷോക്കിൽനിന്നും അപ്പോഴും മുക്തമായിട്ടുണ്ടാർന്നില്ല...
""...എന്നാടീ..?? എന്താപറ്റിയേ..??"""_ കുഞ്ഞിന്റെ കരച്ചിലുംബഹളോം കേട്ടങ്ങോട്ടേയ്ക്കുവന്ന ജോയാണതു ചോദിച്ചത്...
അതിന്,
""...അതൊന്നൂല്ലാന്നേ... മീനൂന്റെ കൈയിലിരുന്നൊരു ബലൂൺപൊട്ടീതാ... പെട്ടെന്നു ഞെട്ടീപ്പോൾ കുറുക്ക് നെറുകേൽക്കേറി..!!"""_ ആരതിയേച്ചി മറുപടിപറയുന്നതിനൊപ്പം അതിന്റെ നെറുകയിൽ മെല്ലെത്തട്ടിക്കൊണ്ടേയിരുന്നു...
എന്നിട്ടതിനോടൊന്നുമില്ലെന്നു പറഞ്ഞാശ്വസിയ്ക്കുവേം ചെയ്തു...
അപ്പോഴേയ്ക്കും ജോയുടമ്മയും അച്ഛനുമങ്ങോട്ടേയ്ക്കു വരികയും കുഞ്ഞിനെ കൊഞ്ചിയ്ക്കുവേം അതിന്റെ മൂക്കിലൂടെയും വായിലൂടെയുമൊക്കെവന്ന വെള്ളമൊക്കെ ഒപ്പിയെടുത്ത് ഒരങ്കംതന്നെയായിരുന്നു...
""...അയ്യേ... ഒരു ബലൂൺപൊട്ടിയേനാണോ ഇങ്ങനെന്റെ തക്കുടു പേടിച്ചേ..??"""_ ചേച്ചിയുടെ കൈയീന്നു കുഞ്ഞിനെ മേടിച്ചുകൊണ്ടായിരുന്നു ജോയുടെചോദ്യം...
അന്നേരത്തേയ്ക്കും ബലൂൺ കൊണ്ടുപോയ കിളിതിരിച്ചുവന്ന മീനാക്ഷിയെഴുന്നേറ്റ് എന്റെ പിന്നിലേയ്ക്കു മറപറ്റിനിന്നു...
""...സത്യമ്പറ..."""_ ഞാൻ മീനാക്ഷിയെനോക്കി,
""...നിന്നെ കളിയാക്കിയതിനു നീ പകരംവീട്ടീതല്ലേ..??"""
""...ഏ.. ഏയ്.! ഞാൻ...""'
""...കള്ളമ്പറഞ്ഞാലുണ്ടല്ലോ പന്നീ..!!"""
""...അല്ലടാ... സത്യാ ഞാമ്പറേണേ... നീ വീർപ്പിച്ചിന്റേന്നും മേലേ വീർപ്പിയ്ക്കാന്നോക്കീതാ... ഇങ്ങനെ പൊട്ടോന്നു കരുതീല..!!"""_ മറുപടിപറയുമ്പോൾ മീനാക്ഷിയുടെമുഖം ദയനീയമായി...
അപ്പോഴേയ്ക്കും കുഞ്ഞിനെ കയ്യിലെടുത്ത ജോ, അതിനെ കൊഞ്ചിയ്ക്കാനായി തുടങ്ങീപ്പോൾ ഇടയ്ക്കിടയ്ക്കോരോ കുഞ്ഞിച്ചുമ ചുമച്ചെങ്കിലും ചെക്കനോക്കെയായി...
""...ആ പുള്ളി ബലൂണൊക്കെ മേടിച്ചിട്ടുവന്നത് കുഞ്ഞിനെ ഞെട്ടിയ്ക്കാന്തന്നായ്രുന്നു... പക്ഷേ, ഇങ്ങനെ നീയതിനെ ഞെട്ടിയ്ക്കോന്നവൻ സ്വപ്‌നത്തിൽ കരുതീട്ടുണ്ടാവില്ല..!!"""_ കുഞ്ഞിനെ കളിപ്പിയ്ക്കുന്ന ജോയെനോക്കി ഞാൻ മീനാക്ഷിയോടു പറഞ്ഞു...
""...ഞാമ്പറഞ്ഞല്ലോ... ഞാമ്മനപ്പൂർവ്വമല്ലാന്ന്... അതുപൊട്ടോന്നു ഞാനറിയാഞ്ഞിട്ടല്ലേ..!!"""_ അവളുകണ്ണുതുറിപ്പിച്ചു...
