എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
📝 Ongoing
👁 863951 views ❤ 3427 likes 💬 512 comments
എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 | Author : Arjun Dev | Previous Parts
ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി...
""...ബ്രേക്ക് ചവിട്ടടീ... എടീ മൈരേ... ബ്രേക്ക്‌ചവിട്ടാൻ..!!"""_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു...
ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി...
""...എന്താടാ..??"""_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി...
""...തേങ്ങ... തേങ്ങ..!!"""_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു...
""...തേങ്ങയോ..??"""_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു...
""...ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!"""
""...തേങ്ങയല്ല... നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും... ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!"""_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു...
ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്...
അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി...
മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ്
💬 Comments
View all comments