Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
മിഴിച്ചുനോക്കിനിന്ന എന്നോടായി;
""...എന്താടാവ്വേ നോക്കിനിയ്ക്കുന്നേ..?? ഒന്നു സഹായിയ്ക്കടോ..!!"""_ ന്നും പറഞ്ഞു കയ്യിലിരുന്നതിലൊരു കവറെന്റെ നേരേനീട്ടി...
...ഞാനെന്താ റെയിൽവേ പോർട്ടറോ..??_ ആദ്യമാ കവറുമേടിയ്ക്കാൻ കൂട്ടാക്കാതിരുന്ന ഞാൻ, അവന്റെവീടല്ലേന്നും എന്റെനേരെ നീട്ടിയതല്ലേന്നുംകരുതി വാങ്ങുമ്പോഴും സംഗതി എന്താന്നറിയാതുള്ള എന്റെ നോട്ടംകണ്ടിട്ടാകണം,
'"...കുറച്ചു ബലൂൺസും ഡെക്കറേറ്റിങ് മെറ്റീരിയൽസുമാ... ചെക്കന്റെയാദ്യത്തെ പിറന്നാളല്ലേ, അവനെയൊന്നു ഞെട്ടിയ്ക്കാന്നുകരുതി..!!"""_ എന്നൊരു ചിരിയോടെയവൻ പറഞ്ഞത്...
കാര്യമെന്തായാലും മുടക്കേപറയുള്ളൂങ്കിലും കുഞ്ഞിനുവേണ്ടിയാന്നു പറഞ്ഞതുകൊണ്ടു ഞാനുംകൂടെക്കൂടി...
അല്ലേലുമീ പൊടിക്കുഞ്ഞുങ്ങളെ എനിയ്ക്കുവല്യ കാര്യമാന്നേ...
""...നീയവിടൊക്കെ ബലൂൺകെട്ടിയ്ക്കോ... ഞാനിതൊക്കെയൊന്നു
സെറ്റാക്കാം..!!"""_ കയ്യേലിരുന്ന പ്ലാസ്റ്റിക് തോരണങ്ങളെന്നെ കാണിച്ചശേഷം അതുമായവൻ മാറിയപ്പോൾ ഒരുലോഡ് ബലൂണും ഞാനുംമാത്രമായി ആ വലിയഹോളിൽ...
അതുവരെ ലൈഫിലാരും നമ്മളെ വിശ്വസിച്ചൊരു പണിയേൽപ്പിച്ചിട്ടില്ലാത്തതുകൊണ്ടു ചെയ്യുന്നതു ശരിയാണോന്നുള്ള സംശയത്തിൻപുറത്തായിരുന്നു ഓരോന്നുംചെയ്തത്...
ഹോളിന്റെ നെടുകേയും കുറുകേയും കുറച്ചുയരത്തിലായി നൂലും വലിച്ചുകെട്ടി നിറമിടകലർത്തി ബലൂൺകെട്ടുമ്പോൾ അതിലേ കടന്നുപോകുന്നയോരോരുത്തരേം ഞാൻ നോക്കുന്നുണ്ടായിരുന്നു...
ആരേലും വല്ലകുറ്റവും പറയുന്നുണ്ടോന്നറിയണോലോ...
എന്നാലെന്റെ വീട്ടിലെപ്പോലാരും കുറ്റമ്പറയാനോ നിർദേശംതരാനോ മുന്നോട്ടുവരാതെ വന്നപ്പോളെനിയ്ക്കും ഉത്സാഹമായി...
""...ദേ... നോക്കിയേ... അങ്കിള് ബലൂൺകെട്ടുന്ന കണ്ടോ..??"""_ സ്റ്റൂളിന്റെപുറത്തു വലിഞ്ഞുനിന്നു കെട്ടുമ്പോളാണാ ഡയലോഗുകേട്ടത്...
നോക്കുമ്പോൾ, ആരതിയേച്ചി കുഞ്ഞിനേയും കയ്യിലെടുത്ത് അതിനെന്തോ ഫുഡുംകൊടുത്തു അങ്ങോട്ടേയ്ക്കു വന്നതാണ്...
""...എന്തുവല്യ ബലൂണാ... അല്ലേ..??"""_ ഞാൻ കെട്ടിക്കൊണ്ടുനിന്ന ബലൂണിലേയ്ക്കുനോക്കി വീണ്ടുംമൊഴിഞ്ഞപ്പോൾ ഞാനുമൊന്നു പൊങ്ങി...
കുഞ്ഞിന്റെ കണ്ണും ബലൂണിലാണല്ലോന്നോർത്തപ്പോൾ ചെറിയൊരഭിമാനം...
അങ്ങനെയതിനേംനോക്കി കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് തലചെരിയ്ക്കുമ്പോഴാണ് സ്റ്റെയറിറങ്ങിവരുന്ന മീനാക്ഷിയെക്കണ്ടത്...
