0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1660

നെനക്കെന്തേലും സംശയമൊണ്ടോ..?? ഉണ്ടേൽവന്നു തപ്പിനോക്കടീ..!!"""_ എന്നു ഞാനുംതിരിച്ചടിച്ചു...

""...അല്ലാ... നീയാ ചെക്കന്റെ ബലൂൺപൊട്ടിയ്ക്കാനായി പിന്നാലെനടന്നിട്ട് ആരേലുമ്പിടിച്ചിടിച്ചോന്നൊരു സംശയമുണ്ടാർന്നു... അതോണ്ടു ചോദിച്ചതാ..!!"""_ അവള് ചിരികടിച്ചമർത്തി...

""...ഓ..! നീയങ്ങനൊരുപാട് കളിയാക്കുവൊന്നും വേണ്ടടീ... കുറുക്കുചോദിച്ചിട്ടു തരാത്തകലിപ്പിലാ കുഞ്ഞിനെ പേടിപ്പിച്ചു കൊല്ലാൻനോക്കിയവളല്ലേടീ നീയ്..??"""_ ഞാനും വിട്ടില്ല....

""...ദേ... അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ... ഞാമ്പറഞ്ഞൂലോ, കുറച്ചുകൂടി വലുതാകോന്നുകരുതി ഊതിയതാന്ന്... എന്റെ കഷ്ടകാലത്തിന് അതങ്ങടുപൊട്ടിപ്പോയി..!!"""

""...പിന്നെ നീയെന്തോകരുതി എത്രയായാലും വീർക്കാണ്ടിരിയ്ക്കാൻ ബലൂൺ നിന്റെ വയറുപോലാണെന്നോ..??"""_ അതുപറഞ്ഞതും കക്ഷിയുടെ നാവൊന്നടങ്ങി...

അവളതേഡ്രസ്സിൽ കട്ടിലേൽക്കയറി ഒറ്റക്കിടത്തമായിരുന്നു

പിന്നീട്...

...ഇനി ചില സീരിയലിലെയൊക്കെപ്പോലെ കിടന്നുകരയാനുള്ള പ്ലാനാവോ..?? ഈശ്വരാ... കൊതിപ്പിയ്ക്കല്ലേ.!

""...മീനാക്ഷീ... ഡീ മീനാക്ഷീ..!!"""_ തിരിഞ്ഞുകിടക്കുന്നതുകൊണ്ടു മുഖഭാവമെന്തറിയാത്ത ആശങ്കയോടെ ഞാൻവിളിച്ചു...

പക്ഷേ പ്രതികരണമൊന്നുമുണ്ടായില്ല... ഞാൻപിന്നേയും രണ്ടുമൂന്നു പ്രാവശ്യങ്കൂടി വിളിച്ചുനോക്കിയെങ്കിലും അനങ്ങാപ്പാറപോലെ കിടന്നുകളഞ്ഞു തെണ്ടി...

""...അല്ല... ചോദിയ്ക്കാൻവിട്ടുപോയി, നീയാ മോതിരമെവിടെന്നൊപ്പിച്ചു..??"""_ കുറച്ചുനേരമനങ്ങാതെ കിടന്ന ഞാൻ പെട്ടെന്നുവന്നയോർമ്മയിൽ ചോദ്യമിട്ടു...

എന്നാലതിനും മറുപടിയുണ്ടായില്ല... അതോടെ ഞാനുംകലിപ്പായി...

""...എടീ കോപ്പേ... നിന്നോടല്ലേ ചോയ്ച്ചേ, ആ മോതിരമെവിടെന്നാന്ന്..?? വല്ലോടുത്തൂന്നും കട്ടതോ പിടിച്ചുപറിച്ചതോ ആണെങ്കിലിപ്പൊ പറഞ്ഞോ..!!"""_ ഞാൻനിന്നു ചീറി...

""...കക്കുവേ..??"""_ തിരിഞ്ഞെന്നെ നോക്കുമ്പോൾ മീനാക്ഷിയുടെ കണ്ണുകളിൽ ഞാൻ പറഞ്ഞതിഷ്ടപ്പെടാഞ്ഞതിലുള്ള സകലമാന ദേഷ്യവുമുണ്ടാർന്നു...

""...എന്തേയ്‌.. നീയാ വാക്കുകേട്ടിട്ടില്ലേ..?? അന്നെന്റെ വീട്ടിലുവന്നുകേറിയ ദിവസന്തന്നെ ആരുമില്ലാത്ത നേരംനോക്കി അടുക്കളേക്കേറി ഒറ്റയ്ക്കു വെട്ടിവിഴുങ്ങീതോർമ്മയുണ്ടോ..?? എന്ററിവിൽ ഇന്നുവരെയാ പ്രവർത്തീടെ പേരുമാറീട്ടില്ല കേട്ടോ...!!"""

