Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ശക്തിയായി കൊഞ്ചിച്ചപ്പോൾ മീനാക്ഷിയുടെ വിഷമമൊക്കെ മാറി...
""...എന്തേയ്..?? ഇപ്പോഴും വാകയ്ക്കുന്നുണ്ടോ..??"""_ ഉമിനീരിറക്കുമ്പോഴുള്ള മീനാക്ഷിയുടെ മുഖഭാവം ശ്രെദ്ധിച്ചുകൊണ്ടമ്മ ചോദിച്ചു... അതിനവൾ തലകുലുക്കീതും,
""...ഭയങ്കര കയ്പ്പാണേലൊരു കഷ്ണം ചക്കര കൊണ്ടുക്കൊടുക്കമ്മേ...!!"""_ ചേച്ചിയുടെ ഡയലോഗെത്തി... അതുവരെയെല്ലാം കണ്ടു മതിമറന്നുനിന്ന എന്റെ മനസ്സുടച്ചവാക്കുകൾ...
ഞാൻ ജീവനൊടിരിയ്ക്കുമ്പോ അവളങ്ങനെ ശർക്കരകേറ്റി കയ്പ്പുമാറ്റണ്ട...
""...ശർക്കരതിന്നാ മരുന്നു ഫലിച്ചില്ലേലോ..?? ആയുർവേദമല്ലേ..?? അപ്പോൾ കയ്പ്പു കയ്പ്പായിത്തന്നുള്ളിൽ ചെല്ലണം... അല്ലേത്തന്നെ ഇതിനൊക്കെന്തോ കയ്പ്പിരിയ്ക്കുന്നെന്നാണ്..??!!"""_ എന്നിലെ വേവലാതിയുണർന്നു...
""...അത്രയ്ക്കു മധുരമാണെങ്കി നീയൊന്നു കുടിച്ചു കാണിയ്ക്കെടാ... അവൻ കൊറേനേരവായി ചുമ്മാനിന്നു ഡയലോഗുവിടുന്നു... കുടിച്ചവർക്കേ ഇതിന്റെകയ്പ്പറിയൂ... നോക്കിനിന്നവർക്കറിയൂലാ..!!"""_ ശർക്കരക്കേസിൽ ഞാനിടങ്കോലിട്ടെന്നു മനസ്സിലായതും ഡോക്ടറൂട്ടീടെ തനിനിറംപുറത്തുചാടി...
അല്ലേത്തന്നെ ഞാങ്കാരണമൊന്നു കരയേണ്ടിവന്നതല്ലേ... അപ്പോൾപ്പിന്നതിന്റെ ചൊരുക്കുകാണാതിരിയ്ക്കില്ലാല്ലോ..??!!
പക്ഷേ, മീനാക്ഷിയുടെയാ ഡയലോഗുകേട്ടതും അമ്മയും ചേച്ചിയുങ്കൂടി ചിരിയ്ക്കാൻ തുടങ്ങിയതോടെ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;
""...എന്നാ നീയെടുത്തിട്ടു വാടീ... ഞാൻ കുടിച്ചുകാണിയ്ക്കാം..!!""" _ അതിന്,
""...വാകൊണ്ടു തള്ളാനെളുപ്പവാ... അതുപോലല്ല കുടിയ്ക്കത്..!!"""_
എന്നായിയവൾ...
""...കുടിയ്ക്കോടീ... നിന്റെമുന്നിലുവെച്ചുതന്നെ കുടിയ്ക്കും..!!"""_ അവൾടെ ചൊറിച്ചിലിനു വെല്ലുവിളിച്ചു ഞാൻ മറ്റവർടെ നേരേതിരിഞ്ഞു...
എന്നിട്ട്;
""...എനിയ്ക്കുംവേണം ചേച്ചീ ആ മരുന്ന്... ഒരുഗ്ലാസ്സ് കൊണ്ടേത്താ ചേച്ചീ...!!"""_ എന്നൊരു കേഴലും...
അതുകേട്ടതുമവരെന്നെ അത്ഭുതത്തോടെ നോക്കിപ്പോയി...
ശേഷം പരസ്പരം മിഴിയ്ക്കുമ്പോൾ;
""...കൊടുക്ക് ചേച്ചീ... അവൻ കുടിച്ചു കാണിയ്ക്കട്ടേ... ഒന്നൂല്ലേലുമവന്റൊരാഗ്രഹോല്ലേ..!!"""_ ന്നും പറഞ്ഞു മീനാക്ഷിയുടെ ഫുൾസപ്പോർട്ടുംവന്നു...
