0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1656

വല്ലാതായി...

ഞാനെന്തേലുംപറഞ്ഞാൽ എന്നോടു കമ്പനിയടിച്ചു നിൽക്കാമെന്ന ഉദ്ദേശമായിരുന്നുകാണും കക്ഷിയ്ക്ക്...

എന്നാലിതിപ്പോളാകെപ്പാടെ അപമാനമാണല്ലോ..??!!

കുറച്ചുകഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെവന്നപ്പോഴാണ് പിന്നെ ഞാനവളെ ശ്രെദ്ധിയ്ക്കാനായി പോയത്...

നോക്കുമ്പോൾ, ഒരു ബലൂണെടുത്തുപിടിച്ച് തിരിച്ചുംമറിച്ചും നോക്കുവാണ്...

""...നീയെന്താ അതാണാണോ പെണ്ണാണോന്നു നോക്കുവാണോ..??"""_ സ്റ്റൂളിന്റെ മേലെനിന്നുഞാൻ ചെറഞ്ഞുനോക്കി...

""...ഞാനെന്തോചെയ്താലും നെനക്കെന്താ..??"""_ ഉടനേ തിരിച്ചടിയുംകിട്ടി...

ഇനി നേരത്തേവന്നപ്പോൾ മൈൻഡാക്കാഞ്ഞതിലുള്ള കലിപ്പാണോ..??

ഒന്നോർത്തശേഷം ഞാനടുത്തബലൂൺ കൈയിലെടുത്തു...

അപ്പോഴും തന്റെകൈയിലിരുന്ന ബലൂണിന്റെ ഭംഗിയാസ്വദിച്ചിരുന്ന മീനാക്ഷി, ഞാൻ രണ്ടുമൂന്നു ബലൂൺ വീർപ്പിച്ചുകെട്ടിയപ്പോഴും ആസ്വാദനം തുടരുകയായിരുന്നു...

...ഈശ്വരാ... ആസ്വദിച്ചാസ്വദിച്ച് വിഴുങ്ങിക്കളയാണ്ടിരുന്നാൽ മതിയായ്രുന്നു.!

മനസ്സിലങ്ങനെ പ്രാർത്ഥിച്ചതും അവളുബലൂണെടുത്തു വായിലേയ്ക്കുവെച്ചു...

ഒന്നുഞെട്ടിയ ഞാൻ;

""...ഡീ..!!"""_ ന്നൊരു വിളിയുംവിളിച്ചുകൊണ്ട് സ്റ്റൂളിൽനിന്നും ചാടിയിറങ്ങി, അവൾടെ വായിലിരുന്നബലൂൺ പിടിച്ചുവാങ്ങി ദൂരെയെറിഞ്ഞു...

ശേഷം;

""...നെനക്കെന്താടീ പ്രാന്തുണ്ടോ..??"""_ ന്നൊരു ചോദ്യവും...

അതിന്,

""...പ്രാന്തു നെനക്കാ..!!"""_ ന്നവൾ മറുപടിപറയുമ്പോഴേയ്ക്കും ചേച്ചി കുഞ്ഞിനേങ്കൊണ്ട് അങ്ങോട്ടേയ്ക്കു വന്നു...

എന്നിട്ട്;

""...എന്താ..?? എന്താപറ്റിയെ..?? എന്താടി മീനൂ..??"""_ ഞങ്ങളെ മാറിമാറിനോക്കി...

ഉടനേയവൾ;

""...ചേച്ചീ... ചേച്ചിയിതുകണ്ടോ..?? ഞാൻ വീർപ്പിയ്ക്കാനെടുത്ത ബലൂൺ ഇവൻ പിടിച്ചുവാങ്ങിയെറിഞ്ഞുകളഞ്ഞു..!!"""_ അവൾ പരാതിപറയുമ്പോലെ എന്റെനേരേ വിരൽചൂണ്ടിക്കൊണ്ടങ്ങനെ പറഞ്ഞതും ഞാനൊന്നു മുഖംചുളിച്ചുപോയി...

""...എന്താടായിത്..?? കൊച്ചുകുട്ടികളെപ്പോലെ..!!"""_ അവരെന്നെയൊന്നു പുച്ഛിച്ചപ്പോഴും ഞാനൊന്നുംമിണ്ടീല...

ബലൂൺ വിഴുങ്ങിക്കളയോന്നു പേടിച്ചിട്ടാണ് പിടിച്ചുമേടിച്ചതെന്നു പറഞ്ഞാൽ അപ്പോഴും നാണക്കേടു ഞങ്ങൾക്കാണല്ലോ...

