Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
എങ്കിലും കൂടുതൽ നോക്കിവെറുപ്പിയ്ക്കാതെ തിരിഞ്ഞപ്പോളെന്റെ പിന്നിലായിവന്ന് കണ്ണാടിയിലേയ്ക്കെത്തിനോക്കി അവളും മുടികെട്ടാൻതുടങ്ങി...
അതിനിടയിലാണ് പുള്ളിക്കാരി മനസ്സുതുറന്നത്;
""...അതങ്ങനെ മനപ്പൂർവ്വം പറഞ്ഞതൊന്നുവല്ല... ഇന്നലെന്നെ ചക്കപ്പഴംതിന്നാൻ വിളിച്ചിട്ടുപോയില്ലേ..?? അപ്പോഴാ അമ്മയും ചേച്ചിയുമിരുന്ന് കൊറേ വണ്ടിയൊക്കെണ്ടെന്ന് ചുമ്മായിരുന്നുതള്ളീപ്പോൾ ഞാനും പറഞ്ഞുപോയതാ... നമ്മളായ്ട്ടെന്തിനാ കുറയ്ക്കണേന്നു കരുതി..!!"""
""...എങ്കിപ്പിന്നെ നെനക്കൊരു ഹെലികോപ്റ്ററൂടൊണ്ടെന്നു പറഞ്ഞൂടാർന്നോ..?? വീടിന്റെ പിന്നിലത്തെ ചായ്‌പ്പിൽ പാർക്കുചെയ്തേക്കുവാന്നുപറഞ്ഞാ വിശ്വസിയ്ക്കുവേം ചെയ്യും..!!"""_ ഒന്നുനിർത്തിയ ഞാൻ തിരിഞ്ഞവൾടെ മുഖത്തേയ്ക്കുനോക്കി;
""...എടീകോപ്പേ... അവര് അവർക്കുള്ളതല്ലേ പറഞ്ഞത്..?? അതിനവരെത്തോൽപ്പിയ്ക്കാൻ ഇല്ലാത്തതുപറയേണ്ട കാര്യമെന്താനിനക്ക്..?? മൈര്.! മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്... അവള് ഡോക്ടറാവാൻ മൂഞ്ചുന്നു, അഞ്ചുപൈസേടെ വിവരവൊണ്ടോ അതുമില്ല... എന്തായാലും നീയൊക്കെ ഡോക്ടറായാൽ നിന്നെക്കൊണ്ട് കാലനുനല്ല മാർക്കറ്റുണ്ടാവും..!!"""_ അതും കൂട്ടിച്ചേർത്ത് ഞാൻതിരികെവന്നു ബെഡ്ഡിലിരുന്നപ്പോൾ,
""...നീയങ്ങനെന്നെ കളിയാക്കുവൊന്നുമ്മേണ്ട... എന്റെവീട്ടിലും വണ്ടിയൊക്കെണ്ട്..!!"""_ എന്നൊരു ഡയലോഗായിരുന്നു മീനാക്ഷി...
കേട്ടതുമെനിയ്ക്ക് പെരുവിരലീന്നിരച്ചുവന്നു;
""...നിന്റവീട്ടില് അണ്ടിയുണ്ട്, നിന്റച്ഛന്റെ... ദേ... ഞാനാകെ സമതലതെറ്റി നിൽക്കുവാ... എന്നെക്കൊണ്ടു വെറുതേ മറ്റേവർത്താനം പറയിയ്ക്കരുത്..!!"""_ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റ ഞാൻ അവൾടെനേരേയൊന്നു ചീറിയശേഷം റൂമീന്നു പുറത്തേയ്ക്കൊറ്റ നടത്തമായിരുന്നു...
താഴെയെത്തീതും,
""...ആഹാ.! സിദ്ധുവങ്ങ് ലുക്കായല്ലോ... അല്ല... മീനുവെവിടെ..??"""_ ചേച്ചിയുടെ വകയായിരുന്നു അന്വേഷണം...
ഇനി കുളിയ്ക്കാത്തത് മനസ്സിലാക്കി ആക്കുവാണോന്നൊന്നു സംശയിച്ചെങ്കിലുമത് ശ്രദ്ധിച്ചതായിഭാവിയ്ക്കാതെ മേലേയ്ക്കുചൂണ്ടി വരുന്നുണ്ടെന്നാംഗ്യം കാണിച്ചശേഷം ഞാൻ പുറത്തേയ്ക്കിറങ്ങി...
ജീപ്പപ്പോൾ മുറ്റത്തുകിടപ്പുണ്ടായിരുന്നു...
