0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1659

കുഞ്ഞിനു ഗിഫ്റ്റുകൊടുക്കുമ്പോഴാണ് ഇങ്ങനൊരു ചടങ്ങുണ്ടെന്ന ബോധമെനിയ്ക്കു വരുന്നത്...

...ഊമ്പി.! വെളുപ്പിനേ കെട്ടിപ്പേറിവന്നിട്ട് മൈരൊരു ഗിഫ്റ്റ്പോലുംമേടിച്ചില്ല... ഇനിയവരൊക്കെന്തോ കരുതുവോ ആവോ..?? ഇറങ്ങിയങ്ങു പോയാലോ..??

എന്തുചെയ്യണമെന്നറിയാതെ നിന്നുപരുങ്ങിയപ്പോഴാണ് മീനാക്ഷിവന്നെന്നെ പിടിച്ചുവലിയ്ക്കുന്നത്...

...കോപ്പത്തി... നാട്ടുകാരുടെമുന്നില് നാണംകെടാതെ ചാടിപ്പോകാന്നു കരുതിയാൽ അതിനുമിവളു സമ്മതിയ്ക്കൂലാന്നു വെച്ചാൽ...

""...എടീ കോപ്പേ.."""_ കയ്യീന്നു വിടീയ്ക്കാനായി അവൾടടുക്കെയൊന്നു ചീറിയപ്പോഴാണ് അവിടെനിന്നയാളുകളൊക്കെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നതു ഞാൻ ശ്രെദ്ധിയ്ക്കുന്നത്...

അതോടെ പിടിച്ചുവെച്ചിരുന്ന എയറുവിട്ട് ഞാനുമവൾക്കൊപ്പം ചെന്നു...

ആരതിച്ചേച്ചിയുടെ മുന്നിലെത്തിയപ്പോഴാണ് മീനാക്ഷിയെന്റെ കയ്യീന്നുവിടുന്നത്...

എന്നാലപ്പോഴും കാര്യംമനസ്സിലാകാതെ പരുങ്ങിനിന്ന എന്റെകയ്യിലേയ്ക്ക് അവളൊരു കുഞ്ഞുമോതിരമെടുത്തു തന്നു...

എന്നിട്ടു കുഞ്ഞിനുനേരേ കണ്ണുകാണിയ്ക്കുവേം ചെയ്തു...

...ഇവളിതെപ്പോൾ മേടിച്ചെന്നസംശയം മനസ്സിലേയ്ക്കൂറിവന്നെങ്കിലും നാണംകെടാതെ രക്ഷപ്പെട്ട സന്തോഷത്തിൽ ഞാനതവന്റെ കയ്യിലണിയിയ്ക്കുവാർന്നു...

അതുകണ്ടതും ആരതിച്ചേച്ചിയുടെ കയ്യീന്നു കുഞ്ഞിനെമേടിച്ചുകൊണ്ട് ജോ ചോദിച്ചു;

""...നിങ്ങളെന്നാ പറഞ്ഞേ... എന്റെ കുഞ്ഞാരോടും ഇണങ്ങത്തില്ലാന്നോ..?? അതോണ്ടാണ് നിങ്ങളുകൊടുത്തതൊന്നുമവൻ മേടിയ്ക്കാഞ്ഞതെന്നോ..?? എന്നിട്ടിപ്പെന്നാപറ്റി..?? സിദ്ധുകൊടുത്തപ്പോൾ ഇവനൊരു പ്രശ്നോമുണ്ടായില്ലല്ലോ..??!!"""_ അവന്റെയാ ഡയലോഗിനെല്ലാരും ശെരിവെയ്ക്കുകകൂടി ചെയ്തപ്പോൾ ഞാനങ്ങടു പൊങ്ങി...

അതുകണ്ടതും മീനാക്ഷിയെന്നോടു ചേർന്നുനിന്നിട്ട്;

""...അതല്ലേലും കുഞ്ഞുങ്ങളങ്ങനാ... അവർക്കു സ്വന്തംതരക്കാരെ പെട്ടെന്നു തിരിച്ചറിയാൻപറ്റും..!!"""_ അതും പറഞ്ഞവളൊരാക്കിയ ചിരികൂടി ചിരിച്ചപ്പോൾ ഞാനവൾടെ തോളിൽക്കൂടി കൈയിട്ട് കഴുത്തേലൊരു ഞെക്ക്...

""...അതല്ലേലും ചിലർക്കങ്ങനെയാ... കുഞ്ഞുങ്ങളെ കയ്യിലെടുക്കാൻ പ്രത്യേകകഴിവാ..!!"""_ കൂട്ടത്തിൽനിന്നൊരു വല്യമ്മച്ചി ഡയലോഗുവിട്ടപ്പോഴാണ് ലെവന്റെകാര്യം വീണ്ടുമോർമ്മവരുന്നത്...