അതിന്;
""...അവനെയിങ്ങനെ വാശികേറ്റാതെ നീയൊന്നു ചുമ്മാതിരി പെണ്ണേ... ഇനിയീ കയ്പ്പ് അവനുങ്കൂടിയറിയണോ..??"""_ എന്നായി ചേച്ചി...
""...അവനത്രയ്ക്കു വെല്ലുവിളിച്ചതല്ലേ..?? കുടിച്ചു കാണിയ്ക്കട്ടേ..!!"""_ മീനാക്ഷി നിലത്തുനിയ്ക്കുന്നില്ല...
""...ഇവളിങ്ങനെ പലതുമ്പറയും... നീയതൊന്നുംനോക്കണ്ട സിദ്ധൂ... നല്ല കയ്പ്പാട്ടോ... വെറുതേ വാ കേടാക്കണ്ട...!!"""_ അമ്മയുമെന്റെ പക്ഷംകൂടി...
""...ഇതങ്ങനെ പെട്ടെന്നു കേടാകുന്ന വായൊന്നുമല്ലിത്... ചേച്ചിയിച്ചിരെ മരുന്നിങ്ങോട്ടൊഴിച്ചേ... ഇവളെയിന്നിതു കുടിച്ചു കാണിച്ചേച്ചുതന്നെ കാര്യം..!!"""_ ഞാനും വാശിയിലായി...
എന്നിട്ടും;
""...സിദ്ധൂ... ഞാൻ മര്യാദയ്ക്കു പറഞ്ഞൂട്ടോ..!!"""_ ന്നും പറഞ്ഞ് പാവമാ ചേച്ചിയെന്നെ വിലക്കാനായി ശ്രെമിച്ചെങ്കിലും ഞാനങ്ങനടങ്ങോ..?? അനുഭവിയ്ക്കാനുള്ളത് അനുഭവിച്ചല്ലേ തീരൂ...
""...ചേച്ചിയിങ്ങോട്ടൊഴിയ്ക്ക് ചേച്ചീ... ഞാനല്ലേ പറയണേ... ഞാനുങ്കൊറേ ചക്കപ്പഴന്തിന്നതാ... ഇനിയെനിയ്ക്കും വയറുവേദനവരുന്നേലും നല്ലതല്ലേ ആദ്യമേ മരുന്നുകഴിയ്ക്കുന്നത്..??!!"""_ എന്റെ ഫുൾകോൺഫിഡൻസിലുള്ള ഡയലോഗുകേട്ടതും അമ്മേംചേച്ചിയും
പരസ്പരമൊന്നുനോക്കി...
ഞാൻവീണ്ടും നിർബന്ധിച്ചപ്പോഴാണ് എനിയ്ക്കുംതന്നത്...
അവളുകുടിച്ച ഗ്ലാസ്സിൽത്തന്നെ കുറച്ചു ചൂടുകഞ്ഞിവെള്ളമൊഴിച്ചിട്ട് അതിലേയ്ക്കൊരു ഡപ്പിയിൽനിന്നുമവര് നുള്ളിയിട്ട ചെറിയമണൽതരിപോലുള്ള മരുന്നുകണ്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു...
ഉടനടി അവളെക്കാണിയ്ക്കാനായി,
""...ഈ കുഞ്ഞ് മണൽത്തരികൊണ്ടെന്താവാനാണ്..??"""_ എന്നും ചോദിച്ചുകൊണ്ട് ഡപ്പിയിലേയ്ക്കു കൈയിട്ടഞാൻ,
കയ്യിൽത്തടഞ്ഞതിൽ മുഴുത്തതുനോക്കി ആറേഴുതരിയെടുത്ത് വെള്ളത്തിലേയ്ക്കിട്ടതും
അതപ്പാടെ വായിലേയ്ക്കൊഴിച്ചതും ഒന്നിച്ചായിരുന്നു...
കുടിച്ചശേഷമുള്ള മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും അമ്മയുടേം ചേച്ചിയുടേം വർത്താനത്തിൽനിന്നും കുറച്ചു കയ്പ്പൊക്കെ പ്രതീക്ഷിച്ചിരുന്നേലും കൊതംവരെ കയ്ച്ചുപോകോന്നുള്ള പ്രതീക്ഷയില്ലാതെപോയി...
""...ഇതാണോയിവളു കുടിച്ചത്..??"""_ തീട്ടംവാരി വായിലിട്ടപോലെ
💬 Comments
View all comments