""...പിന്നെ..?? പൊട്ടാറാവുമ്പോൾ അത് ഇന്റിക്കേറ്ററിട്ടു കാണിയ്ക്കണമായ്രുന്നോ..?? ദേ.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!"""_ ഒന്നു ചവിട്ടിച്ചീറിയപ്പോൾ കക്ഷി മുഖംകുനിച്ചു...
അപ്പോഴേയ്ക്കും കുഞ്ഞിനെകൊഞ്ചിച്ചുള്ള അവന്റെശബ്ദമുയർന്നു;
""...എന്നാലുമൊരു ബലൂൺപൊട്ടിയതിനൊക്കെ ഇങ്ങനെകരയണോ..?? മോശം തക്കുടൂ... ഒന്നൂല്ലേലുമാ ആന്റിയറിയാതെ പൊട്ടിച്ചതല്ലേ..?? വേണേൽ നമുക്കാന്റിയ്ക്കിട്ടൊരടി കൊടുക്കാട്ടോ..!!"""_ അവനതു പറഞ്ഞുകൊണ്ടു മീനാക്ഷിയ്ക്കടുത്തേയ്ക്കു വന്നതും അവളൊന്നുഞെട്ടി...
ഇനിയെല്ലാരുങ്കൂടി വളഞ്ഞിട്ടുതല്ലാനുള്ള പരിപാടിയാണോന്നറിയില്ലല്ലോ..??!!
അവന്റെയാ ഡയലോഗിന് എന്തറിഞ്ഞിട്ടാന്നറിയില്ല കുഞ്ഞുതലകുലുക്കി സമ്മതമറിയിച്ചു...
ഒരുപക്ഷേ, മനഃസമാധാനത്തോടെ കുറുക്കുകുടിയ്ക്കാൻ സമ്മതിയ്ക്കാതെ പേടിപ്പിച്ചുകൊല്ലാൻനോക്കീതിനുള്ള കുടിപ്പകയാവും ചെക്കന്...
എന്നാൽ കുഞ്ഞുമായി അവൾടടുത്തെത്തീതും എല്ലാരും ചിരിയോടെ നിൽക്കുന്നകാഴ്ച്ചകണ്ട സമാധാനത്തിൽ വെറുതെ കളിപ്പിയ്ക്കുന്നതാണെന്നുകരുതി തല്ലാൻപാകത്തിനു മുഖമടുപ്പിച്ചുകൊടുത്തതേ മീനാക്ഷിയ്ക്കോർമ്മയുള്ളൂ...
തന്റെ കൈവാക്കിനുകിട്ടീതും കുഞ്ഞൊറ്റയടി...
കണ്ടുനിന്നവരെല്ലാം അറിയാതെ വാപൊത്തിക്കൊണ്ട്,
""...അയ്യോ..!!"""_ വെച്ചപ്പോൾ, കൊണ്ടുവന്നു തല്ലിച്ച ജോയ്ക്കെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയുമായി...
""...അയ്യോ... മീനൂ...!!"""_ ആരതിയേച്ചി ഓടിവന്നു മീനാക്ഷിയെപ്പിടിച്ചു...
""...ഏയ്.! ഒന്നൂല്ലേച്ചി... അതൊന്നും സാരവില്ല..!!"""_ തനിയ്ക്കൊന്നും പറ്റിയിട്ടില്ലെന്നു ബോധിപ്പിയ്ക്കാനായി മീനാക്ഷിയതു പറഞ്ഞെങ്കിലും പാവത്തിന്റെ കണ്ണുനിറഞ്ഞിരുന്നു...
ഉടനെയാച്ചേച്ചി ജോക്കുട്ടനുനേരേ
തിരിഞ്ഞു;
""...ഇങ്ങനാണോടാ കൊച്ചിനെ കളിപ്പിയ്ക്കുന്നേ..?? ഇതൊന്നുമത്രവല്യ തമാശയല്ലാട്ടോ..!!"""
അതിന്,
""...ഞാനെന്തോ ചെയ്തൂന്നാ നീ പറയുന്നേ..?? ഞാനറിയുന്നോ ഇവനിമ്മാതിരി പണികാണിയ്ക്കുവെന്ന്..!!"""_ അവനുമവന്റെ നിസ്സഹായത വെളിപ്പെടുത്തി...
അതോടെ പുള്ളിക്കാരി കുഞ്ഞിനുനേരേയായി;
""...നോക്കിയ്ക്കാണിരിയ്ക്കുന്നേ... ആ കൊച്ചിന്റെ
💬 Comments
View all comments