അതിനടുത്തായി ജോയും അവന്റെതന്തപ്പടിയും നിൽക്കുന്നുമുണ്ട്...
അപ്പോഴേയ്ക്കും മീനാക്ഷിയുമെത്തി...
അവളെക്കണ്ടതും ജോ, ജീപ്പിന്റെ കീയെടുത്ത് അവൾക്കുനേരേ നീട്ടി...
ഓടിയ്ക്കാൻപറ്റൂലാന്നു പറഞ്ഞസ്ഥിതിയ്ക്ക് എനിയ്ക്കുതരൂല്ലല്ലോ...
എന്തായാലും അതുംവാങ്ങിവൾ ഡ്രൈവിങ്സീറ്റിലേയ്ക്കു കേറി...
...ഇനിയിപ്പോൾ ഞാനെന്തുകാണാനാ നോക്കിനിൽക്കുന്നേ..?? എന്നമട്ടിൽ ഞാനും ചെന്നു വണ്ടിയിലേയ്ക്കുകേറി..
""...ആ മീനൂ... വണ്ടിയ്ക്കു നല്ല പ്ലേയുണ്ട്ട്ടോ... മൂന്നാലുറൗണ്ട് വരും..!!"""_ ഡ്രൈവിംഗ്സീറ്റിനു പുറത്തുനിന്നവൻ പറഞ്ഞതും,
""...ഓ.. ശെരി..!!""" _ പുള്ളിക്കാരി വെച്ചുതലയാട്ടി...
അവളു തലയാട്ടുന്നതുകണ്ടിട്ട് ഒന്നുംമനസ്സിലായില്ലേലും ഞാനും തലകുലുക്കി...
മീനാക്ഷിപറയുമ്പോലെ നമ്മളായ്ട്ടെന്തിനാ കുറയ്ക്കുന്നേ..??
""...അപ്പൊശെരി... പോയ്‌തകർത്തിട്ടു വാ..!!"""_ ഞങ്ങളെനോക്കി പറഞ്ഞശേഷം ജോ തിരിച്ചുനടന്നതും, അവളെന്റെനേരേ തിരിഞ്ഞു...
എന്നിട്ട്;
""...ഇതിനെന്താ മൂന്നു ഗിയറ്..??"""_ എന്നൊറ്റചോദ്യം...
""...മൂന്നു ഗിയറോ..??"""_ നോക്കുമ്പോൾ ശെരിയാണ്...
മെയ്ൻ ഗിയർലിവറിനടുത്തായി രണ്ടുകുഞ്ഞു ലിവറുകളും...
ഇതെന്തായിങ്ങനെ എന്നഭാവത്തിൽ അതിലേയ്ക്കു തുറിച്ചുനോക്കുമ്പോഴാണ് ഞാനക്കാര്യമോർത്തത്;
""...എടീ... അപ്പൊ നിനക്കീ മൂന്നെണ്ണമെന്തിനാന്നറിയില്ലേ..?? എന്നിട്ടാണോടീ മൈരേ നീയിതിമ്മേ ചാടിക്കേറീത്..?? ഈശ്വരാ..!!"""
""...നീ കെടന്നു ബെഹളംവെയ്ക്കാതെ... ഞാൻ ജീപ്പൊക്കെയോടിച്ചിട്ടുള്ളതാ... പിന്നെയീ മൂന്നുഗിയർലിവറുള്ളത് ഓടിച്ചിട്ടില്ലന്നേയുള്ളൂ..!!"""_ അവളതുപറഞ്ഞതും,
""...എങ്കിലവനെവിളിച്ചു ചോദിയ്ക്ക്, ഇതൊക്കെയെന്തോത്തിനാന്ന്..!!"""_ ഞാനവൾടെ നേരേതിരിഞ്ഞു...
ഉടനേ,
""...ഏയ്..! അതൊന്നുമ്മേണ്ട... അറിയാന്നുപറഞ്ഞു കേറീട്ട് സംശയംചോദിച്ചാൽ കൊറച്ചിലാ... അല്ലേലുമവരെന്തോകരുതും..?? എനിയ്ക്കുതോന്നുന്നത് അതൊക്കെ വെറുതേ ഷോയ്ക്ക് വെച്ചേക്കുന്നതെന്നാ... കണ്ടില്ലേ, മൂന്നും മൂന്നുവലിപ്പമാ... പോരാത്തേന് ഇതിലെല്ലാ ഗിയറുമുണ്ട്..!!"""_ മെയ്ൻ ലിവറിലേയ്ക്കുചൂണ്ടി മീനാക്ഷിയതു പറഞ്ഞപ്പോൾ
💬 Comments
View all comments