...ഓഹ്.! പള്ളിയുറക്കം കഴിഞ്ഞെഴുന്നേറ്റോ..?? മിക്കവാറും കുറുക്കിന്റെമണം തട്ടീട്ടുണ്ടാവും..!! _ അവളെനോക്കി മനസ്സിൽപിറുപിറുത്ത് ഞാൻവീണ്ടും പണിതുടർന്നപ്പോൾ,
""...ആഹാ..! മീനുവെഴുന്നേറ്റോ..?? ഇപ്പെങ്ങനുണ്ട്..??"""_ ചേച്ചി കുഞ്ഞിനെയൊന്നുകൂടി ഇടുപ്പിലേയ്ക്കുയർത്തിക്കൊണ്ടു ചോദ്യമിട്ടു...
അതിന്,
""...ഇപ്പൊ കുഴപ്പോന്നുവില്ല ചേച്ചീ..!!"""_ വയറിലൊന്നുഴിഞ്ഞശേഷം
മീനാക്ഷിയൊന്നു ചിരിച്ചപ്പോൾ എന്നെപ്പോലെ ചേച്ചിയുടെ ഇടുപ്പത്തിരുന്നയാ കുഞ്ഞുമവളെയൊന്നു തുറിച്ചുനോക്കുന്നതുകണ്ടു, ഇവളിനി എനിയ്ക്കൊരു ഭീക്ഷണിയാവുമോയെന്ന മട്ടിൽ...
...ഒന്നൂല്ലേലും അതിനുമേടിച്ചു വെച്ചിരുന്ന കടപ്പലഹാരംമുഴുവൻ തച്ചിനിരുന്നു തിന്നുന്നതവൻ കണ്ടതാണല്ലോ.!
അപ്പോഴേയ്ക്കും കൊഞ്ചിയ്ക്കുമ്പോലെ കുഞ്ഞിന്റെ കവിളേലൊന്നു പിടിച്ചുകുലുക്കിക്കൊണ്ട് മീനാക്ഷിചോദിച്ചു;
""...കുഞ്ഞാവ പാപ്പംകൂച്ചുവാണോ..??"""_ എന്നാലതിനവനൊന്നും പ്രതികരിയ്ക്കാതെ വന്നപ്പോൾ,
""...എന്താന്നും മിണ്ടാത്തേ..??
കുറച്ചാന്റിയ്ക്കൂടെ തരാവോ..??"""_ ഒരു പ്രത്യേകതാളത്തിൽ തലകുലുക്കിക്കൊണ്ടവൾ അങ്ങനെകൂടി കൂട്ടിച്ചേർത്തപ്പോൾ,
...നിനക്കിത്രയൊക്കെ കൈയിട്ടുവാരി തിന്നതുമതിയായില്ലേടീ മൈരേ..??_ ന്ന ഭാവത്തിൽ ഞാനവളെയൊന്നു നോക്കാണ്ടിരുന്നില്ല...
എന്നാൽ, മീനാക്ഷിയുടെ ചോദ്യംമനസ്സിലായതും കുഞ്ഞുതരില്ലെന്ന ഭാവത്തിൽ പുറകോട്ടുവലിഞ്ഞു...
അതതിന്റെ ഭാഗ്യം... തരാമെന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഇപ്പഴാപാത്രം അവൾടെ കയ്യേലിരുന്നേനെ...
എന്തായാലും കുഞ്ഞിനല്പം ബുദ്ധിയുണ്ടെന്നു തോന്നുന്നു...
കുഞ്ഞു പിന്നിലേയ്ക്കുവലിഞ്ഞതും ഒന്നുചമ്മിയ മീനാക്ഷി, തീട്ടത്തിൽചവിട്ടിയ ചിരിയുമായി ചുറ്റുപാടുമൊന്നുനോക്കി, ആരേലും കണ്ടോന്നറിയാൻ...
എന്നാലാരുംതന്നെ മൈൻഡാക്കുന്നില്ലെന്ന നഗ്നസത്യമറിഞ്ഞപ്പോൾ അവളുനേരേ എന്റടുത്തേയ്ക്കുവന്നു...
ഞാൻ കയറിനിന്ന സ്റ്റൂളിനുചുറ്റും രണ്ടുവലത്തിട്ടപ്പോൾ ഒന്നുപേടിയ്ക്കാണ്ടിരുന്നില്ല, തള്ളിമറിച്ചിട്ടാലോ..??
എന്നാൽ കുറച്ചുനേരം നിന്നുതിരിഞ്ഞിട്ടും ഞാനുംപട്ടിവില കൊടുത്തെന്റെ പണിതുടർന്നപ്പോൾ മീനാക്ഷിവീണ്ടും
💬 Comments
View all comments