അതോടെ മീനാക്ഷിയെവിട്ട് ചിതറിനോക്കുമ്പോളവൻ ഫങ്ഷൻ കഴിഞ്ഞതിന്റെയോളത്തിൽ ബലൂണുകൾ വലിച്ചുപറിയ്ക്കുന്ന തിരക്കിലായിരുന്നു...

...നെനക്കു തന്തയുണ്ടോടാ പൂറീമ്മോനേ..?? ഞാൻ കഷ്ടപ്പെട്ടൂതി വീർപ്പിച്ചബലൂൺ ഒരുളുപ്പുമില്ലാതവൻ പറിച്ചോണ്ടുപോണു.!

അന്നേരംവന്ന കലിപ്പിനവനെ കാലേവാരിയെങ്ങോട്ടേലും എറിഞ്ഞുകളയാനാണ് തോന്നിയത്... ആ മനസ്സോടെതന്നെയാണ് ഞാനവനെ ഫോളോചെയ്തതും... പക്ഷേ നാട്ടുകാരുടെ മുന്നിലുവെച്ചൊന്നും ചെയ്യാൻപറ്റാത്തകൊണ്ട് ഒരു ഗ്യാപ്പു കിട്ടിയപ്പഴേ അവൻകൊണ്ടുനടന്ന ബലൂണങ്ങു ഞെക്കിപ്പൊട്ടിച്ച് ഞാൻ സായൂജ്യമടഞ്ഞു...

""...നാണവൊണ്ടാടാ നാറീ..??"""_ ബലൂൺപൊട്ടിച്ച സംതൃപ്തിയോടെ നിൽക്കുമ്പോഴാണാ ചോദ്യംകേൾക്കുന്നത്...

തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷിയാണ്...

ബലൂൺഞെക്കിപ്പൊട്ടിച്ചത് അവളു കണ്ടിരിയ്ക്കണു...

അതറിഞ്ഞതും ഒന്നുചമ്മിയ ഞാൻ എന്തുപറയണമെന്നാലോചിയ്ക്കുമ്പോൾ;

""...ദേ... വീട്ടിലെ സ്വഭാവമിവടെ കാണിയ്ക്കരുത്... എന്റെ സ്വഭാവമ്മാറും..!!"""_ ന്നൊരു ഭീഷണിയും... അതെനിയ്ക്കത്ര ബോധിച്ചില്ല....

""...അതേ... അതന്നെയാ എനിയ്ക്കും നിന്നോടുപറയാനുള്ളത്... ബൊഫേലിരിയ്ക്കുന്ന പാത്രങ്ങളിലെല്ലാം സ്പൂണുകിടപ്പുണ്ട്... തനിക്കൊണംകാണിച്ച് കൈയിട്ടുവാരരുത്... ആ സ്പൂണുവെച്ചു കോരി പ്ളേറ്റിലിട്ടു കഴിച്ചോണം..!!"""_ പറഞ്ഞതും അതത്ര സുഖിയ്ക്കാതെ അവളെന്നെനോക്കി കണ്ണുരുട്ടാൻ ശ്രെമിച്ചെങ്കിലും ഞാൻ മൈൻഡാക്കാനൊന്നും നിന്നില്ല...

പിന്നെ എല്ലാവരും കഴിക്കുന്നകൂട്ടത്തിൽ ഫുഡുംകഴിച്ച് കുറച്ചുനേരം പുറത്തേയ്ക്കിറങ്ങി അവിടെയുമിവടെയുമൊക്കെ കറങ്ങിനടന്നശേഷമാണ് തിരിച്ചങ്ങോട്ടേയ്ക്കു ചെല്ലുന്നത്...

അപ്പോഴേയ്ക്കകും ആളൊക്കെ

കുറച്ചൊതുങ്ങിയിരുന്നു...

ബാക്കിവന്ന ഭക്ഷണമൊക്കെ അടുത്തവീട്ടിലേയ്ക്കും മറ്റുമൊക്കെ കൊടുക്കുന്ന തിരക്കിലായിരുന്നവർ...

അതുകൊണ്ടുതന്നെ അവരെയാരെയും ബുദ്ധിമുട്ടിയ്ക്കാൻ നിൽക്കാതെ ഞാൻനേരേ റൂമിലേയ്ക്കുവിട്ടു...

വീണ്ടുമൊന്നുറങ്ങാനായി കൂപ്പുകൂട്ടുമ്പോഴേയ്ക്കും മീനാക്ഷിയും കേറിവന്നു...

റൂമിലെന്നെക്കണ്ടതും,

""...ആഹാ... നീയിവടുണ്ടാർന്നോ..??"""_ ന്നൊരു ചോദ്യം...

അതിന്,

""...എന്തേയ്...

💬 Comments

View all comments