""...ആണോ..?? എന്നാ നന്നായ്പ്പോയി..!!"""_ ഒന്നെന്നെനോക്കി പുച്ഛിച്ചശേഷം

തിരിഞ്ഞുകിടന്ന മീനാക്ഷി,

""...ആ മോതിരം നിന്റച്ഛൻ തന്നയച്ചതാ... നിന്നോടു പറയേണ്ടന്നാ പറഞ്ഞേ... നീയറിയുവാണേൽ സാധനമിങ്ങെത്തൂലാന്ന്... അതോണ്ടാ പറയാണ്ടിരുന്നേ..!!"""_ നേരിയ ശബ്ദത്തോടെ കൂട്ടിച്ചേർത്തപ്പോൾ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുകേറി...

""...ഹലോ... ഉറങ്ങിയോ..??"""_ തന്തയെ തെറിവിളിയ്ക്കാനായി പുറത്തേയ്ക്കിട്ട നാവിനെ തടഞ്ഞുകൊണ്ടായിരുന്നു ഡോറിൽത്തട്ടിയുള്ളയാ അനേഷണം...

അതിന്,

""...ഏയ്‌... ഇല്ലേച്ചീ....കേറിവാ!!"""_ ന്നുള്ള മീനാക്ഷിയുടെ മറുപടിചെന്നതും ആരതിയേച്ചി ചാരിക്കിടന്ന ഡോറുംതുറന്നകത്തേയ്ക്കുവന്നു...

അന്നേരം പുള്ളിക്കാരിയുടെ കയ്യിൽ രണ്ടുബ്ലാങ്കെറ്റുമുണ്ടായിരുന്നു...

""...ഇതാ... ഇതെടുത്തോ... രാത്രീല് നല്ലതണുപ്പാ..!!"""_ ബെഡ്ഡിലേയ്ക്കു ബ്ലാങ്കെറ്റുവെച്ചുകൊണ്ട് പുള്ളിക്കാരി കൂട്ടിച്ചേർത്തപ്പോൾ,

""...ഏയ്‌... അതിന്റാവശ്യോന്നൂല്ലേച്ചീ... നമുക്കീ തണുപ്പൊക്കെ നല്ലശീലാ..!!"""_ ഞാനൊന്നു പൊങ്ങാനായിശ്രെമിച്ചു...

എന്നാലപ്പോഴേയ്ക്കും കൊണ്ടുവന്നതിൽ വലുതുനോക്കിയൊരു ബ്ലാങ്കറ്റ് മീനാക്ഷി കയ്യിലെടുത്തു കഴിഞ്ഞിരുന്നു...

""...അതുകുഴപ്പമില്ല... വെച്ചോ... ചിലപ്പോളാവശ്യംവന്നാലോ..??"""_ ആക്കിയൊരു ചിരിയോടങ്ങനെപറഞ്ഞ ചേച്ചി മീനാക്ഷിയെനോക്കി,

""...മീനൂന് രാത്രീല് ഫുഡെന്തേലും വേണ്ടിവരോ..??"""_ എന്നുകൂടി ചോദിച്ചപ്പോൾ

ഞാനുംമീനാക്ഷിയും പരസ്പരമൊന്നു നോക്കി...

ഇവരിനി ആക്കിച്ചോദിയ്ക്കുവാണോ എന്നറിയില്ലല്ലോ...

""...ഏയ്‌..! വേണ്ടചേച്ചീ..!!"""_ അവളു ചമ്മിയഭാവത്തിൽ തലകുലുക്കീതും അവരൊരുചിരിയോടെ പുറത്തേയ്ക്കിറങ്ങി...

അതിനായി കാത്തുനിന്നപോലെ അവരിറങ്ങീതും മീനാക്ഷിപോയാ ഡോറുവലിച്ചടച്ചു...

എന്നിട്ടെന്റെ നേരേതിരിഞ്ഞ്;

""...നെനക്കിപ്പോൾ സമാധാനമായല്ലോ..??"""_ ന്നൊരു ചോദ്യവും...

ശേഷം കൊണ്ടുവന്ന ട്രോളിബാഗ് തുറന്ന് അതിലൊന്നു പരതിക്കൊണ്ട്;

""...വെറുതെ മനുഷ്യനെ നാണങ്കെടുത്താനിറങ്ങിക്കോളും... ഈ

💬 Comments

View all comments