അതുകൊണ്ടതിനു മറുപടിപറയാതെ നേരേചെന്നു സ്റ്റൂളിലേയ്ക്കുകയറി വീണ്ടും പണിതുടരുന്നതിനിടയിലും ഞാനവളെയൊന്നു പാളിനോക്കി...

അപ്പോഴേയ്ക്കുംകക്ഷി അടുത്ത ബലൂണുമെടുത്ത് അതിനോടങ്കം തുടങ്ങിയിരുന്നു...

പക്ഷേ, ഊത്തുമാത്രമേ നടക്കുന്നുണ്ടാർന്നുള്ളൂ...

അകത്തേയ്ക്കു കാറ്റൊന്നും കേറിക്കണ്ടില്ല...

കുറച്ചുസമയമവൾടെ കോപ്രായംകണ്ടുനിന്ന ഞാൻ ഒരുവിധത്തിൽ ചിരിയൊന്നടക്കിപ്പിടിച്ചപ്പോൾ പെട്ടെന്നു പിന്നിൽനിന്നൊരു പൊട്ടിച്ചിരികേട്ടു...

ക്ഷണത്തിൽ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത്, അവളുടെ ബലൂൺവീർപ്പിയ്ക്കലുകണ്ട് ചേച്ചിയ്ക്കറിയാതെ ചിരിപൊട്ടിപ്പോയതാണ്...

മീനാക്ഷി വീണ്ടുംചമ്മി...

ഉടനെ വിളറിയൊരു ചിരിചിരിച്ചിട്ട് ചേച്ചികൂടി കളിയാക്കിയതാണല്ലോന്നു കരുതി കക്ഷി ആഞ്ഞൂതാൻ തുടങ്ങി...

ഇത്തവണയെന്തായാലും ബലൂൺ വീർക്കുന്നുണ്ട്...

അതിൽക്കൂടുതലവൾടെ കവിളും... അകത്തേയ്ക്കുപോകുന്ന കാറ്റ് കുറെതിരിച്ചു കേറുന്നുമുണ്ടെന്നു തോന്നുന്നു...

""...എടീ... നീ ബലൂണിനെയാണ് വീർപ്പിയ്ക്കേണ്ടത്... അല്ലാതെ അതുനിന്നെയല്ല..!!"""_ കവിളിനുപുറമേ മീനാക്ഷിയുടെ കണ്ണുകൂടിയുരുണ്ടപ്പോൾ ഞാനറിയാതെ പറഞ്ഞുപോയി...

പറഞ്ഞുതീരേണ്ടതാമസം ആരതിയേച്ചിവീണ്ടും പൊട്ടിച്ചിരിച്ചു...

എന്നിട്ട്;

""...എനിയ്ക്കുതോന്നുന്നത് സിദ്ധൂ, ബലൂൺപകുതി വീർക്കുമ്പോഴേയ്ക്കും

മീനു പൊട്ടിപ്പോകൂന്നാ..!!"""_ ചിരിച്ചുമറിയുന്നതിനിടയിൽ അവരുകൂട്ടിച്ചേർത്തു...

സാധാരണ ഇമ്മാതിരി ഊളച്ചളികൾക്കൊന്നും സപ്പോർട്ടുകൊടുക്കാറില്ലാത്ത ഞാനും ഇപ്രാവശ്യം തലയറിഞ്ഞുചിരിച്ചു,

എന്തിനോ ഏതിനോ..??

ശേഷം വീണ്ടുംപണിതുടർന്ന ഞാൻ കൈയിലിരുന്ന ബലൂൺ വലിഞ്ഞുനിന്നു കെട്ടുമ്പോഴാണ് പിന്നിൽനിന്നുമൊരു വെടിയൊച്ചകേൾക്കുന്നത്...

പെട്ടെന്നുകേട്ടയാ ശബ്ദത്തിൽ ഞെട്ടിപ്പോയ ഞാൻ, ഒരുപിടച്ചിലോടെ സ്റ്റൂളും മറിച്ചുകൊണ്ട് നടുവുംതല്ലി നിലത്തേയ്ക്കുവീണു...

എന്നാലെന്റെ വായിൽനിന്നും വീണ നിലവിളിയേക്കാളുച്ഛത്തിൽ കുഞ്ഞു കരഞ്ഞതുകൊണ്ടാകും ആരുമെന്നെ ശ്രെദ്ധിയ്ക്കാതെപോയത്...

എന്തായാലും എന്താണു സംഭവിച്ചതെന്നറിയാതെ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ, ബലൂണിന്റെ രണ്ടുതുണ്ടുകഷ്ണവും കൈയിൽപ്പിടിച്ചു ചത്തപോലിരിപ്പുണ്ട്

💬 Comments

View all comments